Monday, March 12, 2007

എന്നീസീ ചരിതം (ഭാഗം രണ്ട്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം ഒന്ന്) റെഫര്‍ ചെയ്യുക]

യാതൊരു പ്രകോപനങ്ങളുമില്ലാതെ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്ന ഇറാക്കി ജനതയുടെ മേല്‍ പെട്ടന്നൊരു ദിവസം ബുഷ് ഭരണകൂടം വെറുതെ ഓരോ കാരണങ്ങള്‍ കണ്ട് പിടിച്ച് തന്റെ പട്ടാളത്തെ
ഉപയോഗിച്ച് ആക്രമിക്കുയാണുണ്ടായത്. ഇതുപോലെ സ്വേച്ചാധിപധികളായ അമേരിക്കകാര്‍, ഒരു
പറ്റം ഇറാക്കി ജനതയെപോലെ അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ഞങ്ങളുടെ മേല്‍ യാതൊരു കാരണവും ഇല്ലാതെ ആക്രമണം അഴിച്ചു വിടുന്നു.

പുതുതായി എത്തിയ സ്ഥലത്ത് എല്ലാവരും ഒന്ന് സെറ്റില്‍ ചെയ്ത് വരികയാണ്. അപ്പോഴാണ് മുകളിലത്തെ നിലയില്‍ എന്തോ ഉരുള്‍ പൊട്ടലുണ്ടായതുപോലെ കുറെ പേര്‍ അലറി തുള്ളി ചാടി വരുന്നു. നേരെ വരുന്നത് നമ്മളെ ആക്രമിക്കാന്‍.

എനിക്ക് താല്‍കാലികമായി അനുവദിച്ച് കിട്ടിയ റൂം ഗ്രൌണ്ട് ഫ്ലോറിലെ A8 ന്റെ വാതിലും ചവിട്ടി പൊളിച്ച് ഒരുത്തന്‍ അകത്ത് കടന്ന് അലറുന്നു.

“All first years come out fast, get ready in formals..."

“ഇതെന്താ കര്‍ത്താവേ, ഇവന്മാര്‍ക്ക് ചെകുത്താന്‍ കേറിയോ? ഇവന്മാരെന്തിനാ വെറുതെ കിടന്ന് കലി തുള്ളുന്നത്” നമ്മള് ഫോര്‍മലിട്ട് പുറത്ത് വരണം, അത്രേയല്ലേയുള്ളൂ. അതു പറഞ്ഞാ പോരെ, പേടിപ്പിക്കണൊ?

ന്യായമായിട്ടും ഒരാള്‍ക്ക് റെഡിയാവണമെങ്കില്‍ 15 മിനിറ്റെങ്കിലും മിനിമം എടുക്കും. ഇവന്‍ അലറുന്നു അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ റെഡിയായി ക്യൂ അപ്പ് ആവുക. പിന്നൊന്നും ആലോചിച്ചില്ല, ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതാണ് ശരി. പെട്ടന്നു തന്നെ ഞാനും ബാക്കി ഫസ്റ്റിയേഴ്സൂം ലൈന്‍ അപ്പ് ആയി.


വെറുതേ ക്യു നിന്നാല്‍ പോരാ, പള്ളിക്കൂടത്തിലൊക്കെ അസ്സംബ്ലിക്ക് ക്യു നില്‍ക്കുന്നതു പോലെ ഹയിറ്റ് ഓര്‍ഡറില്‍ വേണം ക്യു നില്‍ക്കാന്‍. ഹയിറ്റ് അനുസരിച്ച് ക്യു നിന്നപ്പോ ഞാനാണ് ഏറ്റവും ലാസ്റ്റ്.

അല്ലെങ്കിലും എന്തിനും ഏതിനും ഞാന്‍ എന്നും പിറകിലാണ്.

ഏറ്റവും പിറകില്‍ നില്‍ക്കുന്ന എന്നെ ഒരു അമേരിക്കന്‍ ഭടന്‍ അടിമുടി ഒന്ന് സ്കാന്‍ ചെയ്തു.

