“മോന് പഠിച്ചു വലുതാവുമ്പൊ ആരാവാനാ ഇഷ്ടം?” എട്ടും പൊട്ടും തിരിയാത്ത പൈതങ്ങളോടുള്ള ബന്ദുജനങ്ങളുടെ പതിവു ചൊദ്യം എന്നൊടും ഉണ്ടായിരുന്നു.
“നിക്കു ഞ്ചീനീരാവനം” എന്നു അതിന്റെ റിസ്ക് ഒന്നും മനസിലാവാതെ ഞാനും ഗമയ്ക്ക് തട്ടിവിട്ടിരുന്നു.
ഞാന്‍ പഠിച്ചൊ എല്ലയൊ എന്നുള്ളതല്ല പ്രശ്നം, പക്ഷെ വലുതായി.എഞ്ചീനീയറിങ്ങ് എന്‍ട്രന്‍സ് എഴുതി.റിസള്‍ട്ട് വന്നു.എന്റെ റാങ്ക് കണ്ടാല്‍ ആ വര്‍ഷം എത്ര പേര് എന്‍ട്രന്‍സ് എക്സാം അറ്റന്‍ഡ് ചെയ്തു എന്നു മനസിലാവും. ലക്ഷത്തി ആണൊ പതിനായിരത്തി ആണൊ എന്നു ആര്‍ക്കും സംശയം തോന്നുന്ന ഒരു നമ്പര്‍. അതായിരുന്നു എന്റെ റാങ്ക്.
പക്ഷെ കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണുര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ റാങ്കിന്റെ അത്രത്തോളം തന്നെ എഞ്ചീനീയറാവാന്‍ ആഗ്രഹമുള്ള പത്തോ പന്ത്രണ്ടോ എങ്ങനെയെങ്കിലും കടന്നുകൂടിയവര്‍ക്ക് ചുളുവില്‍ എഞ്ചീനീയറാവാന്‍ ഒരു സംഭവമുണ്ട്. അതാണ് എന്‍ റ്റീ റ്റീ എഫ്ഫ്.
“എന്‍ റ്റീ റ്റീ എഫ്ഫിലാണൊ പഠിക്കുന്നെ, എന്നാ എപ്പം പണി കിട്ടീ എന്നു ചോദിച്ചാ മതി”
എതായിരുന്നു ജനങ്ങള്‍ക്കിടയില്‍ എന്‍ റ്റീ റ്റീ എഫ്ഫിനെപറ്റിയുള്ള അഭിപ്രായം.
ബുധ്ദിയേക്കാളേറെ കുരുട്ടു ബുധ്ദി, ഒരു മൂന്നു നാലു ലക്ഷതിന്റെ ബാങ്ക് ബാലന്‍സൊ അല്ലെങ്കില്‍ അതിന്റെ തുല്ല്യ മൂല്യമുള്ള വസ്തുവിന്റെ ആധാരം പണയം വെക്കാനുള്ള കപാസിറ്റി. എതാണ് എന്‍ റ്റീ റ്റീ എഫ്ഫിലേക്കുള്ള മിനിമം ക്വാളിഫിക്കേഷന്‍.എത്രയുമുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും ഞൌണിക്കാപെറുക്കിക്കും അവിടെ പോയി പഠിക്കാം എന്നുള്ളതിന്റെ ജീവിച്ചീരിക്കുന്ന തെളിവാണു ഞാന്‍.
“ഇലക്ട്രോണിക്സിലെ അതി നൂതന സാങ്കേതിക വിദ്യകള്‍ അഭ്യസിച്ച് എന്റെ സാമര്‍ത്ദ്യം തെളിയിക്കുക”
എന്നു മനസിലുറപ്പിച്ച് ബാങ്ക്ലൂര്‍ക്ക് വണ്ടി കയറി.
“ബസ്സിനുള്ളില്‍ പുകവലി പാടില്ല”
“കൈയും തലയും പുറത്തിടരുത്”
“ഫുട് ബോഡില്‍ നിന്നും യാത്ര ചെയ്യരുത്” തുടങ്ങിയ നിര്‍ദേശങ്ങളൊന്നുമില്ലാത്ത
“വ്രദ്ധന്‍ മാര്‍”, “വികലാംഗര്‍”, ”സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷന്മാര് ശിക്ഷാര്‍ഹരാണ്” മുതലായ റിസര്‍വേഷന്‍സ് ഒന്നുമില്ലാത്ത ഒന്നാന്തരം എയര്‍ ബസ്.
