Thursday, July 2, 2009

കോഴീ നീ എന്തിനു മുട്ടയിട്ടു?

ജീവിതത്തിന്റെ നൈമിഷികതയേക്കുറിച്ചും അസ്തിത്വത്തേക്കുറിച്ചോര്‍ത്തും വിങ്ങുന്ന മനസുമായി മെസ്സിലിരുന്ന് തന്റെ മുന്നിലുള്ള ഹാഫ് ബോയില്‍ഡിനെ നോക്കി കവി പാടുകയാണ്...

കോഴീ നീ എന്തിനു മുട്ടയിട്ടു?
വല്ലോനും പുഴുങ്ങി തിന്നാനോ?
പുട്ടും കൂട്ടി അടിക്കാനോ?
കോഴിക്കുഞ്ഞിനെ നോക്കി വളര്‍ത്താനോ?

പൂവാലന്‍ പൂവനുമായുള്ള നിന്‍ സംസര്‍ഗം
വെറുമൊരു പിടയായ നിന്നെയൊരു പൊരുന്നയാക്കി

തോട്ടിലും തൊടിയിലും തൊഴുത്തിലും വെച്ച് നിന്നെ
പല പൂവന്‍മാര്‍ ഓടിച്ചിട്ട് പീഡിപ്പിച്ചു

പലപ്പോഴായി പലരും നിനക്കിട്ട് പണി തന്നു
എന്നിട്ടും എന്തേ കോഴീ നീ നന്നായില്ല?

നിന്റെ ചാരിത്ര്യം വിറ്റു നീ മുട്ടയിട്ട് കൂട്ടി
കോഴീ നീ ആളൊരു കോഴി തന്നെ

കോഴീ നീ മാത്രമല്ല കോഴി
പലവിധം കോഴികള്‍ നാട്ടില്‍ വിലസുന്നു

ഓര്‍ക്കുട്ടിലുണ്ട് കോഴി ഓഫീസിലുണ്ട് കോഴി
കണ്ടാലോ മാന്യന്‍ സ്വഭാവത്തില്‍ കോഴികള്‍

കൊക്കി ചിക്കി ചികഞ്ഞ് നടക്കേണ്ട നിന്‍ സന്താനം
വീണിതല്ലോ കിടക്കുന്നു എന്‍ പ്ലേറ്റില്‍

കോഴികള്‍ കോഴികള്‍ എന്തെല്ലാം കോഴികള്‍
കുണുക്കിട്ട കോഴി, മുല വന്ന കോഴി
കോഴികള്‍ക്കധിപന്‍ വലിയ കോഴി തമ്പുരാന്‍

വെളുപ്പാങ്കാലത്ത് തന്നെ കൂവി
മനുഷ്യനെ വെറുപ്പിക്കുന്നത്
ഒരു കോപ്പിലെ ഏര്‍പ്പാടല്ലെ കോഴി

നിന്‍ ജീവിതം വേവിച്ച് തിന്നുന്ന സ്വാര്‍ത്ഥരാം മനിതര്
‍അറിയുന്നില്ലവര്‍ തന്‍ ജീവിതം മുട്ടത്തോടുപോല്‍ അസ്ഥിരമെന്ന്

പിറക്കാതെ പോയ കോടിക്കണക്കിനു കോഴിക്കുഞ്ഞുങ്ങളുടെ
കരച്ചില്‍ എന്‍ ചെവിയില്‍ മുഴങ്ങുന്നു

നശ്വരം നിന്‍ ജീവിതം എന്നറിഞ്ഞിട്ടും കോഴീ നീ
എന്തിനു പിന്നെയും മുട്ടകള്‍ ഇടുന്നു?

എത്ര വ്യര്‍ഥം നിന്‍ ജീവിതം കോഴീ, പൂവര്‍ കോഴീ
കോഴീ നീ എന്തിനു മുട്ടയിട്ടു?

ഓര്‍ക്കുക ഓരോ മുട്ട വെട്ടി വിഴുങ്ങുമ്പോഴും
ചിറകുമുളക്കാത്ത ഒരു ജന്മമാണ് വയറ്റിലേക്ക് തള്ളുന്നതെന്ന്.

വയ്യ കോഴീ നിന്നെയോര്‍ത്ത് വിഷമിക്കാന്‍
എനിക്ക് വിശക്കുന്നു ഇനി ഞാന്‍ കഴിക്കട്ടെ.

അലങ്കാരം:
പുഴുങ്ങിയ മൊട്ടക്കലങ്കാരം കുരുമുളകുപൊടിയെങ്കിലും
പൊരിച്ച കോഴിക്കലങ്കാരം ഉള്ളി തന്നെ.