വെളിച്ചെണ്ണ തേച്ച് മനോഹരമായി ചീകി വച്ചിരിക്കുന്ന മുടി, വല്ല്യ വ്രുത്തികേടൊന്നുമില്ലാത്ത മുഖം, തേച്ച് മിനുക്കിയെടുത്ത, ക്രീം കളരില്‍ ചെറിയ ചെക്കുകളുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, ഡാര്‍ക് ഗ്രേ പാന്റ്, അന്ന് വാങ്ങിച്ച ഷൂസ് വെളുത്ത സോക്സിട്ട എന്റെ കാലില്‍. പെട്ടന്ന് ഒരു തെറ്റ് കണ്ടു പിടിക്കാനാവാത്ത വേഷം.

ഇങ്ങനെ കുട്ടപ്പനായി നില്‍ക്കുന്ന ഞാന്‍, അവന്റെ വേഷം കണ്ടാലോ?

രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ച് പോയ ഇലക്ഷന്‍ ബാനര്‍ വെട്ടി തയ്ചുണ്ടാക്കിയതുപോലൊരു ഷര്‍ട്ട്, കണ്ണിലടിക്കുന്ന കളറിലുള്ള നിക്കറില്‍ കൊള്ളാവുന്നതിലധികം പോക്കറ്റുകള്‍, അതിന്റെ സൈഡിലൂടെ പയറുവള്ളി പോലെ തൂങ്ങി കിടക്കുന്ന കുറേ വള്ളികള്‍, എല്ലാം കൂടി ഒരു “കണ്ട്രി” ലുക്ക്.

പിന്നീടാണ് ഇത് ഒരു ഫാഷനാണെന്ന് ഞാനറിയുന്നത്. ഇമ്മാതിരി ഡിസൈനര്‍ വേഷങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പട്ടണത്തിലെ ഓരോ പരിഷ്കാരങ്ങളേ....!!!


അവന്‍ എന്റെ ഡ്രസ്സിങ്ങിലെ ഒരു “ബഗ്ഗ്” കണ്ട് പിടിച്ചു.

തൊപ്പിയില്ലാത്ത പോലീസുകാരനെപ്പോലെയും, സ്റ്റെതസ്കോപ്പില്ലാത്ത ഡോക്ടറെപ്പോലെയും മുഴക്കോലില്ലാത്ത ആശാരിയെപ്പോലെയുമാകുന്നു പോക്കറ്റില്‍ പേനയില്ലാത്ത ഒരു എഞ്ചീനീയറിങ്ങ് വിദ്യാര്‍ധ്ദി.

എന്റെ പോക്കറ്റില്‍ ഒരു പേന ഇല്ല. അവന്റെ മുഖത്ത് പെരുത്ത് സന്തോഷം. വീണ്ടും കുറെ ഇട്ട് ഞെട്ടിച്ചു.

ഇവരെന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്നെ? ഞാനൊ എന്റെ കുടുംബമോ ഇവരോടോ
ഇവരുടെ കുടുംബക്കാരൊടോ അറിഞ്ഞൊ അറിയാതെയൊ യാതൊരു തെറ്റും ചെയ്തിട്ടില്ല.

ഉടനടി ഞാന്‍ എവിടുന്നെങ്കിലും ഒരു പേന സംഘടിപ്പിച്ച് പോക്കറ്റില്‍ ഫിറ്റ് ചെയ്യണം. ഇതാണാ
ബഗ്ഗിനുള്ള സൊലൂഷന്‍.


