ചരിതം ഇതു വരെ.(ഇതൊരു തുടര്‍ക്കഥ അല്ല. പക്ഷെ പറയുമ്പൊ എല്ലാം പറയണവല്ലോ)
ഔദ്യോഗികമായി എന്നീസി ഒരു എഞ്ചീനീയറിങ്ങ് കോളേജ് അല്ലെങ്കിലും എഞ്ചീനീയറിങ്ങ് കഴിഞ്ഞിറങ്ങുന്ന ഒരുത്തനോട് കട്ടക്ക് നില്‍കാനുള്ള കപാസിറ്റി ഓരോ എന്നീസി പ്രൊഡക്ടിനും ഉണ്ട്. (ഇല്ലേ?) കോഴ്സിലെ വ്യതസ്തത തന്നെ ആയിരുന്നു അതിന് കാരണം. "Theory and practice is the essense of good Engineering" എന്നതായിരുന്നു കോഴ്സിന്റെ ഒരു ലൈന്‍. പ്രാധാന്യം കൂടുതല്‍ പ്രാക്‌ടിക്കലിന്. 40:60 ratio.
കോഴ്സ് തുടങ്ങുന്നത് റോപ്പിന്‍ എന്നൊരു കലാ പരിപാടിയോട് കൂടി. തപാല്‍ വഴി നീന്താന്‍ പഠിപ്പിക്കുന്നതുപോലെ ഒരു റാപിഡ് ഇന്‍ഡക്ഷന്‍ ട്രേയിനിങ്ങ്. രാവിലെ അഞ്ച് മണി മുതല്‍ രാത്രി പത്ത് പത്തര വരെ നിന്ന് തിരിയാന്‍ സമയമുണ്ടാവില്ല. എണീറ്റാ ഉടനെ ഓട്ടം, കായിക അഭ്യാസങ്ങള്‍, യോഗ, ക്യാമല്‍ വാക്ക്, മെമ്മറി ടെസ്റ്റ്, കോലെ കുത്തി ചാട്ടം വരെയുള്ള തരികിട പരിപാടികള്‍ കൂടാതെ പകല്‍ സമയത്ത് പല വിഷയത്തിലുമുള്ള ട്രയിനിങ്ങും.
നാട്ടിലെ കൊഴ പറിഞ്ഞ ടീമുകള്‍ മുതല്‍ പത്ത് കഴിഞ്ഞ് സെമിനാരിയില്‍ പോണം എന്ന് വിചാരിച്ചിരുന്ന ആത്മാക്കള്‍ വരെയുണ്ടാവും ഒരു ബാച്ചില്‍. കച്ചറകള്‍, ഡീസന്റ് പയ്യന്മാര്‍ (ഞാന്‍?), പഠിപ്പിസ്റ്റുകള്‍(സമയാസമയത്ത് അസൈന്മെന്റും റെക്കോര്‍ഡും സബ്‌മിറ്റ് ചെയ്യുന്നവര്‍), ആഭാസന്മാര്‍(ചുരിദാറിട്ട എന്തിനേം “ചരക്ക്“ അഥവാ “പീസ്“ എന്നഭിസംബോധന ചെയ്യുന്നവര്‍), ഒരലമ്പിനും നിക്കാത്തവര്‍, ടെന്‍ഡുല്‍ക്കര്‍മാര്‍, മറഡോണകള്‍, ഞരമ്പുകള്‍(പെമ്പിള്ളേരുടെ പുറകേ ഒലിപ്പിച്ച് നടക്കുന്നവര്‍), എച്ചികള്‍ (വല്ലോന്റേം പേസ്റ്റും സ്പ്രേയും മാത്രം ഉപയോഗിച്ച് ജീവിക്കുന്നവര്‍), ഇതിലൊന്നും താല്പര്യമില്ലാതെ തീറ്റയിലും ഉറക്കത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്(കഷ്ടപ്പെടാന്‍ വയ്യ, മടിയാണവര്‍ക്ക്), വീട്ടില് സ്വന്തമായി കാറുള്ളവര്, കുടുമ്പത്തിന്റെ ആധാരം പണയം വച്ച് ഫീസ് അടക്കുന്നവര്, ബുദ്ധിജീവികള്‍ (തലക്കകത്ത് തെറ്റില്ലാത്ത ആള്‍പാര്‍പ്പുള്ളവര്‍), അസൂയ/കുശുമ്പ്/കുന്നായ്മക്കാര്‍, നാച്ചുറല്‍ ബ്യൂട്ടികള്‍, ഫെയര്‍ ആന്റ് ലവ്ലി വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവര്‍. അങ്ങിനെ അങ്ങിനെ ഒരു തലമുറയിലെ എല്ലാ സ്പെസിമെന്‍സിന്റെയും ഓരോ സാമ്പിള് വെച്ചുള്ള ഒരു മിശ്രിതം, കടലിലെ കണ്ടന്റ്സ് പോലെ, ചേച്ചി മെസ്സിലെ സാമ്പാറ് പോലെ-എന്റെ ബാച്ച്.
