Tuesday, September 8, 2009

പുതുചൊല്ലുകള്‍ (പതിനഞ്ചെണ്ണം)

എത്ര നാളെന്ന് വെച്ചാ നമ്മള് പറഞ്ഞ് പറഞ്ഞ് തേഞ്ഞ് തീര്‍ന്ന് തുടങ്ങിയ പഴേ പഴഞ്ചൊല്ലുകളും പറഞ്ഞ് നടക്കുന്നേ? കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ആവശ്യമാണ്. പഴയതിനെയെല്ലാം പൊളിച്ചടുക്കുക എന്നതാണല്ലോ പൌര ബോധമുള്ള പുതു തലമുറയുടെ കര്‍ത്തവ്യവും! ഔട്ട് ഡേറ്റഡ് ആയി തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ക്ക് ഇതാ റീമിക്സ്. എല്ലാത്തിനും ഒരു ചേഞ്ച് ഒക്കെ വേണ്ടേ?

1. മൌസ് പോയിന്ററ് കൊണ്ട് കുത്തിയാല്‍ മോനിട്ടറിനു നോവില്ല.

2. കാര്‍ഡില്‍ കാശില്ലാത്തതിന് ATM മെഷീനെ തെറി പറയരുത്.

3. മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

4. എഞ്ചീനിയര്‍ ഇഛിച്ചതും മാനേജറ് കല്പിച്ചതും പ്രൊമോഷന്‍.

5. കാക്കയ്ക്കും തന്‍ ക്ലബ്ബ് പൊന്‍ ക്ലബ്. (real madrid)

6. പണി പേടിച്ച് പുതിയ കമ്പനിയില്‍ ചെന്നപ്പോ പണിയോട് പണി.

7. കാപ്പി കുടിച്ചാല്‍ കിക്കാകില്ല.

8. പടം കണ്ടാല്‍ മതി പിക്സല്‍ എണ്ണരുത് (മോനിട്ടറിന്റെ)

9.ലോട്ടറി അടിച്ച് കിട്ടിയ നോട്ടിന്റെ നമ്പര്‍ വായിച്ച് നോക്കരുത്.

10. ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ.

11. വൈറസ് കേറിയാല്‍ വിന്‍ഡോസും ക്രാഷ് ആവും.

12. ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തപ്പോ ഐബീയെം മെച്ചം.

13. സ്ട്രീറ്റ് ലൈറ്റുണ്ടെങ്കില്‍ ഹെഡ് ലൈറ്റ് വേണ്ട.

14. വേണമെങ്കില്‍ ബ്ലോഗ് ബ്ലോക്കാപ്പിസിലിരുന്നും എഴുതാം.

15. പുതുചൊല്ലില്‍ പതിരില്ലാതില്ല!

Wednesday, August 26, 2009

എന്നീസി 7 (മൂട്ടയെ പുറത്താക്കല്‍)

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു എന്നീസി ബോയ്സ് ഹോസ്റ്റലിന്റെ (പഴയത്) മുഖമുദ്ര!

ഏതായാലും ഒരു ദിവസം ശരത്തും വിവേകും കൂടെ A6 ‘ല്‍ മൂട്ട നശീകരണം നടത്താന്‍ തീരുമാനിച്ചു. മെഴുക് തിരി ഉരുക്കി ഒഴിച്ച് കട്ടിലിലുള്ള ഓട്ട മുഴുവന്‍ അടച്ചും മണ്ണെണ്ണ ഒഴിച്ചും പല വഴികള്‍ ട്രൈ ചെയ്തു. മൂട്ട പിന്നെയും ബാക്കിയായി. അവസാനത്തെ പ്രയോഗമായി മൂട്ടകളെ കത്തിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ജെനറേറ്റര്‍ റൂമീന്ന് കുറച്ച് പെട്രോള് കൊണ്ട് വന്ന് ഒരു തുണിയില്‍ മുക്കി തീ കൊടുത്തു. തുണി ആളി കത്തി. ആളിയ തീ ചവിട്ടി കെടുത്തി. അതോടെ പുകയായി. ഒടുക്കത്തെ പുക. റൂമിന്ന് പുക വരുന്നത് കണ്ട് സീനിയേഴ്സെല്ലാം ഓടി കൂടി.

“നിങ്ങള്‍ ഇതെന്നതാടാ‍ ഈ കാണിക്കുന്നെ?” അതിലൊരു സീനിയര്‍ ചോദിച്ചു.

“ഞങ്ങള്‍ ഈ റൂമിലുള്ള മൂട്ടയെ പുറത്താക്കുകയാണ് സര്‍...” നിഷ്കളങ്കമായ മറുപടി.

കേട്ട പാടെ അവിടെ കൂടിയിരുന്ന സകല സീനിയേഴ്സും ചിരി തുടങ്ങി. ആ റൂമില്‍ താമസിക്കുന്ന സീനിയര്‍ ഒഴിച്ച്. ഇതെന്ത് കൂത്താണെന്ന് ആ രണ്ടെണ്ണത്തിന് അന്ന് മനസിലായില്ല.

കാരണം അന്നവര്‍ക്കറിയില്ലായിരുന്നു ആ റൂമില്‍ താമസിക്കുന്ന സീനിയറിന്റെ ഇരട്ട പേര് “മൂട്ട” എന്നായിരുന്നെന്ന്...

(തുടരും)

--------------------------------

ഗുണപാഠം: പറയാനുദ്ദേശിക്കുന്ന കാര്യം നേരെ ചൊവ്വേ ലഘുവായി ചുരുക്കി പറയുക. അനാവശ്യമായി വലിച്ച് നീട്ടരുത്.

Monday, August 17, 2009

ജോണിക്കുട്ടിയുടെ പത്ത് പ്രമാണങ്ങള്‍

[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതെഴുതുമ്പോള്‍ എനിക്ക് പനിയായിരുന്നു(പക്ഷിയാണോ, പന്നിയാണോ അതോ പന്നിയെലി ആണൊ എന്നറിയില്ല). ഇത് വായിക്കുന്നവര്‍ ഒരു മാസ്ക് വയ്ച്ച് മാത്രം വായിക്കുക. ഊവീ (UV) പ്രൊട്ടക്ഷന്‍ ഉള്ളവര്‍ക്ക് ഇത് കമ്പല്‍‌സറി അല്ല. അവസാനം എന്റെ ബ്ലോഗ് വായിച്ചിട്ട് പനി പിടിച്ചെന്ന് പരാതി പറഞ്ഞേക്കരുത്.]

ഷെറിനെ പ്രേമിച്ച ജോണിക്കുട്ടി വെറുമൊരു കിഴങ്ങനാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജീവിതത്തെപറ്റി വ്യക്തമായ കാഴ്ചപ്പാടും അവബോധവും ഉള്ളവനാണ് ജോണിക്കുട്ടി. പക്ഷെ ബ്ലോഗ് എഴുതുന്നവരോടും വായിക്കുന്നവരോടും കക്ഷിക്ക് പുച്ഛമാണ്. ഇവന്മാരെയെല്ലാം തെരണ്ടി വാലിനടിച്ച് മൂട്ടില്‍ മുളക് പൊടിയും തേച്ച് വിടണമെന്നുള്ള അഭിപ്രായക്കാരനാണദ്ദേഹം. ബ്ലോഗര്‍ എന്നാല്‍ പച്ചത്തെറിയും ബ്ലോഗിങ്ങ് എന്നാല്‍ പെണ്‍‌വാണിഭം പോലെ എന്തോ വൃത്തികെട്ട കേസ് കെട്ട് ആണെന്നും ഇവന്മാരെയൊന്നും തറവാട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണെന്നാണ് ജോണിക്കുട്ടിയുടെ അഭിപ്രായം. ചില ബ്ലോഗ് വായിച്ചാല്‍ ജോണിക്കുട്ടി പറയുന്നതിലും ന്യായമില്ലാതില്ല എന്ന് ആര്‍ക്കും തോന്നി പോകും.

ഷെറിനെ പ്രേമിച്ചതോടെ ജോണിക്കുട്ടി പഠിച്ചു, “ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ” എന്ന്. അത് പോലെ ജോണിക്കുട്ടി താന്‍ കാണുന്ന പടങ്ങളില്‍ നിന്നും വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നും പരിചയപ്പെടുന്ന സുഹ്രത്തുക്കളില്‍ നിന്നും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ഗുണപാഠങ്ങള്‍ ഉള്‍കൊണ്ട് കുറിച്ച് വയ്ക്കുമായിരുന്നു. നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കപാസിറ്റി ഉള്ള ബാക്കി ഗുണപാഠങ്ങള്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും പുള്ളിക്കാരന്‍ അറിയാതെ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു. ആത്മഹത്യ പ്രവണത ഉള്ളവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല, കാരണം ഇത് അവരുടെ ലക്ഷ്യ ബോധം ഇല്ലാതാക്കിയേക്കും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ ആവര്‍ത്തിച്ചു പറയട്ടെ, ഈ പറയുന്ന ജോണിക്കുട്ടിയും ഞാനും തമ്മില്‍ ആന്റിയും ആന്റിനയും തമ്മിലുള്ള ബന്ധം പോലുമില്ല. വെറുതെ എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. ജോണ്‍കിഡ് വേ ടോംകിഡ് റെ!

1. വെള്ളമടിക്കുന്നതിന് മുമ്പ് കബോര്‍ഡ് ലോക്ക് ചെയ്യുക.

അല്ലെങ്കില്‍ റ്റോയ്‌ലെറ്റിന്റെ വാതിലാണെന്ന് കരുതി കബോര്‍ഡ് തുറന്ന് വാള് വെക്കാന്‍ സാധ്യതയുണ്ട്! നമ്മള്‍ എന്ത് കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും അതുകൊണ്ടുണ്ടായേക്കാവുന്ന ദോഷഫലങ്ങളെപറ്റി ബോധവന്‍മാരായിരിക്കണം. സ്വന്തം കപാസിറ്റിയെ പറ്റിയും. എടുത്ത് ചാടി ഒന്നും ചെയ്യരുത്.