ഓടിപ്പോയി റൂമില്‍ നോക്കിയപ്പൊ പേനയൊന്നും കാണാനില്ല. കണ്ണില്‍ പെട്ടത് സ്റ്റീല്‍ ക്യാപ്പ് ഉള്ള ഒരു മൈക്രോ റ്റിപ്പ് അദവാ “ഡിജിറ്റല്‍” പെന്‍സില്‍.പക്ഷെ പുള്ളിക്ക് കണ്ടപ്പോഴെ പിടികിട്ടി. എന്റെ പോക്കറ്റില്‍ നിന്നും അതെടുത്ത് അവന്റെ പോക്കറ്റിലിട്ടു.പേന എന്ന് പറഞ്ഞാല്‍ പേനയായിരിക്കണം. ഞാന്‍ ഇരന്ന് പിടിച്ച് ഒരു പേന ഒപ്പിച്ചു. അങ്ങിനെ പതിനഞ്ചു രൂപ മുതലുള്ള എന്റെ പെന്‍സില്‍ അവന്റ പോക്കറ്റിലായി.

ലെവന് എന്നൊടുള്ള തരിപ്പ് തീര്‍ന്നപ്പൊ എന്നെ “സ്ക്രൂ” ചെയ്യാനുള്ള ഉത്തരവാദിത്വം വേറൊരുത്തന്‍
ഏറ്റെടുത്തു.

“വാട്ടീസ് മൈ നെയിം?”

ദൈവമേ എന്റെ ചെവിക്കെന്തെങ്കിലും പറ്റിയോ? നാട്ടീന്നു പോരുമ്പൊ ഒരു കുഴപ്പവുമില്ലാതിരുന്നതായിരുന്നല്ലൊ? സാധാരണ ആള്‍ക്കാര്‍ “വാട്ടീസ് യുവര്‍ നെയിം?” എന്നാണ്
ചോദിക്കാറുള്ളത്.

“വാട്ടീസ് മൈ നെയിം ഡാ” അവന്‍ പിന്നെയും കിടന്ന് തൊണ്ട തുറക്കുന്നു.ചോദ്യം കേട്ടാല്‍ ഇവന്‍ എന്റെ കൂടെ പിറപ്പാണെന്ന് തോന്നും. ഞാനാ മുഖത്തേക്ക് സൂക്ഷിച്ച് ഒന്ന് നോക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി? രാഷ്ട്രപതി? ക്യബിനറ്റ് മന്ത്രിമാര്‍? മുഖ്യ മന്ത്രിമാര്‍? സിനിമ സ്പോര്‍ട്സ്
പേഴ്സണാലിറ്റീസ്? ആരുടെയും മുഖവും ഇവന്റെ മുഖവും തമ്മില്‍ യാതൊരു സാമ്യവുമില്ല. പിന്നെ
ഞാനെങ്ങിനാ ഇവന്റെ പേരറിയുന്നത്? ഞാന്‍ അടിയറവ് പറഞ്ഞു.

“എനിക്കറിയില്ല.”

“പോയി കണ്ട് പിടിക്കെടാ....”

“ഓഹോ...അപ്പൊ അതാണ് കാര്യം. ഇവന്റെ സ്വന്തം പേര് ഇവനറിയത്തില്ല. അത് ഞാന്‍
ആരുടെയെങ്കിലും അടുത്ത് നിന്ന് അറിഞ്ഞിട്ട് വന്ന് ഇവന് പറഞ്ഞ് കൊടുക്കണം. അപ്പൊ ഇതാണ്
ഇതിഹാസങ്ങളിലും പുരാണങ്ങളിലൊക്കെ പ്രദിപാദിച്ചിട്ടുള്ള “കുക്കുമ്പര്‍ ടൌണ്‍” അദവാ
വെള്ളരിക്കാപട്ടണം.”

തൊട്ടപ്പുറത്ത് നിന്ന വേറൊരു സീനിയര്‍ വിദ്യാര്‍ദ്ധിയോട് ഈ മാന്യദേഹത്തിന്റെ പേര് ചോദിക്കന്‍
പോവുമ്പൊ ലെവന്‍ പൊസിഷന്‍ മാറ്റികൊണ്ടിരിക്കും. ഞാനെങ്ങിനാ ആളെ ഒന്ന് പോയിന്റ് ചെയ്ത്
കാണിച്ച് കൊടുക്കുക.

ആളെ ഇട്ട് കുരങ്ങ് കളിപ്പിക്കാനുള്ള ഓരോ വഴികളേ....

