Monday, March 5, 2007

ബ്ലൊഗില്‍ ഒരു കുട്ടി ജനിക്കുന്നു...

ഈച്ചപിടുത്തം, ചൊറികുത്തല്‍, വായിനൊട്ടം, പരദൂഷണം മുതലായ പ്രാചിന കലകളില്‍ വൈദഗ്ദ്യം നെടിയെടുതുകൊണ്ടിരിക്കുന്ന ഒഫ്ഫിസിലെ ഒരു പതിവ് ആഫ്റ്റ്ര്‍നൂണ്‍‌.

"യൂ ഹാവ് എ ന്യു മെസ്സേജ്"

മോനിട്ടറില്‍ ഒരു ഡയലൊഗ് ബൊക്സ് കിടന്നു മിന്നുന്നു. മെയില്‍ബോക്സ് തുറന്നു. മലയാളം പീഡീയെഫ്ഫ് അറ്റാച്ട് ഇ-മെയില്‍. സാദാരണ ഫൊര്‍വേഡ് ആയി കിട്ടുന്ന മലയാളം പീഡീയെഫ്ഫ്കള് പമ്മന്‍ സാഹിത്യത്തില്‍ പെട്ടതായതുകൊണ്ട് ഒട്ടും വൈകാതേ തന്നെ “attachments->save as->desktop->temp_work“ എന്നിവ ഞൊടിയിടയില്‍ കഴിഞ്ഞു.

കൊടകരപുരാണവോ??? എന്തു കുന്തമെങ്കിലുമാവട്ടെ എന്നു കരുതി ഓപ്പണ്‍ ചെയ്തു. സംഭവം ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും കിടിലന്‍ തന്നെ.

ഇത്ര അടിപൊളിആയിട്ടു എഴുതിയിട്ടും ചുള്ളന്‍ എന്തേ സ്വന്തം പേരു വെളിപ്പെടുത്തുന്നില്ല? എന്തായലും കിട്ടിയ സാധനം “സോഫ്റ്റ്” ആയും “ഹാര്‍ഡ്” ആയും പലര്‍ക്കും ഫോര്‍വേഡ് ചെയ്തു. സൂപ്പര്‍,കിടിലന്‍ ഇതായിരുന്നു എല്ലാവരുടെയും റെസ്പൊണ്‍സ്.

പക്ഷെ എഴുതിയത് ആരെന്നു ആര്‍ക്കും പിടിപാടില്ല. വീണ്ടും കുറച്ചു നാളുകള്‍ക്കു ശേഷം ഇതാ വരുന്നൂ അടുത്ത സാധനം “മൊത്തം ചില്ലറ” ഇതു കിടിലൊല്‍കിടിലന്‍. ഗ്രന്ദകര്‍ത്താവ്:ഒണ്‍ മിസ്റ്റ്ര്‍ അരവിന്ദന്‍.

കൂടെയൊരു ലിങ്കും എന്തൊ ആര്‍ക് ജാഗ് ഡ് ന്നോ മറ്റും ഒരു നാക്കുളുക്കുന്ന പേര്. ലിങ്കില്‍ ക്ലിക്ക് ചെയ്തു, സൈറ്റ് തുറന്നു. അങ്ങിനെ ആദ്യമായി ഞാന്‍ “ബ്ലൊഗ് സ്പോടി" ല്‍ കാലു കുത്തി.

"Small click of Mine, a great timepass opportunity".

ഓര്‍കുട് ആപ്പീസില്‍ ബ്ലോക്ക് ആയതിനു ശേഷം എന്റെ ഭാവി പതിയെ പതിയെ ഇരുട്ടിലാവുകയായിരുന്നു.

“വാ കീറിയ ദൈവം ഭക്ഷണത്തിനുള്ളാ വഴി കാണിച്ചു തരുമെന്നു” പറയുന്നതെത്ര ശരി!!!

അതില്‍ പിന്നെ ബ്ലോഗായിരുന്നു ആപ്പീസിലെക്കു വരാനുള്ളാ ഏറ്റവും വല്ല്യ ഇന്‍സ്പിരേഷന്‍. സെക്കന്റ് ഇന്‍സ്പിരേഷന്‍ അടുത്ത ബില്‍ഡിങ്ങില്‍ ഉള്ള സുന്ദരികളും.