2. മാവേലെറിയുമ്പോ ഉന്നം വേണം, അല്ലെങ്കില്‍ മുണ്ടക്കല്‍ കൊച്ചേട്ടന്റെ വീടിന്റെ ഓട് പൊട്ടും.

മനുഷ്യന്റെ മനസ് മുനിസിപാലിറ്റി ബസ്റ്റാന്റ് പോലെയാണ്. ഒത്തിരി ആള്‍ക്കാരും ബസുകളും സ്റ്റാന്റില്‍ വന്ന് പോവുന്നു. അത് പോലെ ബോധാവസ്ഥയിലുള്ള മനുഷ്യന്റെ മനസിലൂടെ ഓരോ നിമിഷവും നൂറ് നൂറ് ചിന്തകള്‍ പടക്കം കടിച്ച കാട്ട്പന്നിയേപ്പോലെ പാഞ്ഞ് പോവുന്നുണ്ടാവും. ആ ചിന്തകള്‍ എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും ബസില്‍ കയറി എങ്ങോട്ടെങ്കിലും പോകുന്ന യാത്രക്കാരനെ പോലെ ലക്ഷ്യമില്ലാതാവും നമ്മുടെ ജീവിതവും. What you focus becomes your destiny.

3. നഖം വെട്ടാന്‍ കോടാലി വേണ്ട.

ഉള്ളത് കൊണ്ട് സംത്രുപ്തമായി ജീവിക്കുക. ജീവിതം അടിച്ച് പൊളിക്കാനുള്ളതാണ്. പക്ഷെ അത് വല്ലോന്റേം ചിലവില്‍ ആവരുത്. വല്ലോന്റേം ക്രെഡിറ്റ് കാര്‍ഡീന്ന് കാശ് വലിച്ച് കള്ളടിക്കരുത്. വലിച്ചോ പക്ഷെ വലിപ്പിക്കരുത്. രൊക്കം കാശില്ലെങ്കില്‍ ആഡംബരം ഒഴിവാക്കുക. അല്ലെങ്കില്‍ പലിശയടക്കാന്‍ തറവാട് തീറെഴുതെണ്ടി വരും. ദിവസോം ഓഫീസില്‍ പോവാന്‍ പള്‍സറായാലും മതി, ഹമ്മറ് തന്നെ വേണമെന്ന് വാശി പിടിക്കരുത്.

4. പ്രേമം എലിപ്പെട്ടിക്കകത്തിരിക്കുന്ന പഴവും കല്യാണം എലിപ്പെട്ടിയും ആണ്.

പ്രേമം ഇല്ലാത്തവര്‍ എലിപ്പെട്ടിക്കകത്ത് ഇരിക്കുന്ന സുന്ദരമായ തേങ്ങാകൊത്തിനേയും പഴത്തിനേയും നോക്കി വെള്ളമിറക്കുന്നു. അതു തിന്നാന്‍ ചെല്ലുമ്പോഴാണ് ട്രാപ്പില്‍ പെട്ട് പോവുന്നത്. പെട്ട് പൊയാല്‍ ഊരാന്‍ കുറച്ച് ബുദ്ധിമുട്ടും. കല്യാണം കഴിച്ചവര്‍ എലിപെട്ടിക്കകത്ത് പെട്ട് പോയതിനാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്തത് കൊണ്ട് നിവ്രുത്തികേടായി കണക്കാക്കി സഹിക്കുന്നു എന്ന് മാത്രം. പെട്ട് പോയവരുടെ വിഷമം പുറത്തുള്ളവര്‍ മനസിലാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ദുഖസത്യം.

5. മൈക്കിള്‍ ജാക്സണ്‍ തുള്ളുന്നത് കണ്ട് മമ്മൂട്ടി തുള്ളരുത്. നടുവ് വെട്ടും!

ആരെയും അന്ധമായി അരാധിക്കരുത് അനുകരിക്കരുത്. നാടന്‍ വാറ്റില്‍ കളറ് ചേര്‍ത്താല്‍ വാറ്റ് 69 ആവില്ല! ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും പുലിയാണ്, ഓരുരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്, അത് കണ്ടെത്തി അതിലൂന്നി പ്രയത്നിക്കുമ്പോഴാണ് അക്ഷരാര്‍ഥത്തില്‍ പുപ്പുലി ആകുന്നത്. മഹാത്മാ ഗാന്ധി ജനിച്ചത് രാഷ്ട്ര പിതാവ് ആവാനല്ല, അദ്ദേഹത്തിന്റെ പ്രവ്രുത്തികളാണ് രാഷ്ട്രപിതാവാക്കിയത്. ഓരോ ഹ്രുദയ തുടിപ്പും അനന്തമായ സാദ്യതകളാണെന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ നന്മ ആത്മാര്‍ഥമായി ആഗ്രഹിച്ചാലെ സ്വയം നന്നാവൂ. കരിമീന്‍ ഫ്രൈയില്‍ മുള്ളുണ്ടെങ്കിലും കഴിക്കാന്‍ നല്ല ടേസ്റ്റ് അല്ലേ? അതുപോലെ എല്ലാ മനുഷ്യരിലും നല്ലതുണ്ട്. ഒരോ മനുഷ്യന്റെയും നന്മ മാത്രം കാണാന്‍ ശ്രമിക്കുക.

6. Yesterdays waste is todays special

കവലയില്‍ ചായക്കട നടത്തുന്ന കുഞ്ഞേപ്പ് ചേട്ടന്റെ മാര്‍കറ്റിങ്ങ് മന്ത്രയില്‍ നിന്നും ജോണിക്കുട്ടി ഉള്‍കൊണ്ടതാണിത്. വളിച്ച ചോറ് കൊണ്ട് പിറ്റേ ദിവസത്തെ അപ്പത്തിനരയ്ക്കുകയും, മിച്ചം വന്ന കറികള്‍ മിക്സ് ചെയ്ത് സാമ്പാറുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു കുഞ്ഞേപ്പ് ചേട്ടന്റെ ട്രേഡ് സീക്രട്ട്. ഒറ്റനോട്ടത്തില്‍ ഉപകാരശൂന്യമെന്ന് തോന്നുന്ന സാധനങ്ങള് (മെറ്റീരിയലാണെങ്കിലും മനുഷ്യനാണെങ്കിലും) കൊണ്ട് ഉപകാരപ്രദമായ പല സംഭവങ്ങളും ഉണ്ടാക്കാനും ചെയ്യാനും പറ്റിയേക്കും. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ബയോ ഗ്യാസ് ഒന്നും കണ്ട് പിടിക്കില്ലായിരുന്നു.

7. ഓണ്‍സൈറ്റ് പോയി വന്നവന്‍ അഹങ്കരിക്കുന്നത് കണ്ട് എയര്‍ പോര്‍ട്ടില്‍ പോയി വന്നവന്‍ അഹങ്കരിക്കരുത്.

ട്രൌസറ് കീറും! അഹങ്കരിക്കുക എന്നുള്ളത് കാശുള്ളവന്റെ അവകാശമാണ്. അവന്മാരുടെ വിചാരം സ്വയം വല്യ സംഭവമാനെന്നും ബാക്കിയുള്ളവരൊക്കെ വെറും മൈഗുണേശന്മാരാണെന്നുമാണ്. അതവരുടെ വിദ്യാഭാസ കുറവായി കരുതി ക്ഷമിക്കുക, കാരണം അവര്‍ വെറും ചെറ്റകളാണ്. ചിലര്‍ ജന്മനാ ചെറ്റകളാണ്. പാരമ്പര്യമായി ചെറ്റത്തരം കിട്ടുന്നവരുണ്ട്. വേറെ ചിലര്‍ ജീവിക്കാന്‍ വേണ്ടി ചെറ്റകളാവുന്നു. അതുകൊണ്ട് അത് പോലുള്ള ജാടത്തെണ്ടികളുമായുള്ള കമ്പനി ഒഴിവാക്കുക, അവന്മാരുടെ വാല് കുഴലിലിട്ടാല്‍ കുഴല് വളയുമെന്നല്ലാതെ അവര് ഒരിക്കലും നേരെയാവില്ല. പ്രായത്തില്‍ ഇളയവരെ അംഗീകരിക്കുക, എല്ല് മൂപ്പിനെ ബഹുമാനിക്കുക. അഹങ്കാരം തലക്ക് പിടിച്ചാല്‍ അത് അധപതനത്തിന്റെ ആരംഭമായിരിക്കും. വിദ്യാഭാസമുള്ളവന്റെ ക്വാളിറ്റി ആണ് വിനയം.

8. മുട്ട പുഴുങ്ങുന്നതിന്റെ റിസൈപി അറിയാന്‍ യു ട്യൂബില്‍ നോക്കണമെന്നില്ല. മിസിസ് മാത്യൂവിന്റെ ബുക്ക് വായിച്ചാലും മതി.

എന്തിനും ഏതിനും ഗൂഗിളില്‍ തപ്പരുത്. കിട്ടുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. ആധികാരികമായിട്ടുള്ള അറിവാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുസ്തകം തന്നെയാണ് നല്ലത്. ആള്‍ക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി വായില്‍ വരുന്ന പൊട്ടത്തരം അതേപടി വിളിച്ച് കൂവരുത്. അനാവശ്യമായി വ്യവസ്ഥാപിതമായ ഒന്നിനേയും ചോദ്യം ചെയ്യുകയും അരുത്, ഉത്തരം കിട്ടിയെന്ന് വരില്ല. അല്ലെങ്കില്‍ പെണ്ണൂങ്ങള്‍ ഇടുന്ന ജീന്‍സില്‍ സിബ്ബിന്റെ ആവശ്യകത മുതല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ക്യാഷ് പ്രൈസ് കിട്ടിയ പൈസ അവരെങ്ങനെ ചിലവാക്കുന്നു എന്ന് വരെ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോജിക്കില്ലാത്ത മാജിക് പോലെയാണ് ജീവിതവും.