വ്രുത്തം:
വ്രുത്തിയില്ലാത്ത കോഴിക്കെന്ത് വ്രുത്തം?

ആശയം: അരുള്‍ ദാസ്
------------------------------------------------------
കൂതറ കവിതാ സമാഹാരത്തിലെ അടുത്ത കവിതയുടെ പേര് “പിന്നെയും ഡൂഡന്‍ പിസ്സ്ഡ് ഓഫ് ആയി” കവി പിഷു. ചാണകത്തില്‍ ചവിട്ടിയ അവസ്ഥയിലായ ഒരു യുവ മനസിന്റെ വീര്‍പ്പുമുട്ടലുകളും ആത്മരോദനവുമാണ് കവി നിങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.

6 comments:

Anonymous said...

പിഷു.. പശു ന്റെ മുന്നില്‍ നിന്ന പിഷു ??? :O..

എന്റെ ദൈവമേ കോഴികള്‍ പോലും അവരെ പറ്റി എത്രക്കും അങ്ങോട്ട്‌ ചിന്തിച്ചു കാണില്ല.... ഇങ്ങനെ ഒക്കെ പറയല്ലേ... വല്ലോ കോഴികളും കെട്ടുട്ട്‌ family planing വല്ലതും തുടങ്ങിയാല്‍ എന്നെ പോലെ മൊട്ട തിന്നു തിന്നു മൊട്ടയായി ജീവികുന്നവരൊക്കെ തെണ്ടിപോകും... എന്തായാലും കവിത വായിച്ചിട്ട്‌ എനിക്കു കുറ്റബോധം വരുന്നു.. ഞാന്‍ എന്നു ഒരു 1/4 കൊഴിയും, ഒരു omlet അടിച്ചു പോയല്ലോ... കോഴികളെ എന്നോട്‌ ക്ഷമിക്കു...മൊട്ടയിടുന്ന കാര്യത്തില്‍ മാത്രം നിങ്ങളു പണി മുടക്കരുതു... PLZZZZZZZ....I looooooooooooove egg!!! ;)


TOMAAAAAAAA ..WELCOME BACK!!!

Sudheesh|I|സുധീഷ്‌ said...

മാഷേ,
നമ്മള് തമ്മില്‍ നോ പരിചയം...
പക്ഷെ ഞാന്‍ ആദ്യം വായിച്ച ബ്ലോഗ്‌ കുട്ടി vs കിഡ് തന്നെ...
അതിന്റെ കാരണം ഊഹിക്കാലോ ;) എഴുതിയത് എന്നീസീ ചരിതം ആണേലും എല്ലാടത്തും ഇദ്ദെന്നാ സ്ഥിതി ;) താങ്ക്സ് ടു സിദ്ധു sid╬╬u...
എവിടെ നന്ദി പ്രകടിപ്പിച്ചില്ലേലും ദി ഇന്‍സ്പിരേഷന്‍ ബീഹൈന്റ്റ്‌ മൈ ബ്ലോഗ്‌ ഈസ്‌ കുട്ടി തന്നെ ;) ഞാന്‍ ഫോളോ ചെയ്ത ഫസ്റ്റ് ബ്ലോഗും ഇതാണേ... വേറെ ഒന്നും തരാനില്ലാ ;)
മോളിലേത് ഓഫ്‌ ദി ടോപ്പിക്ക്...
മാഷിന്റെ പുതിയ പോസ്ടിനായി കണ്ണില്‍ എണ്ണയും ഒയിച്ചു കാത്തിരിക്കുംബോഴാ ഒരു കോയിയെ കിട്ടിയേ... അല്ല ഈ കോഴി ചരിതോം കലക്കി ;) വീണ്ടും ഇവിടെ അടിച്ചു പൊളിക്കാന്‍ തീരുമാനിച്ചോ? വെരി ഗുഡ് ;)
@ടിന്റു..
മുട്ട സ്ഥിരം ആണല്ലേ ;) ക്ലാസ്സിലും വീട്ടിലും :))

വരവൂരാൻ said...

ഹ ഹ ഇഷ്ടപ്പെട്ടും

Anonymous said...

sathaythil aara ee kavi??? daily thinnuna muttaye pati itrayoke chintikkyuna manushanu ente koopukai!!!

KURIAN KC said...

http://twitter.com/#!/tomkidu/status/80661610720534528 വരവ് വെച്ചിരിക്കുന്നു :) #തോമാ കിടു :)

Vinita Santhosh said...

kollaam tto!! kalakki! enjjoyed reading it.. nee ithrem okke chinthicho oru muttaye pattie!