ഇങ്ങനെ പല തരത്തിലും ഗുണത്തിലുമുള്ള തല തെറിച്ച ആമ്പിള്ളേരെ മെരുക്കിയും, നാണം കുണുങ്ങി പെമ്പിള്ളേരെ സ്മാര്‍ട്ടാക്കിയും പതിനഞ്ചാമത്തെ ദിവസം കാര്‍ന്നോമ്മാരുടെ മുമ്പില്‍ ഇത് സ്വന്തം മക്കള് തന്നെയോ എന്നോര്‍ത്ത് മൂക്കത്ത് വിരല് വെച്ച് പോകുന്ന അമ്പരിപ്പിക്കുന്ന അരങ്ങേറ്റം സ്റ്റേജില്‍ കാഴ്ച് വെക്കുന്നതോടെ റോപ്പിന്‍ ശുഭം. ഇനിയങ്ങോട്ടാണ് ശരിയായ എന്നീസിയന്‍ ലൈഫ്.
ജൂനിയേഴ്സിനു മാത്രമായി ക്യാമ്പസില്‍ നിലനിന്നിരുന്ന എഴുതപ്പെടാത്ത നിയമങ്ങളിലേക്കും അവ ലംഘിച്ചാലുണ്ടാകവുന്ന വളരെ മ്രുഗീയവും പൈശാചികവുമായ (കട്: എ കെ ആന്റണി) ശിക്ഷാരീതികളിലേക്കും ഒരെത്തിനോട്ടം...
1. ക്യാമ്പസിലെ സകല ചപ്പിനേം ചവറിനേം മണ്ടനേം മരമാക്രീനേം സാര്‍ അഥവാ മാഡം എന്ന് ചേര്‍ത്ത് വിളിക്കണം (ഗതികേട്!!!)
2. മാത്രുഭാഷ മറന്നേക്കുക. ചിന്തിക്കുന്നതും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും എന്തിന് കൂര്‍ക്കം വലിക്കുന്നത് പോലും എങ്ക്ലീഷിലായിരിക്കണം.
3.ജൂനിയേഴ്സ് നേര്‍ വഴിക്ക് മാത്രം സഞ്ചരിക്കുക. എന്നു വെച്ചാ സിമന്റ് ബ്ലോക്ക്സ് പതിപ്പിച്ച് പാത് വേയില്‍ കൂടി മാത്രം നടക്കുക. ഷോര്‍ട്ട് കട്ട് പാടില്ല.
4. ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ ഒരു പ്രെത്യേക ശുഷ്കാന്തി ഉണ്ടായിരുന്നു. ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്തിരിക്കണം, ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചാല്‍ അത് വമ്പന്‍ പോക്രിത്തരവും സീനിയേഴ്സിനോടുള്ള അനാദരവിനേയും സൂചിപ്പിക്കുന്നു. കാലി ചായ കുടിക്കാന്‍ ക്യാന്റീനില്‍ പോണെങ്കിലും ഫോര്‍മത്സ് നിര്‍ബന്ധം വിത്ത് പോളിഷ്ഡ് ലെതര്‍ ഷൂസ്. (ശല്യങ്ങള്)
5. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് അതി വിശുദ്ധ സ്ഥലമാണ്. അതു മുറിച്ചു കടക്കാന്‍ പാടില്ല, ഷൂ ഇട്ട് മാത്രം കോര്‍ട്ടില്‍ കയറുക.
