Wednesday, August 26, 2009

എന്നീസി 7 (മൂട്ടയെ പുറത്താക്കല്‍)

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു എന്നീസി ബോയ്സ് ഹോസ്റ്റലിന്റെ (പഴയത്) മുഖമുദ്ര!

ഏതായാലും ഒരു ദിവസം ശരത്തും വിവേകും കൂടെ A6 ‘ല്‍ മൂട്ട നശീകരണം നടത്താന്‍ തീരുമാനിച്ചു. മെഴുക് തിരി ഉരുക്കി ഒഴിച്ച് കട്ടിലിലുള്ള ഓട്ട മുഴുവന്‍ അടച്ചും മണ്ണെണ്ണ ഒഴിച്ചും പല വഴികള്‍ ട്രൈ ചെയ്തു. മൂട്ട പിന്നെയും ബാക്കിയായി. അവസാനത്തെ പ്രയോഗമായി മൂട്ടകളെ കത്തിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ജെനറേറ്റര്‍ റൂമീന്ന് കുറച്ച് പെട്രോള് കൊണ്ട് വന്ന് ഒരു തുണിയില്‍ മുക്കി തീ കൊടുത്തു. തുണി ആളി കത്തി. ആളിയ തീ ചവിട്ടി കെടുത്തി. അതോടെ പുകയായി. ഒടുക്കത്തെ പുക. റൂമിന്ന് പുക വരുന്നത് കണ്ട് സീനിയേഴ്സെല്ലാം ഓടി കൂടി.

“നിങ്ങള്‍ ഇതെന്നതാടാ‍ ഈ കാണിക്കുന്നെ?” അതിലൊരു സീനിയര്‍ ചോദിച്ചു.

“ഞങ്ങള്‍ ഈ റൂമിലുള്ള മൂട്ടയെ പുറത്താക്കുകയാണ് സര്‍...” നിഷ്കളങ്കമായ മറുപടി.

കേട്ട പാടെ അവിടെ കൂടിയിരുന്ന സകല സീനിയേഴ്സും ചിരി തുടങ്ങി. ആ റൂമില്‍ താമസിക്കുന്ന സീനിയര്‍ ഒഴിച്ച്. ഇതെന്ത് കൂത്താണെന്ന് ആ രണ്ടെണ്ണത്തിന് അന്ന് മനസിലായില്ല.

കാരണം അന്നവര്‍ക്കറിയില്ലായിരുന്നു ആ റൂമില്‍ താമസിക്കുന്ന സീനിയറിന്റെ ഇരട്ട പേര് “മൂട്ട” എന്നായിരുന്നെന്ന്...

(തുടരും)

--------------------------------

ഗുണപാഠം: പറയാനുദ്ദേശിക്കുന്ന കാര്യം നേരെ ചൊവ്വേ ലഘുവായി ചുരുക്കി പറയുക. അനാവശ്യമായി വലിച്ച് നീട്ടരുത്.

10 comments:

ധൂമകേതു said...

ലതു കലക്കി :)

വിഷ്ണു said...

കൊള്ളാം മാച്ചു....

കുമാരന്‍ | kumaran said...

അതെ... അതെ.. ഈ പോസ്റ്റ്. പോലെ പെട്ടെന്നു തീര്‍ക്കുക.. (അരവിന്ദ് പൊക്കിയതിന്റെ ചെറിയ ഒരു അഹങ്കാരം ഉണ്ടല്ലോ.)

Anonymous said...

അയ്യോ ഞാന്‍ പിന്നേം ലേയ്റ്റ്‌...അതു കലക്കി... ഹി ഹി ഹി.. ബാക്കി പോരട്ടെ തോമാച്ചായോ...

ഹോ മുട്ടയെ തീവെച്ചാല്‍ പോരാ... വൃത്തികെട്ട സാധനം..

Tin2

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മൂട്ടയ്ക്കു കമെന്റടിക്കാന്‍ വന്നപ്പോ ദേ കിടക്കുണു മൂട്ടേടെ ഇഷ്ട ഭക്ഷണം. മൂട്ടാന്നെവിടെകണ്ടാലും ടിന്റു അവിടെ എത്തും... ഹൌ... എന്നിട്ടൂ മൂട്ട പുറത്ത്പോയോ ?...

Anonymous said...

മച്ചൂ ..ഓണാശംസകള്‍..!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു

(ഓര്‍മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ,)

എന്തൊരു സുഖമുള്ള ഓര്‍മ്മ, അളിയോ നന്ദി, പോസ്റ്റ്‌ കലക്കി

Seema Menon said...

കൊള്ളാം!
എന്നിട്ട് മൂട്ട റൂം മാറി പോയോ??

Kiranz..!! said...

തൊമ്മാ...പണ്ട് ഇവാനിയോസ് ഹോസ്റ്റലിലെ മൂട്ടയെപ്പിഡോസ് ഓർമ്മ വന്നു ഇത് വായിച്ചിട്ട്.ജോണിവാക്കറിൽ വില്ലന്റെ ഒരു മെഴുകുതിരിക്കട്ടിൽ ഇല്ലേ അതു പോലെ ചുറ്റും ശവപ്പെട്ടിരൂപത്തിൽ മെഴുകുതിരി കത്തിച്ചു വച്ച് സർക്കസുകാരനേപ്പോലെ കിടന്നുറങ്ങിയ ദിവസങ്ങൾ ഉണ്ട്,മൂട്ടയണ്ണന്മാരുടെ ഒരു ശക്തികാരണം..:)

ചെലക്കാണ്ട് പോടാ said...

ബ്ലോഗിന്റെ പേര് എന്നീസി ബ്ലോഗ് എന്നാക്കരുതോ?

എന്തോന്നാ ഈ എന്നീസി