ഇടക്കിടെ അവരുടെ ഡിപ്പാര്‍ട്ടുമെന്റില്‍ പൊയീ ഉടലും തലയും സ്റ്റ്രൈറ്റ് ആയി സ്വല്പം എയര്‍ പിടിച്ച് കണ്ണു മാത്രം പരമാവധി റൊട്ടേറ്റ് ചെയ്തു അവരുടെ അനാട്ടമി അനലൈസ് ചെയ്യുന്നത് “വിശ്രമവേളകള്‍ ആനന്ദകരമാക്കുക” എന്ന സ്റ്റ്രാറ്റജിയിലെ പ്രധാന അജണ്ട ആയിരുന്നു. ചുരുക്കി പറഞാല്‍ വായിനൊട്ടതിനു എന്റെ ഒഫ്ഫിഷ്യല്‍ ലൈഫില്‍ വളരെയധികം പ്രാധാന്യമുണ്ട്.

പിന്നീടുള്ള ദിവസങ്ങള്‍ ബ്ലൊഗിന്റേതായിരുന്നു. രാവിലെ വരുമ്പൊ തന്നെ ആള്‍ക്കാരെ പറ്റിക്കനായി ഏതെങ്കിലും സൊഫ്റ്റ്വേര്‍ റ്റൂളും തുറന്നു വച്ചു ബ്ലൊഗ് ബ്രൌസിങ് തുടങ്ങും. ബോസ്സ് അടുതു വരുംബൊഴെയ്ക്കും അപ്പ്ലിക്കേഷന്‍ സോഫ്റ്റ്വേര്‍സിന്റെയും തട്ടിപ്പുസംഭവങ്ങളുടെയും ഒരു സാറ്റ് കളി എന്റെ റ്റാസ്ക് ബാറില്‍ നിത്യ സംഭവമായി മാറി.

ഒരു പവര്‍ സപ്ലയും ഓസിലോസ്കോപും ഓണാക്കി ഒസിലോസ്കൊപ്പില്‍ അതില്‍ തന്നെ ജെനറേറ്റ് ചെയ്യുന്ന സ്കോയര്‍ വേവിന്റെ പൊക്കവും വണ്ണവും(ഐ മീന്‍ ആമ്പ്ലിറ്റൂഡ് അന്റ് ടൈമിങ്ങ്) അളക്കാനെന്ന രീതിയില്‍ മെഷര്‍മെന്റ് മോഡ് സെറ്റ് ചെയ്ത് , എന്തൊ വല്യ ആറാന്‍ ഡീ ചെയ്യുന്ന മട്ടില്‍,
“ഹൊ പയ്യന്‍ കൊള്ളാം കെട്ടൊ”
“ഇവന്‍ സര്‍ക്കീട്ട് നാന്നായി അനലൈസ് ചെയ്യുന്നുണ്ടല്ലൊ” എന്നൊരു ഇമ്പ്രഷന്‍ ഞാന്‍ ബോസ്സിന്റെ മുന്‍പില്‍ ക്രീയേറ്റ് ചെയ്തിരുന്നു.

ഇടക്കിടെ മൊതലാളി അഥവാ ബോസ്സ്:
“തോമസ്, യൂ ട്രൈ ദിസ് ലൊജിക്, ദാറ്റ് സര്‍ക്കീട്ട്“ എന്നൊക്കെ പറഞ്ഞു
എന്നെ ടിസ്റ്റ്ര്ബ് ചെയ്യാന്‍ വന്നു.
“ഹും ഈയാളു പരഞ്ഞാ ഞാന്‍ ഇപ്പൊ അങ്ങു ഒലത്താന്‍ പോവല്ലേ?” എന്നു മനസിലോര്‍ത്
“ഇറ്റ് വില്‍ ബീ ഡണ്‍ ബൈ ഇവനിങ്ങ് സര്‍”
എന്ന് ഒണ്‍ ദി സ്പൊട്ട് മറുപടി കൊടുത്തിരുന്നു. ബൈ ഇവനിങ്ങ്
“സര്‍ ഐ ഹാഡ് ദീസ് പ്രൊബ്ലംസ്” എന്നു പറഞ്ഞു കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുമ്പൊ
“വാട്ട് പ്രൊബ്ലംസ്” എന്നു എങ്ങാനും ചോദിച്ചാല്‍ ജന്മസിദ്ദമായ കണ്‍ഫ്യുസ് ചെയ്യിക്കാനുള്ള എന്റെ കഴിവു ഞാന്‍ പുറതെടുക്കും.

പൊതുവെ ആള്‍താമസം കുറവായ എന്റെ തലയില്‍ നിന്നും ഈയിടെയായി അട്ട്രീഷന്‍ റേറ്റ് അഥവാ പൊഴിഞ്ഞുപൊക്ക് തുടങ്ങിയൊ എന്ന് എനിക്ക് ബലമായ സംശയം ഉണ്ടായിരുന്നു.കാരണം കുറേ നാളുകളായി എന്റെ മൈന്റ് ഒരു ചെകുതാന്റെ പണിശാലയായീരുന്നു. എന്നു വെച്ചാ “ഐഡില്‍ മൈന്റ്”.