6. എന്തൊക്കെ സംഭവിച്ചാലും പണിഷ്മെന്റ് കിട്ടിയാലും കരയാന്‍ പാടില്ല. എങ്ങാനും കണ്ട്രോള് പോയി കരഞ്ഞാല്‍ കരഞ്ഞ് കരഞ്ഞ് 20 ലിറ്ററിന്റെ ഒരു ബക്കറ്റ് നിറയ്ക്കണം(ഇത് പൊതുവേ പെണ്‍കുട്ടികള്‍ക്കാണ് ബാധകം)
7. സീനിയേഴ്സിനു തുണി അലക്കാനുള്ള സോപ്പ് പോടി(നക്കികള്‍, 10 രൂപ സ്വന്തം പോക്കെറ്റീന്ന് ചിലവാക്കാന്‍ ചങ്ക് പറിച്ച് കൊടുക്കുന്ന വേദനയാ.), കൂളിക്കാന്‍ പിയേഴ്സ്(അങ്ങിനെ സ്വഭാവമുള്ളവരാണെങ്കില്‍), പല്ല് തേക്കാന്‍ കോള്‍ഗേറ്റ്, പാരചൂട്, (കെട്ടി ചാടാനല്ല, തലേ തേക്കാന്‍), വെക്കേഷന്‍ കഴിഞ്ഞ് വരുമ്പോ വാഴയ്ക്കാ വറുത്തത്, ഹലുവ, അവിലോസുണ്ട, എള്ളുണ്ട, ഇനിയിപ്പോ ക്രിസ്മസിനോ ഈസ്റ്ററിനോ ആണ് നാട്ടി പോണതെങ്കി കള്ളപ്പവും കോഴിയിറച്ചിയും വരെ പാഴ്സലാക്കി കൊണ്ട് കൊടുക്കുക.
8. ക്ലാസ്സിലെ പിടകളോട് ഒരു നിര്‍ദ്ദിഷ്ട ദൂരം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. സ്വന്തം ബാച്ചിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ ചില ഞരമ്പ് സീനിയേഴ്സിന് ചൊറിയും.(അസൂയ കൊണ്ട് പറയുകാണെന്ന് വിചാരിക്കരുത്!!!)
9. ആണ്‍കുട്ടികള്‍ ഷേവ് ചെയ്തിരിക്കണം. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ആവാം.
10. റൂം വ്രുത്തിയായി സൂക്ഷിക്കുക, സീനിയേഴ്സിന്റെ ലാബ് റെക്കോര്‍ഡ് എഴുതിയും പടം വരച്ചും കൊടുക്കുക, (വിവരമുള്ള ആമ്പിള്ളേരുടെ നോക്കി പകര്‍ത്തിയെഴുത്ത്), റൂമിലെ സീനിയേഴ്സിന്റെ കപ്പാസിറ്റി അനുസരിച്ച് രണ്ട് ലിറ്റര്‍ പെപ്സി കുപ്പി നിറച്ച് പാല്, പഴം, ചപ്പാത്തി തുടങ്ങിയവ ദിവസോം രാത്രി കൊണ്ടെ കൊടുക്കുക. (ഇതൊക്കെ ക്യാന്റീനില്‍ കിട്ടും)
11. എവിടെ പോകാനാണെങ്കിലും എല്ലാവനും എത്തി എന്ന് എണ്ണം ഉറപ്പ് വരുത്തി ക്യൂ നിന്ന് മാത്രം പോവുക. അതും ഹൈറ്റ് ഓര്‍ഡറില്‍. (ഇപ്പോ ഇത്രയേ ഓര്‍ക്കുന്നുള്ളൂ)
മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് പിഴച്ചാല്‍, പിടിക്കപെട്ടാല്‍, പിടിക്കുന്ന സീനിയറിന്റെ മൂഡ് അനുസരിച്ച് താഴെ പറയുന്നവയില്‍ എന്തെങ്കിലുമൊക്കെ കിട്ടിയിരിക്കും. എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് നീയും ഇഷ്ടപ്പെടണം എന്ന് പറയുന്നവന്റെ ഈഗോ, ഞാന്‍ ഇങ്ങിനെയാണ് അതു കൊണ്ട് നീയും ഇങ്ങിനെ തന്നെ ആയാ മതി എന്നു പറയുന്നവന്റെ കോമ്പ്ലക്സ്, ഞങ്ങളിതൊക്കെ അനുഭവിച്ചതാ അതോണ്ട് നിങ്ങളും അനുഭവിക്കുക എന്ന് പറയുന്നവന്റെ ദാര്‍ഷ്ട്യത. ഇതായിരുന്നു ഓരോ പണിഷ്‌മെന്റിന്റേം പിന്നിലെ മനശാസ്ത്രം.