9. റബര്‍ കത്തി കൊണ്ട് പുറം ചൊറിയരുത്. തൊലി പോവും.


ചൊറിച്ചിലിനുള്ള ഏറ്റവും നല്ല മരുന്ന് ചൊറിയുക എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ പുറം ചൊറിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുഖിപ്പിക്കലാണ്. എല്ലാവരെയും സുഖിപ്പിക്കാന്‍ നോക്കരുത്, ആരയും അധികമായി പുകഴ്ത്തരുത്, സ്വന്തം വ്യക്തിത്വം അടിയറവ് വെക്കരുത്. സോപ്പിട്ടോ പക്ഷെ പതപ്പിക്കരുത്! ബേസിക്കലി എല്ലാവരും മനുഷ്യര്‍ തന്നെയാണ്. അര്‍ഹിക്കാത്ത സ്ഥാനം ആര്‍ക്കും കൊടുക്കരുത്. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റൈന്‍ വേറെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ വേറെ. ഇഷ്ടമില്ലാത്ത കാര്യത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ “പോയി പണി നോക്കടാ പുല്ലേ“ എന്ന് വളരെ സൌമ്യമായി പറയുക.

10. കരിയറാണ് കഞ്ഞി.അപ്രെയിസലാണ് പയറ്.

പക്ഷെ പറഞ്ഞ കാശ് കിട്ടിയില്ലെങ്കില്‍ അടുത്ത കമ്പനി നോക്കുക. കഞ്ഞിയില്‍ പാറ്റ വീഴുന്ന പണികള്‍ ഓഫ്ഫിസില്‍ ഇരുന്ന് എടുക്കരുത്. AGE QUOD AGIS. കിട്ടുന്ന കാശിനോട് ആത്മാര്‍ഥത കാണിക്കണം. അല്ലെങ്കില്‍ “പണി” കിട്ടാന്‍ ചാന്‍സ് ഉണ്ട്. നമ്മുടെയൊക്കെ ജീവിതം റ്റോപ് അപ് ഓപ്ഷന്‍ ഇല്ലാത്ത പ്രിപെയിഡ് റീ ചാര്‍ജ് കാര്‍ഡ് പോലെയാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെയൊക്കെ വാലിഡിറ്റി തീരും. ഉള്ളിടത്തോളം കാലം അര്‍മാദിക്കുക. എന്ന് കരുതി വല്ലോന്റേം നെഞ്ചത്ത് കയറി ആവരുത് നമ്മുടെ അര്‍മാദം.

(തീര്‍ന്നിട്ടില്ല, ബാക്കി പിന്നെ)

Tuesday, August 4, 2009

എന്നീസി 6 (എന്നെ പ്രേമിച്ച പെണ്ണ്)

[ചരിതം സോ ഫാര്‍]

ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.

കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്‍പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്‍പോളകള്‍ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.

അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്‍‍! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.

പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.

പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.

ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!

ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.

ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാ‍ന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.

പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ് താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്‍കുലേറ്റര്‍“

വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന്‍ ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര് ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.

പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!

ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)

ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!

എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!

“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്‍-പെണ്‍ പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്

‍നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില് ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള് പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)

നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്‍. അത് നീ മനസിലാക്കണം.

അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.

കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.

ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്

“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന്‍ കൂട്ടി ചേര്‍ത്തു.

“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?

വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.

ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്‍കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.

(തുടരും)

Thursday, July 23, 2009

എന്നീസി ചരിതം 5 (കൊച്ച് പുസ്തകവും കമ്പി ഫിഫ്റ്റീനും)

[മുന്‍ ചരിതങ്ങള്‍]

അന്നൊരു ബുധനാഴ്ചയായിരുന്നു. ക്യാന്റീനില്‍ മസാലദോശ കിട്ടുന്ന ദിവസം.

“ടാ ഫക്കര്‍...” മസാലദോശയും മനസില്‍ ധ്യാനിച്ച് ബ്രേക് ഫാസ്റ്റിന് പോവാന്‍ തുടങ്ങുമ്പോ ഒരു കാട്ട് മാക്കാന്‍ പുറകീന്ന് വിളിക്കുന്നു.

“നിന്റെ കാര്‍‌ന്നോരെ പോയി വിളിയെടാ ഡാഷ് മോനെ ഫക്കറെന്ന്....“ എന്ന് തിരിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ, ജൂനിയറായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ. നാശങ്ങള് രാവിലെ തന്നെ തുടങ്ങി.

“.....എ‍ന്തോ”

“കം ഹിയറെടാ“ ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക്....

“നീ മറ്റേ ബുക്ക് കണ്ടിട്ടുണ്ടോടാ?”

“മറ്റേ ബുക്കോ? മറ്റേ ഏത് ബുക്ക്? ഓ...ഓഹ്....അത്....രാവിലെ വെറും വയറ്റില്‍ കൊതിപ്പിക്കല്ലേ ചേട്ടായി“

“ഇല്ല”

ഇനി ഇവന്മാരുടെ കൈയില്‍ ഞാന്‍ കാണാത്ത ഐറ്റം വല്ലതുമുണ്ടെങ്കില്‍ അത് കാണിച്ച് തരാനാണെങ്കിലോ? ഏയ് ആയിരിക്കില്ല. വേണ്ട റിസ്ക് എടുക്കണ്ട. അല്ലെങ്കില്‍ തന്നെ പണിഷ്മെന്റ് തരാന്‍ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുവാണ്. അതിനിടയില്‍ വെറുതെ എന്തിനാ തല വച്ച് കൊടുക്കുന്നത്.

“സത്യം പറയെടാ അല്ലെങ്കില്‍ ഐ വില്‍ ഫക്ക് യുവര്‍ ഹാപ്പിനെസ്സ്”

“എന്തോന്ന്? സോറി ചേട്ടായി നിങ്ങള്‍ക്ക് ആള് മാറി പോയി, ഞാന്‍ ആ ടൈപ്പല്ല!” അന്ന് 377 പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നിട്ടും ഇവന്‍ ഇങ്ങനെ പബ്ലിക്കായി.... ച്ചേ...വ്രുത്തികെട്ടവന്‍....അന്ന് ഞാനറിഞ്ഞിരുന്നില്ല മലയാളികള്‍ക്ക് മ**ര് പോലെയാണ് സായിപ്പന്മാര്‍ക്ക് ഫ**ന്ന്. ഒരേ സമയം നൌണായും‍, വെര്‍‌ബായും, പ്രൊനൌണായും, അഡ്ജെക്റ്റീവായും ഒക്കെ ഉപയോഗിക്കാവുന്ന ഇങ്ക്ലീഷിലെ ഏക ഐറ്റം. ചില രൈമന്മാര് വാ തുറന്ന് എന്ത് പറഞ്ഞാലും അതിലൊരു കഫ്ഫുണ്ടായിരിക്കും!!!
അത് പോട്ടെ, അല്ല ഇവന്മാരെന്തിനാ രാവിലെ എന്റെ മെക്കിട്ട് കേറുന്നേ? എനിക്കൊന്നും മനസിലായില്ല.

“മൈ ബോള്‍സ് ടു യൂടാ, A8 ഇല്‍ ഉള്ള ബുക്ക് നീ കണ്ടിട്ടേയില്ല?”

“അയ്യേ ആ വ്രുത്തികെട്ട സാധനം എനിക്കെന്തിനാ? നിനക്കാവശ്യമില്ലെങ്കില്‍ ചെത്തി കണ്ടിച്ച് കളയെടേയ്...”

അല്ലിപ്പോ A8 ഇല്‍ ഉള്ള ബുക്കിന് എന്താ ഇത്ര പ്രെത്യേകത? അപ്പൊ ബുക്കിന് എന്തൊ പന്തികേടുണ്ട്. അല്ലെങ്കി ഇത്ര റെയിസ് ആവണ്ട കാര്യമില്ല. സത്യമായിട്ടും അങ്ങിനൊരു സംഭവമേ ഞാനറിഞിട്ടില്ല എന്നൊരെക്സ്പ്രെഷന്‍ ഇട്ടു. സത്യമായിട്ടും എനിക്കീ വിഷയത്തില്‍ പങ്കില്ല. എന്റെ ഇടത് കൈക്കു സ്വാധീനമില്ലായിരുന്നു. (കിങ്ങ്‌ഫിഷര്‍, ചെന്നൈ, മന്ത്രി, എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്നൊക്കെ പറയുന്നത് പോലെ)

തൊട്ടപ്രത്ത് A9 ഇല്‍ താമസിക്കുന്ന ഞാന്‍ അടുത്ത റൂമില്‍ ഇങ്ങനൊരു അനാശ്വാസ്യ പ്രവ്രുത്തി നടന്നിട്ട് ഞാനറിഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ സീനിയറദ്ധേഹത്തിന് വിഷമം. എന്റെ എക്സെപ്രെഷനില്‍ പുള്ളി വീണു. ബട്ട്... മത്തീടെ മണം കിട്ടിയാല്‍ പൂച്ച വിടുവോ?

പ്രായപൂര്‍ത്തി ആവാത്ത മധ്യവയസ്കയായ ഒരു കൊച്ചുപുസ്തകത്തെ ഒളിവില്‍ താമസിപ്പിച്ച് ഫസ്റ്റിയേഴ്സ് പീഡിപ്പിച്ച കഥ. എന്നെ കൊസ്റ്റ്യന്‍ ചെയ്തതിന്റെ തലേദിവസം അവിടെ നടന്ന സംഭവങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക്...