പയ്യന്നുര്‍-ബാങ്കളൂര് റൂട്ടില്‍ നൈറ്റ് സര്‍വീസ് നടത്തുന്ന ഗോള്‍ഡന്‍ ട്രാവല്‍സ്.
ഒന്നു ലിവര്‍ വലിച്ചാല്‍ ചരിയുകയും വീണ്ടും വലിച്ചാല്‍ നിവരുകയും ചെയ്യുന്ന സീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ സ്പോഞ്ച്, ഓരോ സീറ്റിനും ഉജാല മുക്കിയ കവര്‍, സൈഡില്‍ വെള്ളയില്‍ മഞ്ഞ പൂക്കളുള്ള കര്ട്ടന്, 20 എഞ്ച് റ്റീ വീ, ആള്‍ക്ക് ഒരോ ഫാന്‍, ലൈറ്റ് മുതലായ സൌകര്യങ്ങളുള്ള ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മോസ്റ്റ് മോഡേണ്‍ “സംഭവം” ബസ്.
“ഹൌ ബാങ്ക്ലൂര്‍ക്കു പോവുന്ന ബസിന്റെ അവസ്ത ഇതാണെങ്കില്‍ ബാങ്ക്ലൂരിന്റെ അവസ്ത എന്തായിരിക്കും?”
കാത്തിരുന്ന കാണുക തന്നെ.
ബാങ്ക്ലൂരിനെപറ്റിയും അവിടെ ഞാന്‍ കണ്ടുമുട്ടാന്‍ പൊവുന്ന സുന്ദരികളെയും ഓര്‍ത്ത് ഒരു പീസ് ഫുള്‍
70mm കളര്‍ സ്വപ്നവും കണ്ട് രാത്രിയിടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കതിലേക്കു “സ്ലിപ്” ആയി.
“എടാ എണീരെടാ....ബാങ്ക്ലൂരെത്തി” സീറ്റിനു മുകളിലത്തെ റാക്കില്‍ നിന്നും ബാഗെടുക്കുന്നതിനിടയില്‍ പപ്പാ പറഞ്ഞു.ബാങ്ക്ലൂരെത്തി ആദ്യമായി എന്റെ കാതില്‍ വീണ വാക്കുകള്‍. എതു വരെ ഭാവനയില്‍ മാത്രം കണ്ടിരുന്ന ബാങ്ക്ലൂരിനെ ഒരു നോക്കു കാണാനായി കര്ട്ടന് മാറ്റി ചില്ലു തെറ്റിച്ചു നീക്കി. നാട്ടില്‍ എല്പീജി ഗ്യാസ് റിലീസ് ആവുന്നതിനു മുന്‍പെ തന്നെ പാചകവാതകതിന്റെ കാര്യത്തില്‍ എന്റെ വീട് സ്വയം പര്യാപ്തത നേടിയിരുന്നു. പശു തൊഴുത്തില്‍ നിന്നുള്ള ചാണകവും ഗോമൂത്രവും എല്ലാം കൂടി അടിച്ചുകലക്കി ഒരു വല്ല്യ കുഴിയിലാക്കി ഗ്യാസ് എക്സ്റ്റ്രാക്റ്റ് ചെയ്യുന്ന ഒരു രീതി. “ബയോഗ്യാസ്”. അതു ഒരു കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിട്ടുണ്ടാവും. ആ സ്ലാബ് ചെറുതായൊന്നു നീക്കി ശ്വാസം ഉള്ളിലേക്കു വലിച്ചാല്‍ തല പെരുത്തു പോവുന്ന ഒരു നാറ്റമുണ്ടാവും. അതുപോലൊരു നാറ്റം മൂക്കിലടിച്ചു. വലിച്ചു നീക്കിയ സ്ലാബ് സോറി വണ്ടിയുടെ ചില്ല് അടച്ചു. ലാന്റ് ചെയ്തത് ബാങ്ക്ലൂരിന്റെ സകല വിസര്‍ജ്യങ്ങളും പേറുന്ന കേയാര്‍ മാര്‍കറ്റില്‍.