27 റൂം മോപ്പിങ്ങ് (നിലം തുടയ്ക്കല്‍), കൊറിഡോര്‍ മോപ്പിങ്ങ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മോപ്പിങ്ങ്. ഇതിലേതെങ്കിലും ഒന്നോ എല്ലാം ചേര്‍ത്തോ, എല്ലാം ചേര്‍ത്ത് ഒരു മാസത്തേക്ക് തുടര്‍ച്ചയായോ കിട്ടാം. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ആണ് കിട്ടുന്നതെങ്കില്‍ അത് അക്രമമായിരിക്കും. കാരണം ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തുടക്കേണ്ട സമയം വെളുപ്പിനെ നാലരക്ക് മുടിഞ്ഞ തണുപ്പിന്. ലോകത്തിലെ പരമമായ സുഖങ്ങളിലൊന്നാണ് വെളുപ്പാന്‍ കാലത്ത് മൂത്രമൊഴിച്ച് പിന്നേം കമ്പിളി പുതച്ച് കിടന്നുറങ്ങുക എന്നുള്ളത്. കട്ടിലിനോടും പുതപ്പിനോടും ഇത്രയും ആക്രാന്തം തോന്നുന്ന സമയം വേറെയുണ്ടാവില്ല. (കല്യാണം കഴിച്ചവര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല) ദൈവം പൊറുക്കുവോ? ദൈവം പൊറുത്താലും ഇത് കിട്ടുന്നവന്‍ പോറുക്കില്ല. അതുകൊണ്ടാണ് പണിഷ്മെന്റ് കിട്ടിയ ഒരുത്തന്‍ പണി കൊടുത്ത സീനിയറിന്റെ യൂണിഫോം ഏടുത്ത് തന്നെ മോപ്പ് ചെയ്തു ആളറിയാതെ തിരിച്ച് റൂമില്‍ കൊണ്ടിട്ടു. ഉറക്കം വിട്ടെണീറ്റ സീനിയര്‍ കണ്ടത് തേച്ച് വച്ചിരുന്ന് ഷര്‍ട്ടിന് പകരം ചളിയില്‍ മുക്കി പിഴിഞ്ഞ ഒരു പഴന്തുണി പീസ്!!!
ക്യാമ്പസ് ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്. ബോയ്സ് ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ നിന്നുള്ള വ്യൂ.(പിന്നീടിത് ഗേള്‍സ് ഹോസ്റ്റലായി, പിന്നെയും വേറെന്തൊക്കെയോ ആയി!!!)
ചെസ് ബോര്‍ഡ് മോപ്പിങ്ങ്. ആദ്യം തന്നെ നിങ്ങള്‍ തുടക്കാനുദ്ദേശിക്കുന്ന സ്ഥലം ചെസ്സ് ബോര്‍ഡിലെ കോളങ്ങല്‍ പോലെ ചെറിയ ചെറിയ കളങ്ങളായി തിരിക്കുക. അതിന്റെ ഒന്നിടവിട്ടുള്ള കോളങ്ങല്‍ മാത്രം തുടക്കുക. എല്ലാം കഴിഞ്ഞ് നിലത്ത് നോക്കിയാ ചെറിയ ചെറിയ കോളങ്ങല്‍ വ്യക്തമായി തെളിഞ്ഞ് കണ്ടിരിക്കണം. ഇല്ലെങ്കില്‍ കാണുന്നിടം വരെ തുടരുക.