--X--

9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നീസി ക്യാമ്പസിലെ ഒരു രാത്രി. സര്‍വ്വം നിശബ്ദം. ശാന്തം. വല്ലപ്പോഴും ഹൊസൂര്‍ റോഡിലൂടെ പാഞ്ഞ് പോകുന്ന പാണ്ടിലോറികളുടെ ഇരമ്പല്‍ മാത്രം.

വോള്‍ട്ടേജ് കുറഞ്ഞ നിലാവില്‍, പിങ്കാരാ ബാറിന്റെ ഏസീ റൂമിലെ 40 വാട്ടിന്റെ ബള്‍ബിന്റെ വെളിച്ചത്തില്‍ എന്നിസി ക്യാമ്പസ്.

ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ മൂലക്കുള്ള ഹാലൊജന്‍ ലാമ്പിന്റെ കീഴില്‍ ഒരു സെക്യൂരിറ്റി ഗേള്‍സ് ഹോസ്റ്റലിലെ വെളിച്ചമുള്ള മുറിയുടെ ജനലിലേക്ക് കണ്ണും നട്ടിരിക്കുന്നു. (വല്ലതും തടഞ്ഞാലോ?) ക്യാന്റീനിലെ ശെല്‍‌വന്‍ സാമ്പാര്‍ വിളമ്പുന്ന ബക്കറ്റുമായി കുളിക്കാനായി നീങ്ങുന്നു, ‍കമ്പ്യൂട്ടര്‍ ലാബിന്റെ ടെറസില്‍ ഒരു കുരങ്ങച്ചനും കുരങ്ങത്തിയും കൂടെ കെട്ട്യോനും കെട്ട്യോളും കളിക്കുന്നു! ഗേള്‍‌സ് ഹോസ്റ്റലിനുള്ളില്‍ ഒരു പെങ്കൊച്ച് മാതമാറ്റിക്സ് ബുക്കിനകത്ത് വച്ച് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നു, ബോയ്സ് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ കൂടി ഒരു ജൂനിയര്‍ കാക്കി നിക്കറിനകതേക്ക് തള്ളികയറ്റിയ ബനിയനുമിട്ട് കൈയില്‍ ഏതോ സീനിയറിനുള്ള പാലും പഴവുമായി നീങ്ങുന്നു. പെട്ടന്ന് വെളിച്ചം കുറഞ്ഞ ഒരു മൂലക്കെത്തിയപ്പോള്‍ വട്ടം തിരിഞ്ഞ് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി രണ്ട് കവിള്‍ പാല് കുടിച്ച് അതില്‍ തുപ്പീട്ട് ടോയ്ലെറ്റ് ക്ലീനാക്കുന്ന ചൂലിന്റെ ഈര്‍ക്കിള്‍ എടുത്ത് നല്ലത് പോലെ മിക്സ് ചെയ്തു.

“ഇവന്റെയൊന്നും തറവാട്ടീന്ന് അല്ലല്ലോ എനിക്ക് ചിലവിന് തരുന്നത്? അങ്ങിനെ സുഖിക്കണ്ട”

ഡിന്നര്‍ അടിച്ച് ഓഡിറ്റോറിയത്തിന്റെ വരാന്തയില്‍ ചെറുതായൊന്ന് മയങ്ങുകയായിരുന്ന ഒരു പട്ടി എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കുരച്ച്കൊണ്ടോടി. ദുശ്ശകുനം!

ചീവീടിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരൊച്ചയോടെ A8 ഇന്റെ മഞ്ഞ പെയിന്റടിച്ച വാതില്‍ തള്ളി തുറന്ന്‍ ജൂനിയര്‍ പാലും പഴവും സീനിയറിന് കോടുക്കുന്നു. അവന്‍ അത് രുചിയോടെ കഴിക്കുന്നു. എല്ലാം ഡെയിലി സംഭവിക്കാറുള്ളത് തന്നെ. പതിവിന് വിപരീതമായിട്ട് ഒന്നും അവിടെ സംഭവിക്കുന്നില്ല.

മണിയെട്ടായാല്‍ ക്യാമ്പസിലെ സകല കോഴികളും കൂട്ടില്‍ കയറും. 8 മുതല്‍ 10 വരെ സ്റ്റഡിയവറാണ്. ആ സമയത്ത് വാര്‍ഡന്റെ സമ്മതമില്ലാതെ അവിടെ ഒരു പട്ടി പോലും കുരക്കില്ല. സ്റ്റഡിയവര്‍ അക്ഷരാര്‍ഥത്തില്‍ സ്റ്റഡിയവര്‍ തന്നെയാണ്. പക്ഷെ പഠിക്കുന്ന വിഷയം ഫെമിനയിലും ഫിലിം ഫെയറിലും ഒക്കെ ഉള്ള മനസാസ്ത്രഞ്ഞനോട് ചോദിക്കേണ്ട ബയോളജിക്കലായ വിഷയങ്ങളും ക്രൈം ഫയലിലും മുത്തുച്ചിപ്പിയിലുമുള്ള ടിപ്സ് പിന്നെ ലേറ്റസ്റ്റ് റിലീസ് ആയ പടത്തിന്റെ കഥയും അവലോകനങ്ങളും. സിലബസിലുള്ളത് പഠിക്കാന്‍ സെമസ്റ്റര്‍ എക്സാമിന്റെ തലേ ദിവസം
ഉണ്ടല്ലോ?

ഇതൊക്കെ പഠിച്ച് ബോറടിക്കുമ്പോ ചില സീനിയര്‍ ചേട്ടായിമാര്‍ അപ്പൊഴത്തെ മനോധര്‍മം അനുസരിച്ച് ജൂനിയര്‍ പയ്യന്മാരെക്കൊണ്ട് ചെറിയ തമാ‍ശകള്‍ ചെയ്യിക്കും. ഇന്നത്തെ സ്പെഷ്യല്‍ - ആഗ്യപാട്ട്.

ആലേലൊ പൂലേലൊ ആലേ പൂലേലോ
അയ്യോ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം


ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും

ആലേലൊ പൂലേലൊ ആലേ പൂലേലോ

എന്റമ്മച്ചീ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പയ്യന്‍ പാട്ട് തകര്‍ക്കുകയാണ്. ഇത് കണ്ടിരുന്ന് ഹരം പിടിച്ച സീനിയര്‍ തന്റെ ഇരിപ്പിന്റെ പൊസിഷന്‍ ഒന്ന് ശരിയാക്കാന്‍ വേണ്ടി ബഹുനില കട്ടിലിന്റെ രണ്ടാം നിലയിലേക്ക് (ബര്‍ത്ത്) കയറി. മുകളിലേക്ക് ചാടി കയറുന്നതിനിടക്ക് അറിയാതെ ബെഡ്ഡിനടിയിലേക്ക് പോയ സീനിയറിന്റെ കയില്‍ എന്തൊ തടഞ്ഞു. തടഞ്ഞ സാധനം വലിച്ചെടുത്ത സീനിയര്‍ ഞെട്ടി. അല്ല സന്തോഷിച്ചു. മൂത്രമൊഴിക്കാന്‍ മുട്ടി നടന്ന പട്ടി മൈല്‍ കുറ്റി കണ്ട പോലെ സന്തോഷിച്ചു(!)

കൈയില്‍ തടഞ്ഞ സാധനം “വല്ല്യ“ ഒരു കൊച്ച് പുസ്തകം. അതും രാഷ്ട്രദീപിക സിനമയുടെ ലാസ്റ്റ് പേജിലും നാനയുടെ സെന്റര്‍ പേജിലും കാണുന്ന പോലെ ഉള്ള ഐറ്റമല്ല. ഒന്നാന്തരം “എ“ ക്ലാസ് ഇങ്ക്ലീഷ് സാധനം! കരക്ക് പിടിച്ചിട്ട മീനിനേപോലെ പിടയ്ക്കുന്ന മനസും വിറയ്ക്കുന്ന കൈകളും ജ്വലിക്കുന്ന വികാരങ്ങളുമായി താമസിക്കുന്ന 45 ആമ്പിള്ളേര്‍ക്ക് ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ വേണ്ടിയുള്ള ഏക പൊതുമുതലായിരുന്നു അത്. മറ്റേ കാര്യത്തില്‍ താല്പര്യം കൂടുതല്‍
ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനം കൂടുതലുള്ള മൂന്ന് ആത്മാക്കള്‍ നൂറ്റമ്പത് രൂപക്ക് മജെസ്റ്റിക്കില്‍ നിന്നും വാങ്ങിച്ചതാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അത്ര പോപുലര്‍ അല്ലാതിരുന്ന ആ കാലത്ത് ഈ ഒരു ബുക്ക് മാത്രമായിരുന്നു ഏക ആശ്രയം.

ഇത് കണ്ട് നിന്ന ആ ബെഡ്ഡിന്റെ ഓണര്‍ ജൂനിയര്‍ പയ്യന്റെ അടിവയറ്റിലൊരു ഇടിമിന്നലുണ്ടായി! കണ്ണില്‍ ഇരുട്ട് കയറുന്നു, തൊണ്ട വരളുന്നു. എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു. അടിയറവല്ലാതെ വേറെ രക്ഷയില്ല. അത്രേം നേരം തമാശയും പറഞ്ഞ് ജോളിയടിച്ചിരുന്ന സീനിയര്‍ പെട്ടന്ന് ഗംഗ നാഗവല്ലി ആകുന്നത് പോലെ രൂപാന്തരം പ്രാപിച്ചു.

