കോഴീ നീ എന്തിനു മുട്ടയിട്ടു?വല്ലോനും പുഴുങ്ങി തിന്നാനോ?
പുട്ടും കൂട്ടി അടിക്കാനോ?
കോഴിക്കുഞ്ഞിനെ നോക്കി വളര്‍ത്താനോ?
പൂവാലന്‍ പൂവനുമായുള്ള നിന്‍ സംസര്‍ഗം
വെറുമൊരു പിടയായ നിന്നെയൊരു പൊരുന്നയാക്കി
തോട്ടിലും തൊടിയിലും തൊഴുത്തിലും വെച്ച് നിന്നെ
പല പൂവന്‍മാര്‍ ഓടിച്ചിട്ട് പീഡിപ്പിച്ചു
പലപ്പോഴായി പലരും നിനക്കിട്ട് പണി തന്നു
എന്നിട്ടും എന്തേ കോഴീ നീ നന്നായില്ല?
നിന്റെ ചാരിത്ര്യം വിറ്റു നീ മുട്ടയിട്ട് കൂട്ടി
കോഴീ നീ ആളൊരു കോഴി തന്നെ
കോഴീ നീ മാത്രമല്ല കോഴി
പലവിധം കോഴികള്‍ നാട്ടില്‍ വിലസുന്നു
ഓര്‍ക്കുട്ടിലുണ്ട് കോഴി ഓഫീസിലുണ്ട് കോഴി
കണ്ടാലോ മാന്യന്‍ സ്വഭാവത്തില്‍ കോഴികള്‍
കൊക്കി ചിക്കി ചികഞ്ഞ് നടക്കേണ്ട നിന്‍ സന്താനം
വീണിതല്ലോ കിടക്കുന്നു എന്‍ പ്ലേറ്റില്‍
കോഴികള്‍ കോഴികള്‍ എന്തെല്ലാം കോഴികള്‍
കുണുക്കിട്ട കോഴി, മുല വന്ന കോഴി
കോഴികള്‍ക്കധിപന്‍ വലിയ കോഴി തമ്പുരാന്‍
വെളുപ്പാങ്കാലത്ത് തന്നെ കൂവി
മനുഷ്യനെ വെറുപ്പിക്കുന്നത്
ഒരു കോപ്പിലെ ഏര്‍പ്പാടല്ലെ കോഴി
നിന്‍ ജീവിതം വേവിച്ച് തിന്നുന്ന സ്വാര്‍ത്ഥരാം മനിതര്
അറിയുന്നില്ലവര്‍ തന്‍ ജീവിതം മുട്ടത്തോടുപോല്‍ അസ്ഥിരമെന്ന്
പിറക്കാതെ പോയ കോടിക്കണക്കിനു കോഴിക്കുഞ്ഞുങ്ങളുടെ
കരച്ചില്‍ എന്‍ ചെവിയില്‍ മുഴങ്ങുന്നു
നശ്വരം നിന്‍ ജീവിതം എന്നറിഞ്ഞിട്ടും കോഴീ നീ
എന്തിനു പിന്നെയും മുട്ടകള്‍ ഇടുന്നു?
എത്ര വ്യര്‍ഥം നിന്‍ ജീവിതം കോഴീ, പൂവര്‍ കോഴീ
കോഴീ നീ എന്തിനു മുട്ടയിട്ടു?
ഓര്‍ക്കുക ഓരോ മുട്ട വെട്ടി വിഴുങ്ങുമ്പോഴും
ചിറകുമുളക്കാത്ത ഒരു ജന്മമാണ് വയറ്റിലേക്ക് തള്ളുന്നതെന്ന്.
വയ്യ കോഴീ നിന്നെയോര്‍ത്ത് വിഷമിക്കാന്‍
എനിക്ക് വിശക്കുന്നു ഇനി ഞാന്‍ കഴിക്കട്ടെ.
അലങ്കാരം:
പുഴുങ്ങിയ മൊട്ടക്കലങ്കാരം കുരുമുളകുപൊടിയെങ്കിലും
പൊരിച്ച കോഴിക്കലങ്കാരം ഉള്ളി തന്നെ.
വ്രുത്തം:
വ്രുത്തിയില്ലാത്ത കോഴിക്കെന്ത് വ്രുത്തം?
ആശയം: അരുള്‍ ദാസ്
------------------------------------------------------
കൂതറ കവിതാ സമാഹാരത്തിലെ അടുത്ത കവിതയുടെ പേര് “പിന്നെയും ഡൂഡന്‍ പിസ്സ്ഡ് ഓഫ് ആയി” കവി പിഷു. ചാണകത്തില്‍ ചവിട്ടിയ അവസ്ഥയിലായ ഒരു യുവ മനസിന്റെ വീര്‍പ്പുമുട്ടലുകളും ആത്മരോദനവുമാണ് കവി നിങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.