ബ്രഷ്, പേസ്റ്റ്,സോപ്പ്, ചീപ്പ്, കണ്ണാടി, ടാല്‍കം പൌഡര്‍, പെര്‍ഫ്യും മുതലായ വായുവും ഭക്ഷണവും കഴിഞ്ഞാല്‍ ഒരു മനുഷ്യനു ജീവന് നിലനിര്‍ത്താന്‍ വേണ്ട അടിസ്താനസാമഗ്രികള്‍ക്കു പുറമെ “ട്രയിനീസ്” നിര്‍ബന്ധമായും കരുതിയിരിക്കേണ്ട ഐറ്റംസ്, സ്കൈ ബ്ലൂ കളര്‍ ബെഡ് ഷീറ്റ്, സ്കൈ ബ്ലൂ കളര്‍ മേശ വിരി, 1 പെയര്‍ ബ്രൌണ്‍ ക്യാന്‍ വാസ് ഷൂസ്, 1 പെയര്‍ ബ്ലാക്ക് ഫോര്‍മല്‍ ഷൂസ്, 1 പെയര്‍ വൈറ്റ് സോക്ക്സ്, ഒരു കൊതുകുവല, 2 പെയേഴ്സ് ഓഫ് കാക്കി ട്രൌസര്‍ അന്റ് സ്ലീവ് ലെസ്സ് ബനിയന് മുതലായവയൊക്കെ ഷോപ്പിങ്ങ് നടത്തി. കംമ്പല്‍സറി ഐറ്റംസില്‍ ആണ്-പെണ് വ്യത്യാസം ഉണ്ടാവുമൊ എന്തൊ? അവസാനത്തെ രണ്ട് ഐറ്റംസ്.! ബാങ്ക്ലൂര്‍ അല്ലെ എന്തും സംഭവിക്കാം, കരുതിയിരിക്കുക.
സര്‍ക്കാര്‍-സര്‍ക്കാരേതര വണ്ടികളില്‍ പ്ലാസ്റ്റിക്ക് ത്രിവര്‍ണ്ണ പതാക കെട്ടി, പള്ളീക്കൂടങ്ങളില്‍ മിഠായി വിതരണം നടത്തി, ഒരെണ്ണം വീശാന്‍ എന്തെങ്കിലും കാരണമന്യെഷിച്ച് നടക്കുന്നവന് രണ്ടെണ്ണം വിട്ടാഘൊഷിക്കുന്ന ഭാരതതിന്റെ അമ്പത്തിമൂന്നാം ബര്ത്ഡേ, അധവാ ഇന്‍ഡിപെന്‍ഡന്‍സ് ഡേ.
പ്രത്യക്ഷമായ ദോഷങ്ങളൊന്നുമില്ലാത്ത ഒരു ചൊവ്വാഴ്ച. ഗ്രഹങ്ങളുടെ പൊസിഷന്‍സ് എല്ലാം 1cm +/- 5cm റെസലൂഷനില്‍ അലൈന്‍ ആയി നില്ക്കുന്ന, രാഹുവും കേതുവും ഗുളികനും ഒത്ത ഒരു ശുഭ മുഹൂര്‍ത്തതില്‍ ഞാനും പപ്പേം രണ്ട് അങ്കിളുമാരും അതിലൊരങ്കിളിന്റെ മഹീന്ദ്ര അര്‍മദയില്‍ ഇലക്ട്രൊണിക്സ് സിറ്റിയുടെ കണ്ണായ സ്തലത്തു സ്തിതി ചെയ്യുന്ന എന്റീറ്റീഫ്ഫില്‍ അടുത്ത മൂന്നു വര്‍ഷതേക്കു പൊറുക്കാനുള്ള ഭാണ്ടക്കെട്ടുമായി ലാന്റ് ചെയ്തു.
മുകളില്‍ പറഞ്ഞ ലഗേജ്ജ് എനിക്ക് അലോട്ട് ചെയ്ത റൂമില്‍ കൊണ്ടുവെയ്ക്കാന്‍ എന്നെ ഒരു സീനിയര്‍ വിദ്യാര്‍ധ്ദി സഹായിച്ചു. ജൂനിയേഴ്സിന്റെ പോര്‍ട്ടര്‍ പണി ചെയ്യുന്ന സീനിയേഴ്സൊ? ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കം പുള്ളി ഒരു മലയാളിയാണെന്ന്.
“മലയാളിയാണൊ?” എന്നു വളരെ വിനീതമായ എന്റെ ചൊദ്യത്തിനു
“അറിയണോടാ നിനക്ക്, നിന്നെ ഞാന്‍ പിന്നെ എടുത്തോളാം” എന്നര് ത്ത മുള്ള ഒരു നൊട്ടം മാത്രമായിരുന്നു മറുപടി.എന്തൊ എവിടെയോ ഒരു അപകടം മണക്കുന്നു.
