Tuesday, September 8, 2009

പുതുചൊല്ലുകള്‍ (പതിനഞ്ചെണ്ണം)

എത്ര നാളെന്ന് വെച്ചാ നമ്മള് പറഞ്ഞ് പറഞ്ഞ് തേഞ്ഞ് തീര്‍ന്ന് തുടങ്ങിയ പഴേ പഴഞ്ചൊല്ലുകളും പറഞ്ഞ് നടക്കുന്നേ? കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ആവശ്യമാണ്. പഴയതിനെയെല്ലാം പൊളിച്ചടുക്കുക എന്നതാണല്ലോ പൌര ബോധമുള്ള പുതു തലമുറയുടെ കര്‍ത്തവ്യവും! ഔട്ട് ഡേറ്റഡ് ആയി തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ക്ക് ഇതാ റീമിക്സ്. എല്ലാത്തിനും ഒരു ചേഞ്ച് ഒക്കെ വേണ്ടേ?

1. മൌസ് പോയിന്ററ് കൊണ്ട് കുത്തിയാല്‍ മോനിട്ടറിനു നോവില്ല.

2. കാര്‍ഡില്‍ കാശില്ലാത്തതിന് ATM മെഷീനെ തെറി പറയരുത്.

3. മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

4. എഞ്ചീനിയര്‍ ഇഛിച്ചതും മാനേജറ് കല്പിച്ചതും പ്രൊമോഷന്‍.

5. കാക്കയ്ക്കും തന്‍ ക്ലബ്ബ് പൊന്‍ ക്ലബ്. (real madrid)

6. പണി പേടിച്ച് പുതിയ കമ്പനിയില്‍ ചെന്നപ്പോ പണിയോട് പണി.

7. കാപ്പി കുടിച്ചാല്‍ കിക്കാകില്ല.

8. പടം കണ്ടാല്‍ മതി പിക്സല്‍ എണ്ണരുത് (മോനിട്ടറിന്റെ)

9.ലോട്ടറി അടിച്ച് കിട്ടിയ നോട്ടിന്റെ നമ്പര്‍ വായിച്ച് നോക്കരുത്.

10. ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ.

11. വൈറസ് കേറിയാല്‍ വിന്‍ഡോസും ക്രാഷ് ആവും.

12. ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തപ്പോ ഐബീയെം മെച്ചം.

13. സ്ട്രീറ്റ് ലൈറ്റുണ്ടെങ്കില്‍ ഹെഡ് ലൈറ്റ് വേണ്ട.

14. വേണമെങ്കില്‍ ബ്ലോഗ് ബ്ലോക്കാപ്പിസിലിരുന്നും എഴുതാം.

15. പുതുചൊല്ലില്‍ പതിരില്ലാതില്ല!