ഇമാജിനറി ചെയര്‍. പോലീസ് മുറയാണ്. ഒരു കസേര ഉണ്ടെന്ന് കരുതി അന്തരീക്ഷത്തില്‍ ഇരിക്കുക. രാജകീയമായിട്ടാണെങ്കില്‍ കാലിമ്മേ കാല് കയറ്റി വച്ച് ഒറ്റക്കാലില്‍ ഇരിക്കുക. (നല്ല സുഖമായിരിക്കും, അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ഗുണം)
“ദെങ്കുതാ നീ കൊടക്ക”ഇതൊരു തെലുങ്കന്‍ കണ്ട് പിടിച്ച ഐറ്റമാണ്. (തെലുങ്ക് അറിയാവന്നവരോട് ഇത് പറയാന്‍ നിക്കരുത്, സ്വന്തം ശരീരത്തിന് അത് ദോഷം ചെയ്യും). പഴത്തൊലി കൊണ്ടൊരു ഐറ്റമാണിത്. തിന്ന പഴത്തിന്റെ തൊലി നിലത്തിട്ട് സ്വല്പം പിന്നിലേക്ക് നടക്കുക. പിന്നെ ഒന്നുമറിയാത്തതുപോലെ നടന്ന് വന്ന് പഴത്തൊലിയില്‍ ചവിട്ടി വീഴുക. വെറുതേ വീണാല്‍ പോര, നല്ല ഒറിജിനാലിറ്റി ഉണ്ടാവണം. ഇല്ലെങ്കില്‍ ഒറിജിനാലിറ്റി വരുന്നത് വരെ ഇങ്ങനെ
വീണുകൊണ്ടിരിക്കേണ്ടി വരും. കൂരയും ഇടിച്ച് പെടച്ച് കുത്തി വീഴുന്നത് കാണാന്‍ നല്ല രസമാണ്, ചെയ്യിക്കുന്നവര്‍ക്ക്.
ജിക്സോ പസ്സില്‍: രാഷ്ട്രദീപിക സിനിമയിലെ ലാസ്റ്റ് പേജിലുള്ള പോലത്തെ ഒരു പീസിന്റെ പടം ചെറിയ ചെറിയ പീസുകളാക്കി മുറിക്കുക. അത് ഫാനിന്റെ നേരെ താഴെയുള്ള മേശയില്‍ കൂട്ടി വെച്ച് സീനിയര്‍ ഫാനിന്റെ സ്പീഡ് ഒന്ന് മുതല്‍ അഞ്ച് വരെ ഇഷ്ടമുള്ളത് സെറ്റ് ചെയ്യും. നമ്മള്‍ ചെയ്യേണ്ടതിത്ര മാത്രം: കറങ്ങുന്ന ഫാനിന്റെ താഴെ നിന്നും പീസ് പടം
പൂര്‍വസ്ഥിതിയിലാക്കുക. ഇത് വളരെ ഇന്ററസ്റ്റിങ്ങ് ആയിരിക്കും, കാണുന്നവര്‍ക്ക്.
ഓവറായിട്ട് വെറുപ്പിക്കുന്നവര്‍ക്ക് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ജൂനിയേഴ്സും തിരിച്ച് പണി കൊടുത്തിരുന്നു. കട്ടിലിന് ഇലക്ട്രിക്ക് കണക്ഷന്‍ കൊടുക്കുക, പാലില്‍ തുപ്പുക, ചപ്പാത്തി നിലത്തുരച്ച് കൊടുക്കുക, സീനിയേഴ്സിന് കൊടുക്കുന്ന ഈറ്റബിള്‍സില്‍ സോപ്പ് പൊടി മിക്സ് ചെയ്യുക മുതലായ പലതും. ഹും നെട്ടൂരാനോടാണോടാ കളി?(കട്: മിമിക്സ് ഷോ)
മുഖത്ത് ചിരിയും മനസില്‍ തെറിയുമായി പ്രൊജക്റ്റ് മാനേജരും എഞ്ചീനീയറും പോലെ പറ്റുകാരനും പലചരക്ക് കടക്കാരനും പോലെ ഒരാത്മബന്ധം നിലനിര്‍ത്തി ജൂനിയര്‍-സീനിയര്‍ അങ്ങിനെ അര്‍മാദിച്ച് ജീവിച്ച് പോന്നു.