കലാലയം ഒരു പക്ഷി കണ് നിരീക്ഷണതില്‍ അല്ലെങ്കില്‍ “ബേഡ്സ് ഐ വ്യു ഓഫ് ദി ക്യാമ്പസ്.”
ഏതാണ്ട് പത്തു പന്ത്രണ്ടേക്കര്‍ വിസ്ത്രുതിയില്, ഇറെഗുലര്‍ പോളീഗണ്‍ ഷേപ്പില്‍, നാഷണല്‍ ഹൈ വേ ഓതരിറ്റിയോടും ഫാനുക്കിന്ത്യയോടും ഇന്‍ഫൊസിസിനോടും തര്‍ക്കങ്ങളൊന്നുമില്ലാതെ അതിര്‍ത്തി ഷെയര്‍ ചെയ്യുന്നു.
"|__|" ഷേപ്പില്‍ മൂന്നുനിലകെട്ടിടത്തില്‍ താമസിക്കുന്ന ചുള്ളന്മാര്ക്ക് നോക്കി വെള്ളമിറക്കാന്‍ പറ്റിയ പൊസിഷനില്‍ ജയറാമിനു പാര്‍വതിയെന്ന പോലെ ദിലീപിനു മഞ്ചു വാര്യരെന്നപൊലെ അഭിഷേക് ബച്ചന് ഐശ്വരാ റായീനെപ്പോലെ മൂന്നു നില കെട്ടിടത്തിനോട് ചേര്‍ന്നൊരു ഗേള്‍സ് ഹോസ്റ്റല്‍.
നാരീമണികളുടെ മുന്പില് കസര്‍തു കാട്ടി ആളാവാന്‍ ഇളക്കം കൂടുതലുള്ള ഗഡികള് സദാസമയം
അര്‍മാദിക്കുന്ന ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഗേള്‍സ് ഹോസ്റ്റലിനു മുന്പില് സ്തിതി ചെയ്യുന്നു.
ഷട്ടില്‍ ബാഡ്മിന്റണ്‍, റ്റീ റ്റീ, ക്യാരംസ്, മുതലായകളികള്‍ക്കുപയൊഗിക്കുന്ന, പെന്ഷന് പറ്റാറായ “ഒപ്ടോണിക്ക” റ്റീ വിയില്‍ ഫ്രീ റ്റു എയര്‍ ദൂരദര്ശന് ദിവസേന രാത്രി പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന പുരാണ സീരീയല്‍ മുന്നിലിരുന്നു കാണാന്‍ ഒരു സീറ്റിനടിയുണ്ടാവുന്ന “ഓടി” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഓഡിറ്റോറിയം.
ഒരു സുമോ റെസ്ലിങ്ങ് ച്യാമ്പ്യന്‍ ഷിപ്പ് വെച്ചാല്‍ അതിലേക്കുള്ള മുഴുവന്‍ ടീ മങ്കങ്ങളെയും സ്പൊണ്‍സര്‍ ചെയ്യാന്‍ ശേഷിയുള്ള, 1000W മെര്‍ക്കുറി ലാമ്പിന്റെ തീക്ഷ്ണതയുള്ള നോട്ടത്താല് ക്യാമ്പസിലുള്ളവരെ നിലക്കു നിര്‍ത്തുന്ന വാര്‍ഡനും കുടുമ്പവും താമസിക്കുന്ന വീട് ക്യാമ്പസിന്റെ ഔട്ട് സ്കേര്‍ട്ടില്‍.
ജീവന് നിലനിര്‍ത്താനാവശ്യമായ പോഷകഗുണങ്ങള്‍ മാത്രമടങ്ങിയ ഭക്ഷണം കൂപ്പണ്‍ അടിസ്താനത്തില്‍ നല്കുന്ന ക്യാന്റീന്.
വിശാലമായൊരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ നടുവിലൊരു ക്രിക്കറ്റ് പിച്ച്, ആവശ്യാനുസരണം കൊണ്ഫിഗര് ചെയ്ത് തലപ്പത്, കുട്ടിയും കോലും, ഏറുപന്ത്, ഓടിച്ചു പിടുത്തം മുതലായവയും കളിക്കാവുന്നതാണ്.