ഉച്ചിഷ്ടം കണ്ട ഈച്ചകളേപോലെ ബാക്കി സീനിയേഴ്സും ഇതിന്റെ പുറകേ തൂങ്ങി. ഒരുത്തന്‍ അത് പൊക്കി കൊണ്ട് പോയി അവരുടെ ഷെയേര്‍‌ഡ് കളക്ഷന്റെ സ്റ്റോക്ക് കൂട്ടി. വികലമായ ലൈംഗിക സങ്കല്പങ്ങള്‍ മനസില്‍ നിറക്കുന്ന ജൂനിയേഴ്സിന്റെ ഇത്തരം പ്രവ്രുത്തികള്‍ക്കെതിരെ കുറച്ചെങ്കിലും സദാചാരബോധം കാത്ത് സൂക്ഷിക്കുന്ന സീനിയേഴ്സിന് കണ്ണടക്കാന്‍ പറ്റുവോ? പിന്നെ അവിടെ ഒരു ഡിറ്റെയില്‍ഡ് അന്വേഷണത്തിന് തന്നെ ഉത്തരവിട്ടു. വിശദമായ ചോദ്യം ചെയ്യലിലും
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ദ്ര്യക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലും DNA ടെസ്റ്റിന്റെ അടിസ്ഥാനത്തിലും (ഷെര്‍ലക് ഹൊംസിന് സിഗരറ്റിന്റെ ചാരം വരെ തെളിവല്ലേ?) കേസിലെ മൂന്ന് മുഖ്യ പ്രതികളടക്കം മൊത്തം പതിനഞ്ച് പ്രതികള്‍ അറസ്റ്റിലായി. അവരാണ് പില്‍കാലത്ത് കമ്പി ഫിഫ്റ്റീന്‍(of NEC) എന്ന പേരിലറിയപ്പെട്ടത്.

ഒന്നാമതേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണീം എന്ന് പറഞ്ഞപോലാരുന്നു അവരുടെ അവസ്ഥ. നിലവിലുള്ള പണിഷ്മെന്റുകള്‍ ചെയ്തു തീര്‍ക്കാന്‍ ജൂനിയേഴ്സിന് ടൈമില്ല പോരാത്തതിന് എന്ത് കാരണം പറഞ്ഞ് പുതിയ പണിഷ്മെന്റ് കൊടുക്കും എന്നാലോചിച്ച് നടക്കുന്ന സീനിയേഴ്സും.

കിട്ടിയ അവസരം സീനിയര്‍ ചേട്ടായിമാര്‍ വേണ്ടത് പോലെ തന്നെ കൈകാര്യം ചെയ്തു. എന്ത് പണിഷ്മെന്റില്‍ തുടങ്ങണം എന്ന് അധികനേരം അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. ഒരു വെടുങ്കന്‍ സീനിയറിന്റെ തലയില്‍ ഒരൈഡിയ ഉദിച്ചു. അപ്പോ തന്നെ ഓര്‍ഡറും ഇട്ടു.

“വടിച്ചിട്ട് വരണം, ക്ലീന്‍ ഷേവ്“

കേട്ട പലരുടേയും ചങ്ക് തകര്‍ന്ന് പോയി. പലരും കാലങ്ങളായി ആറ്റ് നോറ്റ് വളര്‍ത്തിയെടുത്ത ആണത്വത്തിലാണ് കത്തി വയ്ചിരിക്കുന്നത്.

“പൂടസ്യ പുരുഷ ലക്ഷണം” എന്നാണല്ലോ കവിവാക്യം!

വളരെ കാലത്തെ സമ്പാദ്യമായിരുന്ന പല തരത്തിലുള്ള മീശകള്‍, 1 cm കനത്തിലുള്ളത്, വട്ടമെത്തിയത്, പഴുതാര മീശ, ഫ്രെഞ്ച് മീശ, തിക്ക് അന്റ്റ് തിന്‍, സ്ട്രയിറ്റ് ആന്റ് റൌണ്ട് അങ്ങിനെ പതിനഞ്ച് മീശകള്‍ പിറ്റേന്ന് രാവിലെ അപ്രത്യക്ഷമായി! കട്ടി മീശയുമായി വിലസിയിരുന്നവരുടെ മുഖം വടിച്ച് വെറും പന്നി തൊലി പോലെയായി. ദീപസ്തഭം മഹാശ്ചര്യം സ്റ്റൈല്‍. മീശ പോയതോടെ പല പകല്‍ മാന്യന്‍മാരുടേം ഇമേജ് പഞ്ഞി പോലെ കത്തി. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോ പെയ്യുന്നത് കല്ല് മഴ!

പിന്നിടുള്ള ദിവസങ്ങളില്‍ ഇവര്‍ ഉണ്ടയില്ലാത്ത തോക്കുമായി വെടി തീര്‍ന്ന ദിനേശന്മാരെ പോലെ
ഇതികര്‍‌ത്യവ്യഥ്യാമൂഡന്‍‌മാരായി (ഒന്നിനും ഒരു മൂഡ് ഇല്ലാത്തവരെപ്പോലെ) കാണപ്പെട്ടു. അത് പിന്നെ 10 ലിറ്റര്‍ പാല് കറന്നോണ്ടിരുന്ന പശു ഒരു ദിവസം പെട്ടന്നങ്ങ് ചത്ത് പോയാല്‍ ആരെങ്കിലും സഹിക്കുവോ?

അന്ന് മീശ പോയ ഒരുത്തനെ നോക്കി ഒരു സീനിയര്‍ ചേച്ചി അര്‍ഥം വെച്ചുള്ള നോട്ടവും ആക്കിയ ഒരു ചിരിയും ചിരിക്കുന്നത് കണ്ട് എനിക്ക് തന്നെ ഒരു വല്ലയ്മ തോന്നിപോയി. അത് കഴിഞ്ഞിട്ട് അവനോട് ഒരു ചോദ്യവും. “നീയും അക്കുട്ടത്തില്‍ ഉണ്ടായിരുന്നല്ലേന്ന്?” “ശ്ശോ കഷ്ടം!“

ഇതെല്ലാം സംഭവിച്ചതിന്റെ പിറ്റേന്നാണ് ഞാന്‍ ഇതൊക്കെ ആറിയുന്നത്. ഈ വാര്‍ത്തയെങ്ങാനും ഗേള്‍സ് ഹോസ്റ്റലില്‍ എത്തിയാല്‍? ഈ വ്രുത്തികെട്ടവന്മാരുടെ കൂടെ ഞാനുമുണ്ടെന്നവരാരെങ്കിലും അറിഞ്ഞാല്‍? എന്റെ ഇമേജ്, ഞാനുണ്ടാക്കിയെടുത്ത ഇമ്പ്രഷന്‍... “ഓ മൈ ഗോഡ്...” അതുകൊണ്ട് അവന്‍‌മാരെപോലുള്ള മ്ലേച്ചന്മാരുമായി ഒരു നിശ്ചിത ദൂരം പാലിച്ചു. അവരുടെ കൂടെ നിന്നും വഴി മാറി നടന്നു. വ്രുത്തികെട്ട ആഭാസന്മാര്!

എപിലോഗ്: ആ ബുക്ക് പൊക്കുന്നതിന്റെ തലേ ദിവസം കൂടെ ആ ബുക്കിലെ പോര്‍ഷന്‍സ് ഒക്കെ റിവിഷന്‍ ചെയ്ത് അവനോട് ഞാന്‍ പറഞ്ഞതാ ബുക്കിന്റെ ലൊക്കേഷന്‍ സേഫ് അല്ല, എനിക്ക് താ ഞാന്‍ വെച്ചോളാന്ന്. എവടെ അവന്‍ കേട്ടില്ല. പടം ഞാന്‍ കാണും പക്ഷെ പിടി കൊടുക്കില്ല. അതിലെ ചില ഐറ്റംസ് ഇപ്പൊഴും തലച്ചോറിന്റെ ഫോര്‍മാറ്റ് ആവാത്ത സെക്റ്ററില്‍ കിടപ്പുണ്ട്. ആഹ്... എന്തായാലും മീശയും മാനവും പോയില്ലല്ലോ, അത്രയും ഭാഗ്യം.

(കറിയൊന്നും ആയിട്ടില്ല, കടുക് പൊട്ടിക്കുന്നതേയുള്ളൂ)

Monday, July 13, 2009

പാവം ജോണിക്കുട്ടി, അവനെ ആരും പ്രേമിക്കുന്നില്ല :(

[മുന്‍‌കൂര്‍ ജാമ്യം: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം അല്ല! നിങ്ങള്‍ക്കോ നിങ്ങളുടെ സുഹ്രുത്തുക്കള്‍ക്കോ ഈ കഥയോ കഥാപാത്രങ്ങളോ ആയി എന്തെങ്കിലും സാദ്ര്യശ്യം തോന്നുകയാണെങ്കില്‍ അതവരുടെ കൈയിലിരിപ്പായി കരുതി ക്ഷമിക്കുക. എന്നെ സഹിക്കുക!]

റബര്‍ പാല് പോലെ പരിശുദ്ധമായ മനസും റബര്‍ ഷീറ്റിന്റെ കളറും റബര്‍ ഷീറ്റ് തോറ്റ് പോവുന്ന തൊലിക്കട്ടിയുമായിരുന്നു ജോണിക്കുട്ടിക്ക്. ജോണിക്കുട്ടിയുടെ അപ്പന് മുണ്ടക്കയത്ത് റബറിന്റെ ബിസിനസാണ്!

അവന്‍ കഞ്ചാവടിക്കില്ല, ബ്ലോഗ് എഴുതില്ല/വായിക്കില്ല, പെണ്ണ് പിടിക്കില്ല. അത്കൊണ്ട് തന്നെ നാട്ടുകാര്‍/വീട്ടുകാര്‍/കൂട്ടുകാര്‍ എന്നീ ഗണങ്ങളുടെ ഇടയിലും അതും പോരാഞ്ഞിട്ട് നാട്ടിലെ പെമ്പിള്ളേരുടെ ഇടയിലും അവനെ പറ്റി ഒരഭിപ്രായവുമുണ്ടായിരുന്നു. പിന്നെ വല്ലപ്പോഴും അപ്പനറിയാതെ ഒട്ടുപാലും ചിരട്ടപ്പാലും പറിച്ച് വിറ്റ് നൂണ്‍ഷോ കാണും, കള്‍സ് അടിക്കും, സിഗരറ്റ് വലിക്കും. ഇക്കാലത്ത് ഇതൊക്കെ ഒരു കുറ്റമാണോ?