(തീര്‍ന്നിട്ടില്ല)
[ഡിസ് കൈമള്‍: തുടങ്ങിയപ്പോ ഒടുക്കത്തെ ശുഷ്ക്കാന്തിയും ചോറുണ്ടില്ലെങ്കിലും ബ്ലോഗ് എഴുതണം എന്ന വിചാരവുമായി നടന്ന കാലത്ത് ഓരോ എന്നീസി സംഭവങ്ങളും ചികഞ്ഞെടുത്ത് ഉപ്പും മുളകും ചേര്‍ത്ത് ഒരു നോണ്‍ സ്റ്റോപ്പ് സീരീസ് തന്നെ പെടയ്ക്കണം എന്ന് കരുതി തുടങ്ങിയതാണ്. കാലം മാറി, കമ്പനി മാറി. ചോറിനോടുള്ള കൂറ് കൊണ്ടും കരിയര്‍ ഡെവലപ്പ് ചെയ്തില്ലെങ്കില്‍ കുടുമ്പം കോഞ്ഞാട്ടയാവും എന്നറിഞ്ഞത് കൊണ്ടും ആരംഭശൂരത തുടക്കത്തിലെ കെട്ടടങ്ങി. ഇനിയങ്ങോട്ട്
സമയം കിട്ടുന്നതനുസരിച്ച് തുടരും, മലയെത്ര മറിക്കാന്‍ കിടക്കുന്നു!!!]
Shantaram
16 years ago
17 comments:
(((((((((((((((ടേ)))))))))))))))))
ഫസ്റ്റ് തേങ്ങ അടിച്ചതിന്റെ സമ്മാനം എനിക്കു തന്നെ കിട്ടണം...
തന്നേതീരു തന്നേതീരു....
ങ... ഇനി ഞാന്‍ വായിക്കട്ടെ...
Ah വായിച്ചു.. എനിക്കങ്ങ് ഇഷ്ടമായെടോ... ഈ ഇന്നിസി എന്തയാലും എന്റെ കോളേജിനെ ഒര്‍മപെടുത്തി.. സീനിയേര്‍സിനെയും...ആ പറഞ്ഞ സംഭവങ്ങളില്‍ ഒരു 89.9% ഉം ഞങ്ങള്‍ക്കും ഉണ്ടായിരുന്നു...same pinch....
പിന്നെ ഞങ്ങളുടെ ലേഡീസ് ഹോസ്റ്റലും ,പഴയ മെന്‍സ് ഹോസ്റ്റല്‍ ആയിരുന്നു... പിന്നേം ഒരു same pinch....
ആകെ മൊത്തം എനിക്കിഷ്ടപെട്ടു.. ഒരു 97.2 /100 തരാം.. പോരേ????
പിന്നെ എനിക്കു എറ്റവും ഇഷ്ടപെട്ടത്...NOTE THE POINT part and its Content ആണ്...
കൊടു കൈ...ഒരു shake hand തരട്ടെ..(മലയാളികള്‍ക്ക് ഇപ്പോഴും ഇടുങ്ങിയ ചിന്താഗതി ആയത് കാരണം ഒരു Shake Hand ല്‍ ഒതുക്കുന്നു... ഹി ഹി ഹി...)ഇതു എങ്ങനെ ഈ മണ്ടന്മാരോട് പറഞ്ഞ് മനസ്സിലക്കും എന്ന് ഞാന്‍ അലോച്ചിരിക്കുവായിരുന്നു...
:D
Tin2
സംഭവം കടുപ്പമാണെങ്കിലും ടോമിന്റെ വിവരണത്തിലെ തമാശ കാരണം,
‘ഇത്രെയുള്ളൊ’എന്നൊരു തോന്നൽ!
തോമ്മാസ്സൂട്ടീ തകര്‍ത്തൂട്ടോ... റാഗിംഗ് ഫ്രീ ആണെന്നവകാശപ്പെടുന്ന എല്ലാ പ്രൊഫഷനല്‍ കോളേജിലും ഇമ്മാതിരി കലാപരിപാടികള്‍ മുറക്കു നടക്കുന്നുണ്ട്. വായിച്ചപ്പോള്‍ ഞാനും ചില ഓര്‍മ്മകളിലേക്കു പോയി. ഇനിയും എഴുത്തു തുടരുക.
ഇതെല്ലാം കൊഞ്ചം കൊഞ്ചം നമ്മളും അനുഭവിചിട്ടുണ്ടേ...
കൊള്ളാം...
- പെണ്‍കൊടി.
Pandu ingane okke aayirunnathu kondu oru senior - junior relatoion undaayirunnuu first year kazhiyumbozhekkum...
Pakshe ithonnum ippo Nec il illa.. ippo avide aake maaripoyi...
NEC il nadanna palathum ippol orkumbol oru thamaasha aayi thonnum... pakshe... ippo aviduthe junior senior onnumm pazhayapole onnum alla.... angane oru bandhavum avide illa...