എന്തിനാ വെറുതെ സ്വന്തം തുണിയിലെ ചളി “വേസ്റ്റ്” ആക്കി കഴുകി കളയുന്നത് എന്നു വിചാരിച്ചും, വസ്ത്രങ്ങളുടെ ലൈഫ്റ്റൈം കൂട്ടുക എന്ന ഉദ്ദേശങ്ങളുള്ളതുകൊണ്ടും തുണി അലക്കുന്നതിനോട് ക്യാമ്പസിലുള്ളവര്‍ക്ക് വല്ല്യ താല്പര്യം ഇല്ലായിരുന്നു.
“ഹൊ...നാറുന്നെടാ. എതു വല്ലിടത്തും കൊണ്ടുപൊയി കത്തിച്ചു കള” എന്നു വല്ലവരും പറഞ്ഞാല്‍ മാത്രം അരബക്കറ്റ് വെള്ളത്തില്‍ രണ്ടു രൂപായുടെ സര്‍ഫ് എക്സല്‍ സാഷെ പാക്കറ്റ് പൊട്ടിച്ചിട്ട് അര മണിക്കുര്‍ കുതിര്‍പിച്ച് പേരിനൊന്നു കൂത്തിപിഴിയാന്‍ മൂന്ന് അലക്കു കല്ലുകള്‍, തുണി ഉണങ്ങാന്‍ ബി എസ് എന്‍ എല്‍ കണക്ഷന് കൊടുത്തിട്ട് ഉപേക്ഷിചു പോയ വയറുകള്‍കൊണ്ടു ഉണ്ടാക്കിയ അയകള്‍ എന്നിവ ബോയ്സ് ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത്.
വളരെ വിരളമാണെങ്കിലും ക്യാമ്പസില്‍ ഉള്ള പെയറുകള്‍ക്ക് തങ്ങളുടെ ഹണിമൂണ്‍ സ്പോട്ട്, ഭാവി സന്താനങ്ങളുടെ പേര്, കുടുമ്പാസൂത്രണ വിദ്യകളും തത്വങ്ങളും മുതലായ വിഷയങള്‍ സ്വസ്തമായിരുന്ന് ഡിസ്ക്കസ് ചെയ്യാന്‍ ഓഡിറ്റോറിയത്തിനു മുമ്പിലെ പടികള്‍, കന്റീനിലെ കോര്‍ണേര്‍സ്, മരച്ചുവടുകള്‍.
പിന്നെ അത്ര പ്രാധാന്യമില്ലാത്ത ഓഫ്ഫീസ്സ്/ക്ലാസ്സ് റൂംസ്/ലാബ്സ് അടങ്ങിയ അഡ്മിനിസ്റ്റ്രേഷന്‍ ബില്‍ഡിങ്ങും ഒരു ഇമ്പാക്റ്റ് ബില്‍ഡിങ്ങും.
“നീ എവിടുന്നാടാ വരുന്നെ, നിന്റെ പേരെന്തുവാടാ? ഞാന്‍ തിരുവല്ലായീന്നാ”
“അന്റെ ബീട് കോയിക്കോടാ, ജ്ജ് ഏട്ന്നാ?”
“എന്തുട്രാ ശപിയെ, നൊം ത്രുശ്ശൂറ്ന്നാ”
എന്നെ പോലെ കേരളത്തിന്റെ ബാക്കി നിയോജക മണ്ഡലത്തില്‍ നിന്നുമെത്തിയ ചുള്ളന്മാര് സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തുന്ന സ്തലത്തേക്കു ഞാനും ജോയിന്‍ ചെയ്തു.
പെട്ടെന്നാണതുസംഭവിച്ചത്.... (തുടരും)
Shantaram
16 years ago
6 comments:
നമ്മടെ വിവേക്(ഇന്റെല്‍) പറഞ്ഞിട്ടാണ് തന്റെ ബ്ലോഗിനെ കുറിച്ചു കേട്ടത്...അസ്സലായിരിക്കുന്നു...
എന്നിസിയുടെ ബാക്കി ഭാഗങ്ങള്‍ക്കായി....
da ninte blog vayichittu bayankara feelings ayi. feel like rewind back to 2000
check this link out
http://in.ph.groups.yahoo.com/group/2Kemperors/photos/view/da45?b=12,
Too good and interesting.. Welcome to the World of Blogs and was really enjoyed the way of you writing.. KIdilan thomasoootty!!! Kidilan
വെരി ഇന്ററെസ്റ്റിങ്ങ്...
വായിക്കാന്‍ നല്ല രസംണ്ട്..
hi it s realy superb waiting for the cming parts.... :)
Thomasooty thanalu kollaloda thanikku bhaviyilaviyidanulla chance undelloda sappa....
Post a Comment