ആഗോളവത്കരണം കോണ്ടാണോ അതോ അവന്റെ സമയം നല്ലതായത് കൊണ്ടോ എന്നറിയില്ല ബാങ്ക്ലൂരില്‍ ഒരു കമ്പനിയില്‍ കയറി ഉടായിപ്പ് നമ്പറുകളും ഇറക്കി ജീവിക്കുന്നു. അങ്ങിനെ റബര്‍ കത്തിയും തൂമ്പായും പിടിച്ച് തഴമ്പിച്ച കൈകള്‍ കീ ബോര്‍ഡില്‍ കൊട്ട് തൊടങ്ങി.

ബാങ്ക്ലൂര്‍ ജീവിതവും IT ശമ്പളവും അവനില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. നാട്ടില്‍ ഒരു കൈലി മാത്രമുടുത്ത് ഫുള്‍ സ്വതന്ത്രനായി കപ്പക്ക് കാട് പറിക്കാനും തെങ്ങിന് ഇട കിളക്കാനും പോയിരുന്ന ജോണിക്കുട്ടി പകല്‍ പൊതുവേ ടോപ് ലെസ്സ് ആയിരുന്നു. രാവിലെ പാലെടുക്കാന്‍ പോവുമ്പോഴും ഒട്ടുപാല്‍ പറിക്കാന്‍ പോവുമ്പോഴും പഴകി തുടങ്ങിയ ഒരു ബനിയനൊ ഷര്‍ട്ടോ ഇടും. അത് റബര്‍ തോട്ടത്തില്‍ കൊതുകുള്ളത് കൊണ്ട് മാത്രം. കുന്നത്തും കിറ്റക്സുമായിരുന്നു അന്നത്തെ അവന്റെ ബ്രാന്‍ഡുകള്‍.

കാലം മാറി, ജോണിക്കുട്ടിയുടെ കോലവും മാറി. ഒരെണ്ണം വാങ്ങിച്ചാല്‍ രണ്ടെണ്ണം എണ്ണം ഫ്രീ കിട്ടുന്ന ഷോ റൂംസും ഫാക്റ്ററി സെക്കന്‍ഡ്സ് ഔട് ലെറ്റും നാട്ടില്‍ പെരുകിയപ്പോ ലീയും അഡിഡാസും ഒക്കെയായി അവന്റെ ബ്രാന്‍ഡുകള്‍. ടീ ഷര്‍ട്ടും ജീന്‍സും ഇട്ട് തുടങ്ങി. ചിലപ്പോ വള്ളിചെരിപ്പിട്ടാലും സോക്സ് ഇടും. കാലാനുസ്രുതമായ കോലം കെട്ടല്‍!

അടുക്കളേന്ന് ഒണക്ക് കപ്പേം തുണ്ടന്‍ മീനും കഴിച്ച് കഞ്ഞിവെള്ളവും കുടിച്ച് ഈമ്പക്കവും വിട്ട് ലുങ്കിയുടെ തലപ്പ് കൊണ്ട് മോന്തേം കിറീം തൊടച്ച് പോയിരുന്ന കക്ഷിക്ക് ഇപ്പൊ ഇപ്പൊ കഴിക്കാന്‍ വെസ്റ്റേണ്‍ ഫുഡ്, ദഹിക്കാന്‍ കോള,സ്നാക്സിനു ഷവര്‍മ (വര്‍മ്മമാരുടെ ഇഷ്ട ഭക്ഷണം) കൈയും മുഖവും വ്രുത്തിയാക്കാന്‍ നാപ്കിന്‍. ഒക്കെ IT യുഗത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ മാത്രം.

ജോണികുട്ടി ഒരു ഈശ്വര വിശ്വാസി കൂടിയായിരുന്നു. നാട്ടില്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് പോത്തിറച്ചി വാങ്ങിക്കാനാണെങ്കില്‍ ബാങ്ക്ലൂര്‍ പള്ളിയില്‍ പോവുന്നത് ഡാറ്റബേസ് അപ്ഡേറ്റ് ചെയ്യാനാണെന്ന ഒരു വ്യത്യാസം മാത്രം.

ബാങ്ക്ലൂര്‍ ജീവിതം തികച്ചും യാന്ത്രികമായിരുന്നു ജോണിക്കുട്ടിക്ക്. രാവിലെ എണീക്കും, ഓഫീ‍സില്‍ പോവും, വൈകിട്ട് ചിലപ്പോ വെള്ളമടിക്കും, ചിലപ്പോ വാള് വെക്കും, അങ്ങിനെ പ്രെത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുപോയി.

സംഗതിയെ സംബന്ധിച്ചിടത്തോളം സംഭവങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ മനസ് ആരുടെയോ സ്നേഹത്തിന് വേണ്ടി അലയുകയായിരുന്നു. അവന്റെ ഓരോ ഹ്രുദയമിടിപ്പും ഒരു സോള്‍മേറ്റിനായി തുടിച്ചു. സ്റ്റേഷനിലേക്ക് കയറാന്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന ട്രെയിനെ പോലെ അവനും ഏതോ അവള്‍ക്കായി കാത്ത് കിടന്നു.

നിങ്ങള്‍ എന്തിനു വേണ്ടിയുള്ള തിരച്ചിലിലാണെങ്കിലും തികച്ചും അപ്രതീക്ഷിതമായ സമയത്ത് അത് നിങ്ങള്‍ കണ്ടെത്തും എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ഥമാക്കിക്കൊണ്ട് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടി. തീര്‍ത്തും അകസ്മികമായാണ് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടുന്നത്. മാര്‍ച്ചില്‍ പെയ്ത മഴ പോലെ കുളിരുള്ള ഒരനുഭവമായിരുന്നു ജോണിക്കുട്ടിക്ക് ഷെറിനോടുള്ള പ്രണയം.

ഒരു ദിവസം രാവിലെ ഓഫീസില്‍ ചെല്ലുമ്പൊ ദേ ഇരിക്കുന്നു റിസെപ്ഷനില്‍ ഒരു പെണ്‍കുട്ടി. ജോണിക്കുട്ടിയുടെ ലൈന്‍ ഒഫ് സൈറ്റും ഷെറിന്റെ ലൈന്‍ ഓഫ് സൈറ്റും ഒരു പോയിന്റ് ഓഫ് ഇന്റര്‍സെക്ഷനില്‍ വന്നപ്പോള്‍ അവരുടെ കണ്ണൂകള്‍ തമ്മിലുടക്കി! തന്റെ സ്വപ്നങ്ങളില്‍ ഉള്ള പെണ്ണ് തന്നെ ഇവള്‍, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍, ബ്യൂട്ടി മീറ്റ്സ് ക്യാളിറ്റി! ഇതായിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ഇമ്പ്രഷന്‍.

സിനിമാ പോസ്റ്റര്‍ കണ്ട പശുവിനേപോലെ ജോണികുട്ടി അവളിലേക്ക് ആക്രുഷ്ടനായി.

ഉച്ചക്ക് ചോറുണ്ണാന്‍ പോവുമ്പൊ ദേ ദവള്‍ ലിഫ്റ്റില്‍ മൊബൈലില്‍ ആരോടോ എങ്ക്ലീഷില്‍ സംസാരിക്കുന്നു. അതും NDTV യില്‍ വാര്‍ത്ത വായിക്കുന്ന പെണ്ണ് തോറ്റ് പോവുന്ന വെടിക്കെട്ട് എങ്ക്ലീഷ്.

“കാര്യം പറഞ്ഞ് മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പെണ്ണ് കെട്ടിയിട്ടെന്തിനാടാ?“ ജോണിക്കുട്ടിയുടെ ഉള്ളിലിരിപ്പറിഞ്ഞ സുഹ്രുത്ത് ചോദിച്ചു.

“ജ്വലിക്കുന്ന പ്രണയത്തിന് മുന്നില്‍ ഭാഷ ഒരിക്കലും ഒരു പ്രതിബന്ധമല്ല“ അവന്‍ തിരിച്ചടിച്ചു.
ഭാഷയുടെ അതിര്‍വരമ്പുകളെ ഭസ്മമാക്കാനുള്ള ശേഷി പ്രേമമെന്ന വികാരത്തിനുണ്ടെന്ന് അവന്‍ വിശ്വസിച്ചു.

ജോണിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യാനുരാഗം എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. ഇതിന് മുന്‍പും അവന് പല പെണ്‍കുട്ടികളോടും I Love You തോന്നിയിട്ടുണ്ട്. ജോണിക്കുട്ടിയുടെ അമ്മവീട്ടില്‍ റബര്‍ വെട്ടാന്‍ വരുന്ന ചേട്ടന്റെ അനിയന്റെ ഭാര്യേടെ ചേടത്തീടെ അമ്മായിയമ്മേടെ വീട്ടില്‍ ഇഞ്ചി നടാന്‍ വന്ന പെണ്ണ് ആയിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ക്രഷ്. പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന കവിത, എട്ടിലെത്തിയപ്പോള്‍ സൌമ്യയോട് , പ്രീ ഡിഗ്രിക്കു കൂടെ പഠിച്ച ടീന അങ്ങിനെ ഒരു ലിസ്റ്റ് തന്നെയുണ്ട്. പക്ഷെ ഇതുവരെ ആരുടെയും പുറകെ ഒലിപ്പിച്ച് നടന്നിട്ടില്ല. എന്നാലും അവരാരോടും തോന്നാത്ത ഒരു ഫീലിങ്ങ് തന്റെ ഉള്ളില്‍ രൂപം കൊള്ളുന്നതായി ജോണിക്കുട്ടി മനസിലാക്കി.