ഞാനും തുടങുക തന്നെ. തീരുമാനിച്ചു. അതിനുള്ള ആദ്യ പടിയായി കൊറേ ബ്ലൊഗ്സ് ഇരുന്നു വായിച്ചു.

“കര്‍ത്താവേ എത്രയാ ബ്ലൊഗുകള്, അതും എല്ലാം കിടിലന്‍ സാധനങ്ങള്‍.”

“ആന മുക്കുന്നതു കണ്ട് ആട് മുക്കരുത്” എന്നു പറഞ്ഞു മനസ്സ് പിന്തിരിപ്പിക്കാന്‍ ശ്രമിചപ്പൊ
“വേണമെങ്കില്‍ ചക്ക കായ്പ്പിക്കാമെടേയ്” എന്നും പറഞ്ഞു ബ്രയിന്‍ ഇമൊഷണല്‍ സപ്പോര്‍ട്ട് നല്‍കി.

അങ്ങിനെ ഞാനും തൊടങ്ങുന്നു.

ഈ കുട്ടി വളരാം, വളയാം, തളരാം, പോളിയോ പിടിച്ച് കിടപ്പിലാവാം. കുട്ടിക്കു വേണ്ട ഹോര്‍ലിക്ക്സും, കോമ്പ്ലാനും, ബൂസ്ടും എല്ലാം നിങ്ങളുടെ പ്രോത്സാഹനങ്ങളാണ്.

അനുഗ്രഹിക്കുക.

12 comments:

G.manu said...

great

Krishna said...
This comment has been removed by the author.
Sarath said...

fantastic

സനോജ് കിഴക്കേടം said...

സ്വാഗതം കുഞ്ഞേ...
വല്ല്യ പ്രായവ്യത്യാസൊന്നൂല്ല്യാത്തെ ചേട്ടന്‍

ബിരിയാണിക്കുട്ടി said...

ഏയ്... ഇപ്പൊ തന്നെ ജനിച്ച കുട്ട്യാണെന്ന് എഴുത്തു കണ്ടാല്‍ പറയില്ല കേട്ടോ. അതിനെങ്ങന്യ? ജനിക്കണേന് മുന്നേ വായിച്ച സാധനങ്ങള്‍ ഒക്കെ ആ ജാതിയല്ലേ. :) കൊ.പുരാണവും, മൊ.ചില്ലറയും. വായിച്ചാല്‍ വളരും വളരും എന്ന് പറയുന്നത് വെറുതെയല്ലാന്ന് ഇപ്പോ മനസ്സിലായോ? :)

അപ്പോ ബൂലോഗുലകലോകത്തിലേക്ക് സുസ്വാഗതം!

tomkid said...
This comment has been removed by the author.
കുട്ടി Vs Kid said...

മനു:എന്റെ ഹ്രദയം നിരഞ്ഞ നന്ദി.
ശരത്:നിന്നൊട് ഞാനെന്നാ പറയാനാ??? പക്ഷെ അടുത്ത പൊസ്റ്റ് “എന്നീസീ ചരിതം (ഭാഗം 1)“ എഴുതാന്‍ നിന്റെ ഇന്‍പുട്സ് വളരെ ആവശ്യമാണു.
സനോജേട്ടാ താങ്ക്യു....താങ്ക്യു....താങ്ക്യു....
ബിരിയാണി കുട്ട്യേ....നിര്‍തി...ഞാന്‍ വായന നിര്‍തി...എനി എഴുത്തുമാത്രം....എന്റെ ആന മണ്ടതരങ്ങല്‍....വീണ്ടും വര്യ....വായിക്കുക....എന്റെ അകമഴിഞ്ഞ നന്ദി.

TKS said...

കൊള്ളാം... കൊള്ളാം... കേമായിരിക്കണ്... ഇനിയും നല്ല നല്ല ബ്ലോഗുകള്‍ എഴുതാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു... ടി കെ എസ്.

ArunBabu said...

thomma ninte puthiya blog nu ayitu njan katirikunu..
pandu ethu pole balarama varan matreme katirinitu ulloo

EmperorS of NeC said...

This is one of the best blogs i have seen...
u have a great talent .. keep blogging..

Anonymous said...

Kalakki machu kalakki.

"Mangalam nerunnu njan...."

Sul | സുല്‍ said...

kid കുട്ടീ

സ്വാഗതം.
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html സെറ്റിങ്സ് ചെയ്താല്‍ പോസ്റ്റ് കൂടുതല്‍ പേര് കാണും.

-സുല്‍