Tuesday, September 8, 2009

പുതുചൊല്ലുകള്‍ (പതിനഞ്ചെണ്ണം)

എത്ര നാളെന്ന് വെച്ചാ നമ്മള് പറഞ്ഞ് പറഞ്ഞ് തേഞ്ഞ് തീര്‍ന്ന് തുടങ്ങിയ പഴേ പഴഞ്ചൊല്ലുകളും പറഞ്ഞ് നടക്കുന്നേ? കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ആവശ്യമാണ്. പഴയതിനെയെല്ലാം പൊളിച്ചടുക്കുക എന്നതാണല്ലോ പൌര ബോധമുള്ള പുതു തലമുറയുടെ കര്‍ത്തവ്യവും! ഔട്ട് ഡേറ്റഡ് ആയി തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ക്ക് ഇതാ റീമിക്സ്. എല്ലാത്തിനും ഒരു ചേഞ്ച് ഒക്കെ വേണ്ടേ?

1. മൌസ് പോയിന്ററ് കൊണ്ട് കുത്തിയാല്‍ മോനിട്ടറിനു നോവില്ല.

2. കാര്‍ഡില്‍ കാശില്ലാത്തതിന് ATM മെഷീനെ തെറി പറയരുത്.

3. മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

4. എഞ്ചീനിയര്‍ ഇഛിച്ചതും മാനേജറ് കല്പിച്ചതും പ്രൊമോഷന്‍.

5. കാക്കയ്ക്കും തന്‍ ക്ലബ്ബ് പൊന്‍ ക്ലബ്. (real madrid)

6. പണി പേടിച്ച് പുതിയ കമ്പനിയില്‍ ചെന്നപ്പോ പണിയോട് പണി.

7. കാപ്പി കുടിച്ചാല്‍ കിക്കാകില്ല.

8. പടം കണ്ടാല്‍ മതി പിക്സല്‍ എണ്ണരുത് (മോനിട്ടറിന്റെ)

9.ലോട്ടറി അടിച്ച് കിട്ടിയ നോട്ടിന്റെ നമ്പര്‍ വായിച്ച് നോക്കരുത്.

10. ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ.

11. വൈറസ് കേറിയാല്‍ വിന്‍ഡോസും ക്രാഷ് ആവും.

12. ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തപ്പോ ഐബീയെം മെച്ചം.

13. സ്ട്രീറ്റ് ലൈറ്റുണ്ടെങ്കില്‍ ഹെഡ് ലൈറ്റ് വേണ്ട.

14. വേണമെങ്കില്‍ ബ്ലോഗ് ബ്ലോക്കാപ്പിസിലിരുന്നും എഴുതാം.

15. പുതുചൊല്ലില്‍ പതിരില്ലാതില്ല!

22 comments:

Tomkid! said...

"ഒന്നുകില്‍ ഞങ്ങള്‍ക്ക് മദ്യം തരേണം
അല്ലെങ്കില്‍ ഞങ്ങളെ വാറ്റുവാനനുവദിച്ചിടേണം
ഇത് രണ്ടുമല്ലെങ്കില്‍ ഞങ്ങളെ കൊന്ന്
നിങ്ങളൂറ്റുമ്പോള്‍ ഞങ്ങളേയുമോര്‍ത്തിടേണം“

ഇത് ഓണത്തിന്റെ തലേ ആഴ്ച ഇരിട്ടീന്ന് ഉളിക്കല്ലിന് നമ്മുടെ സ്വന്തം ആനവണ്ടിയില്‍ പോവുമ്പോ അടിച്ച് പിമ്പിരി ആയിട്ട് നമ്മുടെ സ്വന്തം ആനവണ്ടിയില്‍ കേറിയ ഒരു ചേട്ടന്റെ വരികളാണ്. ഇത്തരം കലാമൂല്യമുള്ള കവിതകള്‍ അന്യം നിന്ന് പോവാതിരിക്കാനായി ഇവിടെ കുറിക്കുന്നു.

:-)

Anil cheleri kumaran said...

മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി.... എന്റമ്മേ..
എമ്മാതിരി ചൊല്ലാണിതു....

‘ഒന്നുകില്‍ ഞങ്ങള്‍ക്ക് മദ്യം തരേണം
അല്ലെങ്കില്‍ ഞങ്ങളെ വാറ്റുവാനനുവദിച്ചിടേണം
ഇത് രണ്ടുമല്ലെങ്കില്‍ ഞങ്ങളെ കൊന്ന്
നിങ്ങളൂറ്റുമ്പോള്‍ ഞങ്ങളേയുമോര്‍ത്തിടേണം‘

ഇമ്മാതിരി അന്യം നിന്നു പോവാത്ത സാധനങ്ങൾ ഇനിയുമുണ്ടോ?