തുറന്നു പറയാത്ത പ്രേണയവും ‌നീലം മുക്കിയ കോണാനും ഒരു പോലെയാണ്. രണ്ടും എത്ര മനോഹരമാണെങ്കിലും തുറന്ന് പ്രകടിപ്പിച്ചില്ലെങ്കില്‍ എന്ത് പ്രയോജനം?!!

കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന പരുന്തിനേപോലെ അവന്‍ അവള്‍ടെ പുറകെ പ്രാഞ്ചി പ്രാഞ്ചി നടന്നു. ആ നടപ്പ് ഗുണം ചെയ്തു. അവളുമായി സംസാരിച്ചു. വെറും ഒരാഴ്ചകൊണ്ട് അവള്‍ടെ മൊബൈല്‍ നമ്പറ് വരെ ജോണിക്കുട്ടി ഒപ്പിച്ചു. പിറ്റത്തേ ആഴ്ച മുതല്‍ അവര്‍ ഒരുമിച്ച് പുറത്ത് പോവാനും തുടങ്ങി.

"ഹോ ഒരു പെണ്ണിനെ വളക്കാന്‍ ഇത്ര സിമ്പിളായിരുന്നൊ?” ഞാന്‍ ചില്ലറക്കാരന്‍ അല്ല, നോട്ട് കാരനും അല്ല. ഞാനൊരു റിസര്‍വ് ബാങ്ക് തന്നെ! “ഹൌ” ജോണിക്കുട്ടി തന്റെ കഴിവില്‍ ഊറ്റം കൊണ്ടു.

പ്രേമിക്കാന്‍ മുട്ടി നടന്നവനെ പെണ്ണ് കയറി പ്രൊപോസ് ചെയ്ത പോലെ സന്തോഷിച്ചു ജോണിക്കുട്ടി.

എക്സൈറ്റ്മെന്റിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സ്വപ്നത്തില്‍ റൊമാന്റിക് സീനുകളുടെ എണ്ണവും നീളവും കൂടി. ഡെസ്ക് റ്റോപ് വാള്‍പേപ്പറീന്ന് അസിന്‍ തോട്ടുങ്കലിനെ ഒഴിവാക്കി ഷെറിന്റെ ഫോട്ടോയാക്കി. അവന്റെ ഹ്രുദയത്തിന്റെ വാള്‍പേപ്പറും! സ്നേഹം കൂടുമ്പോള്‍ ഷെറിന്‍ “ഷെറി“ ആയി. ഭാവിയില്‍ കൊച്ചിനിടേണ്ട പേര് വരെ കണക്ക് കൂട്ടി ജോണിക്കുട്ടി. ആദ്യത്തെ കുട്ടി ആണാണെങ്കില്‍ ജോണിക്കുട്ടിയുടെ “ജോ‘ യും ഷെറിന്റെ “ഷി” യും ചേര്‍ത്ത് “ജോഷി” എന്ന് പേരിടണം, പെണ്ണാണെങ്കില്‍ അത് ജോണികുട്ടിയുടെ “നി” യും ഷെറിന്റെ “ഷ” യും ചേര്‍ത്ത് “നിഷ” എന്നിടണം. "JOHNYKUTTY WEDS SHERIN" എന്ന് എഴുതി തെര്‍മോകോളില്‍ വെട്ടിയെടുത്ത് കാറിന്റെ പുറകില്‍ ഒട്ടിക്കുന്നതും ആ കാറില്‍ പള്ളിയില്‍ പോവുന്നതും ഓര്‍ത്ത് കിടന്നു ജോണിക്കുട്ടി.

“ശ്ശോ...” മെടുല്ല ഒബ്ലോങേറ്റയില്‍ ഐസുകട്ട എടുത്ത് വെച്ച പൊലെ കുളിര് കോരി ജോണിക്കുട്ടിക്ക്!

രാത്രികളെ നിദ്രാരഹിതമാക്കി ഫോണില്‍ അനവധി കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. ആഗോളവത്കരണവും ആത്മഹത്യയും, ആണവകരാറില്‍ അമേരിക്ക ഇടപെടുന്നതിന്റെ അനൌചിത്യം, അന്താരാഷ്ട്ര മാര്‍കറ്റില്‍ ആട്ടിറച്ചിക്കുണ്ടായ വിലയിടിവ് മുതലായ അന്താരാഷ്ട്ര പ്രശ്നങ്ങളും അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും എന്തേ കൊച്ചുണ്ടായില്ല മുതലായ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിലപ്പോ ഈ വക ചര്‍ച്ചയും പാട്ടുകളും, ഇവന്‍ റെക്കോഡ് ചെയ്യും എന്നിട്ട് ബാക്കിയുള്ളോര്‍ക്ക് കേള്‍പ്പിച്ച് കോടുക്കും! ഹ്രുദയമുള്ളവനായിരുന്നു ജോണിക്കുട്ടി!! (അങ്ങിനെ പാടിയ പല ചര്‍ച്ചകളും പാട്ടുകളും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ നാട്ടില്‍ വമ്പന്‍ ഹിറ്റ് ആയി! കേട്ടാല്‍ ചെവി ഡെറ്റോള്‍ ഒഴിച്ച് കഴുകണം)

സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് ജോണിക്കുട്ടിയുടെ ഷെല്‍ഫ് നിറഞ്ഞു. ഹെയര്‍ സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. കരുവീട്ടിക്കു കുമ്മായമടിച്ച പോലുള്ള മുഖവും കച്ചി കയറ്റിയ പാണ്ടിലോറി പോലുള്ള ഹെയര്‍ സ്റ്റൈലുമാണെന്ന് സഹവാസികള്‍ പറഞ്ഞെങ്കിലും ജോണിക്കുട്ടി അതൊന്നും ചെവിക്കൊണ്ടില്ല. ദിവസവും രാത്രി ഏഷ്യാനെറ്റില്‍ ചിരിക്കും തളികയും കണ്ടിരുന്നവന്‍ പെട്ടന്ന് FRIENDS സീരിയലും ലുമിയറിന്റെ കാലത്തുള്ള എങ്ക്ലീഷ് പടങ്ങളും വരെ കണ്ട് തുടങ്ങി, എടുത്താ പൊങ്ങാത്ത എങ്ക്ലീഷ് നോവലുകള്‍ വായിച്ചു.

പെണ്ണൊരുമ്പെട്ടാല്‍ ഏത് പുലിയും പുല്ല് തിന്നും‍...!!

“Being in love is the best feeling on earth!" എന്നും ഒരു ഗേള്‍ ഫ്രെണ്ട് ഉണ്ടെങ്കിലുണ്ടാവുന്ന അനന്തമായ സാധ്യതകളെയും പറ്റി തന്റെ സഹ-അന്തേവാസികളോട് പറഞ്ഞു. പേരിനൊരു ലൈന്‍ പോലും ഇല്ലാത്ത അവരുടെ ജീവിതം എത്ര നിര്‍ജീവവും മുരടിച്ചതുമാണെന്നോര്‍ത്ത് അവന്‍ പരിതപിച്ചു. അവരെ പരിഹസിച്ചു. ‘പൂവര്‍ ബോയ്സ്”

പിറന്നാളിനു പാതിരാത്രിക്ക് ഒരു ഫാമിലി പാക്ക് ക്യാഡ്ബറി ഡയറി മില്‍ക് അവള്‍ടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു.
കൂടാതെ പലപ്പോഴായി പല പല ഗിഫ്റ്റും ജോണിക്കുട്ടി കൊടുത്തുകൊണ്ടിരുന്നു. അവള്‍ടെ വീട്ടിലേക്കുള്ള മണ്ണെണ്ണേം റേഷനരീം വാങ്ങിക്കാനുള്ള കാശ് വരെ ജോണിക്കുട്ടിയുടെ ക്രെഡിറ്റ് കാര്‍ഡീന്ന് വലിച്ചു. ഇത്രയും കാശ് പള്ളിയില്‍ നേര്‍ച്ച ഇട്ടിരുന്നെങ്കില്‍ അവരതുകൊണ്ട് ഒരു കുരിശ് പള്ളി പണിതേനെ! അവസാനം ജോണിക്കുട്ടിയുടെ പേഴ്സണല്‍ ലാപ്ടോപ് വരെ ഷെറിന്റെ കൈയിലായി.എല്ലാം അവള്‍ക്ക് വേണ്ടി അല്ലേ എന്നോര്‍ത്താശ്വസിച്ചു.

“തന്റെ കാര്യം ഞാന്‍ വീട്ടില്‍ പറയട്ടെ?” കോഫീ ഡേയീന്ന് കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ജോണിക്കുട്ടി ചോദിച്ചു.
“എന്തിന്?” വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു ഷെറിന്‍.
“അല്ല ഇത് ഇനിയും നീട്ടു കൊണ്ട് പോണോ?”
“ഏത്?”
“ആളെ ഒരു മാതിരി ഊ...ഊ....(അല്ലെങ്കി വേണ്ട) ഉമ്മാക്കിയാക്കരുത്“
“താന്‍ വിചാരിക്കുന്നത് പോലെ നമ്മള്‍ തമ്മില്‍ ഒന്നുമില്ല. ഇനിയും ആ രീതിയില്‍ എന്നെ കാണരുത്! I am not the marrying type” ഇത് കേട്ട ജോണിക്കുട്ടിയുടെ രണ്ട് പള്‍സ് മിസ്സ് ആയി. ഒരു വിശുദ്ധ പ്രണയത്തിന് അവിടെ തിരശീല
വീഴുകയായിരുന്നു.

“ആമ്പിള്ളേരുടെ ക്രെഡിറ്റ് കാര്‍ഡ് ഉരച്ച് തീര്‍ക്കാന്‍ വേണ്ടി മാത്രം പടച്ച് വിട്ടതാണോ കര്‍ത്താവേ നീ പെമ്പിള്ളേരെ?“ കോഫീഡേയില്‍ ബില്‍ പേ ചെയ്യുമ്പോ ജോണിക്കുട്ടിയുടെ ആത്മഗതം.