Pinne aa pazhaya boys hostel pineedu girls hostel aayi maari.. ippo avide class rooms aayi.. along with girls hostel next to it... ;)
ethayaalum adipoli.. keep writing!!!!
കുട്ടിയേ... കൊള്ളാം, പക്ഷെ ഒരു കപ്സുലുപൊലയിപൊയോ എന്നൊരു ഡൌട്ട്!!
വീണ്ടും പ്രതീക്ഷിക്കുന്നു....
പിന്നെ ഇപ്പളത്തെ NTTF എങ്ങനെ എന്ന് മനസിലാക്കണമെങ്കില്‍ ഈ ലിങ്ക് വായിച്ചു നോക്ക്... കഷ്ടം... പ്രത്യ്ഗിച്ചു മുതലാളിയുടെ കമന്റ്!!
http://www.rediff.com/news/2008/oct/16ganesh.htm
ഓവറായി വെറുപ്പിക്കുന്നോര്‍ക്ക് സര്‍വ്വത്തിനു പകരം വേറെ എന്തോ കൊടുക്കാറുണ്ടെന്നു കേട്ടിരുന്നു :)
മല മറിച്ചോണ്ടേയിരിക്കുക.
ചാത്തനേറ്:എന്തായാലും ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലെ ബാസ്കറ്റ് തുടക്കാന്‍ സ്ഥിരമായി നിനക്കാണോ പണിഷ്മെന്റ് ... ആ ഹൈറ്റ് വച്ച് വേറെ ആര്‍ക്കും അത് കൊടുക്കാന്‍ ചാന്‍സില്ലാലോ?
കൊള്ളാം .. എന്റെ ഹോസ്റ്റല്‍ നാളുകള്‍ ഓര്‍മ വന്നു .. :)
ഇനിയും എഴുതുക .. ആശംസകള്
ഒരു ബള്‍ബ്.
ഒരു തീപ്പെട്ടി.
ആദ്യം തീപ്പെട്ടിക്കൊള്ളി ഉരച്ചു കത്തിച്ചു ബള്‍ബിനടുത്ത് പിടിച്ചപ്പോ ബള്‍ബ് കത്തീ.
പിന്നെ മൂന്ന് തീപ്പെട്ടികഴിഞ്ഞിട്ടും സംഭവം കത്തിയില്ലാ!
ഇതെല്ലാം ഓര്‍മ്മ വന്നെന്റെ തൊമ്മാ!
മുഴുവനായും പോന്നോട്ടെ...
കിടിലന്‍ എഴുത്ത്.
കുറേയൊക്കെ ഞങ്ങളും അനുഭവിച്ചിട്ടുള്ളതു കൊണ്ട് ആ അവസ്ഥ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.
:)
ഹാലാ... ടീംസിന്ന് ആശംസകള്‍
ന്തായാലും ക്രിസ്മസായി. നമ്മളുകുറെപേരിവിടെപ്പെട്ടൂ.
നമുക്കെങ്ങനെ ആഘോഷിക്കംന്നു ചിന്തിക്കൂ...
തൊമ്മാ മൊബൈല്‍ നമ്പര്‍ ഷെയര്‍ മാടൂ...
എന്നെ വിളിക്കാന്‍ 201 925 1632...എല്ലാര്‍ക്കും കമ്മെന്റ് പോസ്റ്റുണുണ്ട്
നാലൂസം ഒഴിവുണ്ട്.. ആരേലും ന്യൂയോര്‍ക്കോ ന്യൂജേഴ്സിയോ കുടുങ്ങീട്ടുണ്ടോ?
അടിപൊളി എഴുത്ത്. രസിച്ചു വായിച്ചു.
അണ്ണാ ഈ പറഞ്ഞ NECയിലെ ഏറ്റവും അവസാനം പഠിച്ചിറങ്ങിയ ബാച്ചിലെ ആളാണ് ഞാന്‍ ആ കണ്ട ഫോട്ടോ നിങ്ങളുടെ ബോയ്സ് ഹോസ്റ്റല്‍ ആയിരുന്നല്ലേ ഞങ്ങള്‍ പഠിക്കുമ്പോ അത് Girl's Hostelആയിരുന്നു പിന്നെ മറ്റു ശിക്ഷാവിധികളും ഞങ്ങള്‍ക്കും സെയിം ആയിരുന്നു ....
nice to read dear friend....
Post a Comment