രാജീവ്‌ .എ . കുറുപ്പ് said...

മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ.

നമിച്ചു അളിയാ നമിച്ചു. അത് രണ്ടും ഒരു ഒന്നൊന്നര അലക്കായി പോയി.
ചിരിച്ചു ചിരിച്ചു ആപ്പീസ് പൂട്ടി അളിയാ, ഇത് ഇന്ന് തന്നെ ഡല്‍ഹിയില്‍ ഇറക്കും മച്ചൂ

വശംവദൻ said...

"ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ"

ഇത് കലക്കി.

:)

Sherlock said...

നീയെന്താ ബെര്‍ലിക്കു പഠിക്കുകയാണോ? :)

എല്ലാം കിടിലന്‍

Anonymous said...

അളിയാ.. അപ്പൊ മിസ്കോള്‍ അടിക്കുന്നത് മൊത്തം പെണ്ണുങ്ങളല്ലേ?..
ശ്ശെ..തിരിച്ചു വിളിക്കാന്‍ ശ്രമിച്ച്( വല്ലതും നടക്കും എന്ന പ്രതീക്ഷയോടെ ) കാശുപോയത് വെറുതെയായല്ലേ?


ഗുരുവേ.. അള്‍ട്ടിമേറ്റ് അളിയാ..

Kiranz..!! said...

തംസപ്പ് തൊമ്മാ..! (ഷട്ടപ്പ് വിജയാ മോഡൽ) :)

ശ്രീ said...

ഹ ഹ. ചിരിപ്പിച്ചു

Anonymous said...

സത്യം പൊട്ടുന്നത് കണ്ടു ഇന്‍ഫോസിസ് ചിരിക്കണ്ടാ ...(Old One:പഴുത്തില വീഴുന്നത് കണ്ടു പച്ചയില ചിരിക്കണ്ടാ.. )

കണ്ണനുണ്ണി said...

- ബഗ്ഗും ഫിക്സ് ചെയ്തു മോദ്യുലും റിലീസ് ചെയ്തു, പിന്നയും പ്രൊജക്റ്റ്‌ മാനേജര്‍ക്ക് മുറുമുറുപ്പ്..

- കോഡ് അറിയാതയ്തിനു കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞാല്‍ മതിയോ

Sudhi|I|സുധീ said...

11. വൈറസ് കേറിയാല്‍ വിന്‍ഡോസും ക്രാഷ് ആവും.
Allathem Krashakum :P

Gurve... sry 4 being late...

ദൃശ്യ- INTIMATE STRANGER said...

ന്‍റെ തോമാ കുട്ട്യേ ....കുട്ടി ആള് കൊള്ളാലോ..ഇഷ്ടായിട്ടോ ദ്‌..
nice work man....

നരിക്കുന്നൻ said...

ഹഹ
ഇനി പഴമൊഴിയില്ല... പുതുമൊഴി മാത്രം..

എല്ലാം ചിരിപ്പിച്ചു.

shaan said...

hahaha..good one

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലേറ്റാണ്, എന്തായാലും മൈന്‍ഡ്ട്രീന്ന് കുറച്ച് വായനക്കാരെ കാണിച്ചു കൊടുത്തിട്ടുണ്ട്. അള്‍ടിമേറ്റ് തൊമ്മാ.. അള്‍ടിമേറ്റ്

പട്ടേപ്പാടം റാംജി said...

പുതുചൊല്ല് വരാന്‍ കുറച് വൈകിയോ എന്നൊരു സംശയം? ചിലതൊക്കെ നേരത്തെ.......

Sadique Ali said...

അളിയാ, പതിനൊന്നാമത്തേത് ഇങനെ ആക്കിയാല്‍ കുറച്ച് കൂടി നന്നായിരുന്നു:
11. വൈറസ് കേറിയാല്‍ വിന്‍ഡോസേ ക്രാഷ് ആവൂ.

വിഷ്ണു | Vishnu said...

കിടു ടോം കിടു!!

ഒരു സംശയം ? ബ്ലോഗ്‌ മെലിഞ്ഞാല്‍ ട്വീറ്റ് ആകുമോ..

Irshad said...

“പണി പേടിച്ച് പുതിയ കമ്പനിയില്‍ ചെന്നപ്പോ പണിയോട് പണി.“

അപ്പോ കമ്പനി വിടണ്ടാല്ലെ?

Sunand said...

kollam

Anonymous said...

ഇപ്പഴാ ഈ ഐറ്റം കാണുന്നെ....എല്ലാം കിടിലന്‍ ആയിട്ടുണ്ട്‌.... :D

ചെലക്കാണ്ട് പോടാ said...

കലിപ്പ് തന്നെ....