കട്ടിന്റ സമയത്ത് “തന്റെ മാനസിക പുത്രി“ എന്ന സീരിയല്‍ മിസ്സായ വീട്ടമ്മയേപോലെ അവന്റെ മനസ് ഷെറിന് വേണ്ടി വീര്‍പ്പ് മുട്ടി. സ്പിരിറ്റില്‍ അലിയാത്ത വിഷമങ്ങിളില്ലെന്നറിയാവുന്ന ജോണിക്കുട്ടി സങ്കടത്തിനുള്ള മറുമരുന്ന് ഒരു ഫുള്‍ ബോട്ടില് തന്നെ മേടിച്ചു. തന്റെ സഹവാസിയായ തൊമ്മിക്കുഞ്ഞും (Tomkid അല്ല!) ചേര്‍ന്ന് അടി തുടങ്ങി.

വെള്ളം ഒഴിക്കാതെ ഡ്രൈയായി കയറ്റിയത് കൊണ്ട് പെട്ടന്ന് റീഡിങ്ങ് കാണിച്ച് തുടങ്ങി. ഉള്ളില്‍ ചെന്ന ലഹരി ഉറങ്ങിക്കിടന്ന വികാരങ്ങലെ കിക്ക് ചെയ്തുണര്‍ത്തി.

“വിളിക്കെടാ ആ ഡാഷ് മോളെ...എനിക്കാ പു...പു...പുന്നാരമോളോട് രണ്ട് വര്‍ത്താനം പറയണം, അവള് കല്യാണം കഴിക്കുന്ന ഇനം അല്ല പോലും....ത്ഫൂ....”
“വിവരമില്ലാത്ത അവള്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് വിദ്യാഭാസമില്ലാത്ത നീ വേണ്ടെ ക്ഷമിക്കാന്‍” സഹവാസിയായ തൊമ്മിക്കുഞ്ഞ് അവനെ ഉപദേശിച്ചു.
“എന്നാലും എന്നോടിത്...അവള്‍ക്കെങ്ങിനെ.... ചതി...കഴുവേര്‍ട മോള്...” കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഇന്നസെന്റിനെ
തെറി വിളിക്കുന്നത് പോലെ പിന്നേം കൊറേ പറഞ്ഞു.
“അല്ലെങ്കി വേണ്ട്രാ...നമുക്ക് നാളെ നേരം വെളുത്തിട്ട് സംസാരിക്കാം” അതവന്‍ കേട്ടില്ല. അവളെ വിളിച്ചു. Call barred.
എന്നിട്ടെന്തോ ഓര്‍ത്ത് കുറച്ച് നേരം ഇരുന്നു.

പിന്നെ തികട്ടി വന്ന വാളിനെ ഉള്ളിലൊതുക്കി അവളോട് രണ്ട് വര്‍ത്തമാനം പറയാന്‍ തന്റെ സന്തത സഹചാരിയായ തൊമ്മിക്കുഞ്ഞിന്റെ മൊബൈലില്‍ നിന്നും ഷെറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

നോക്കിയ ടച്ച് സ്ക്രീന്‍ മൊബൈല്‍ ഡിസ്പ്ലെയില്‍ ഇങ്ങനെ തെളിഞ്ഞു. "Calling....Sherimol" കണ്ട ഉടനെ കോള് കട്ട് ചെയ്തു. അവള്‍ടെ നമ്പര്‍ എങ്ങിനെ തൊമ്മിക്കുഞ്ഞിന്റെ കൈയില്‍?? അപ്പൊ ഇവനും അവളും തമ്മില്‍??

ആ‍ല്‍മാര്‍ത്ത പ്രണയത്തില്‍ നഞ്ച് കലക്കി വഞ്ചിച്ച കാമുകിയോടും, കൂടെ നിന്ന് കുശലം പറഞ്ഞ് ഒടുവില്‍ കുന്തം കൊണ്ട് കുത്തിയ കൂട്ടുകാരനോടും അവന് പരിഭവമില്ലായിരുന്നു. അവന്‍ എഴുന്നേറ്റ് പോയി കിറ്റന്നു. ലൈറ്റ് ഓഫ് ചെയ്തു. പിന്നെ കൂരിരുട്ടായിരുന്നു.

ഇരുട്ട് വെളിച്ചത്തിന് വഴി മാറുമെന്നും ഒരോ ദിവസവും സൂര്യന്‍ അസ്തമിക്കുന്നത് വീണ്ടും ഉദിക്കാനാണെന്നും ഇതിനോടകം അവന്‍ പഠിച്ചിരുന്നു.

മോറല്‍ ഓഫ് ദ സ്റ്റോറി: ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ!

Thursday, July 2, 2009

കോഴീ നീ എന്തിനു മുട്ടയിട്ടു?

ജീവിതത്തിന്റെ നൈമിഷികതയേക്കുറിച്ചും അസ്തിത്വത്തേക്കുറിച്ചോര്‍ത്തും വിങ്ങുന്ന മനസുമായി മെസ്സിലിരുന്ന് തന്റെ മുന്നിലുള്ള ഹാഫ് ബോയില്‍ഡിനെ നോക്കി കവി പാടുകയാണ്...

കോഴീ നീ എന്തിനു മുട്ടയിട്ടു?
വല്ലോനും പുഴുങ്ങി തിന്നാനോ?
പുട്ടും കൂട്ടി അടിക്കാനോ?
കോഴിക്കുഞ്ഞിനെ നോക്കി വളര്‍ത്താനോ?

പൂവാലന്‍ പൂവനുമായുള്ള നിന്‍ സംസര്‍ഗം
വെറുമൊരു പിടയായ നിന്നെയൊരു പൊരുന്നയാക്കി

തോട്ടിലും തൊടിയിലും തൊഴുത്തിലും വെച്ച് നിന്നെ
പല പൂവന്‍മാര്‍ ഓടിച്ചിട്ട് പീഡിപ്പിച്ചു

പലപ്പോഴായി പലരും നിനക്കിട്ട് പണി തന്നു
എന്നിട്ടും എന്തേ കോഴീ നീ നന്നായില്ല?

നിന്റെ ചാരിത്ര്യം വിറ്റു നീ മുട്ടയിട്ട് കൂട്ടി
കോഴീ നീ ആളൊരു കോഴി തന്നെ

കോഴീ നീ മാത്രമല്ല കോഴി
പലവിധം കോഴികള്‍ നാട്ടില്‍ വിലസുന്നു

ഓര്‍ക്കുട്ടിലുണ്ട് കോഴി ഓഫീസിലുണ്ട് കോഴി
കണ്ടാലോ മാന്യന്‍ സ്വഭാവത്തില്‍ കോഴികള്‍

കൊക്കി ചിക്കി ചികഞ്ഞ് നടക്കേണ്ട നിന്‍ സന്താനം
വീണിതല്ലോ കിടക്കുന്നു എന്‍ പ്ലേറ്റില്‍

കോഴികള്‍ കോഴികള്‍ എന്തെല്ലാം കോഴികള്‍
കുണുക്കിട്ട കോഴി, മുല വന്ന കോഴി
കോഴികള്‍ക്കധിപന്‍ വലിയ കോഴി തമ്പുരാന്‍

വെളുപ്പാങ്കാലത്ത് തന്നെ കൂവി
മനുഷ്യനെ വെറുപ്പിക്കുന്നത്
ഒരു കോപ്പിലെ ഏര്‍പ്പാടല്ലെ കോഴി

നിന്‍ ജീവിതം വേവിച്ച് തിന്നുന്ന സ്വാര്‍ത്ഥരാം മനിതര്
‍അറിയുന്നില്ലവര്‍ തന്‍ ജീവിതം മുട്ടത്തോടുപോല്‍ അസ്ഥിരമെന്ന്

പിറക്കാതെ പോയ കോടിക്കണക്കിനു കോഴിക്കുഞ്ഞുങ്ങളുടെ
കരച്ചില്‍ എന്‍ ചെവിയില്‍ മുഴങ്ങുന്നു

നശ്വരം നിന്‍ ജീവിതം എന്നറിഞ്ഞിട്ടും കോഴീ നീ
എന്തിനു പിന്നെയും മുട്ടകള്‍ ഇടുന്നു?

എത്ര വ്യര്‍ഥം നിന്‍ ജീവിതം കോഴീ, പൂവര്‍ കോഴീ
കോഴീ നീ എന്തിനു മുട്ടയിട്ടു?

ഓര്‍ക്കുക ഓരോ മുട്ട വെട്ടി വിഴുങ്ങുമ്പോഴും
ചിറകുമുളക്കാത്ത ഒരു ജന്മമാണ് വയറ്റിലേക്ക് തള്ളുന്നതെന്ന്.

വയ്യ കോഴീ നിന്നെയോര്‍ത്ത് വിഷമിക്കാന്‍
എനിക്ക് വിശക്കുന്നു ഇനി ഞാന്‍ കഴിക്കട്ടെ.

അലങ്കാരം:
പുഴുങ്ങിയ മൊട്ടക്കലങ്കാരം കുരുമുളകുപൊടിയെങ്കിലും
പൊരിച്ച കോഴിക്കലങ്കാരം ഉള്ളി തന്നെ.

വ്രുത്തം:
വ്രുത്തിയില്ലാത്ത കോഴിക്കെന്ത് വ്രുത്തം?

ആശയം: അരുള്‍ ദാസ്
------------------------------------------------------
കൂതറ കവിതാ സമാഹാരത്തിലെ അടുത്ത കവിതയുടെ പേര് “പിന്നെയും ഡൂഡന്‍ പിസ്സ്ഡ് ഓഫ് ആയി” കവി പിഷു. ചാണകത്തില്‍ ചവിട്ടിയ അവസ്ഥയിലായ ഒരു യുവ മനസിന്റെ വീര്‍പ്പുമുട്ടലുകളും ആത്മരോദനവുമാണ് കവി നിങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.