അവന്റെ പേര് എനിക്ക് മുന്‍കൂട്ടി അറിയില്ല എന്ന തെറ്റ് കൊണ്ട് ആ പേര് ഞാന്‍ 1000 പ്രാവശ്യം
ഇമ്പോസിഷന്‍ എഴുതിയെന്നത് ചരിത്രം.

അപ്പോഴാണ് ഞാന്‍ ചങ്ക് തകര്‍ന്ന് പോവുന്ന ആ കാഴ്ച കണ്ടത്.

ലേഡി വാര്‍ഡന്‍ ഒരു സാഡിസ്റ്റ് മെന്റാലിറ്റിയോടെ നാസി ക്യാമ്പിലെ ജൂദന്മാരെ പീഡിപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ഹിറ്റ്ലറിനെപോലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നടുവില്‍ നിള്‍ക്കുന്നു. അപ്പൊ
സീനിയേഴ്സും വാര്‍ഡനും കൂടി ജൂനിയേഴ്സിനെ മെരുക്കാനുള്ള ഒരു പരിപാടിയാണിത്.

ഇവരോട് എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ല. പോരാത്തതിന് എനിക്ക് ഗ്രൌണ്ട് സപ്പോട്ടും ഇല്ല.
നിലനില്‍പ്പിന് ഒറ്റ വഴിയെ ഉള്ളൂ....

പോലീസ് ഇടിച്ച് കൂമ്പ് വാട്ടിയവന്‍ “അയ്യോ ഇനീം എന്നെ തല്ലല്ലെസാറെ....ഞാനിപ്പൊ ചാകുവേ”
എന്ന് പറയുമ്പൊ മുഖത്തുണ്ടാവുന്ന എക്സ്പ്രെഷ്ഷന്‍ ഞാന്‍ എന്റെ മുഖതെടുത്തിട്ടു.

ഇതിനിടയില്‍ ഫോര്‍മല്‍സ് ഇട്ട് നിന്ന ഒരുത്തനോട് ഇങ്ങനാണോടാ ഫോര്‍മല്‍സ് ഇടുന്നത് എന്ന്
വെറുതെ ഒന്ന് ഞെട്ടിച്ചു. അവനൊരു സംശയം. എനി എതു തന്നെയാണൊ ഫോര്‍മല്‍സ്? സംശയം
ആരോടും ചോദിക്കാനും തീര്‍ക്കാനും ഒന്നും മെനകെട്ടില്ല. ഞാനിട്ടിരിക്കുന്നത് ഫോര്‍മല്‍സ് അല്ല.
അവന്‍ റൂമിലേക്ക് തിരിച്ചോടിപ്പോയി കൊണ്ടു വന്ന കാക്കി നിക്കറും ബനിയനുമിട്ട് തിരിച്ചെത്തി.
“ഞാന്‍ ഫോര്‍മല്‍സില്‍ റെഡി സര്‍...” എന്നു പറഞ്ഞപ്പോ എങ്ങനാണാവോ ആ സീനിയറദ്ദേഹം
ചിരി കണ്ട്രോള്‍ ചെയ്തത്?

അന്യ സംസ്താനങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നിത്യവ്രുത്തിക്കായി എത്തുന്ന പെറുക്കികളുടെ ഫേവറേറ്റ് ഐറ്റംസ് ആയ തകരപാട്ട, കാറ്റ് പോയ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, അതിന്റെ യൊക്കെ
പൊട്ടിയ ബ്ലാഡറുകള്‍, മൂട് പോയ ബക്കറ്റ്, വക്ക് പൊട്ടിയ കലം, വാറ് പോയ ചെരിപ്പ് മുതലായവ
ഫ്രഷേഴ്സിനെ ട്രീ‍റ്റ് ചെയ്യാനായി സീനിയര്‍മാര്‍ എവിടുന്നൊക്കെയൊ സംഘടിപ്പിച്ച് ച്ചിട്ടുണ്ടായിരുന്നു.

കല്ല്യാണ ചെറുക്കനെ ഒരുക്കുന്നതിനേക്കാള്‍ ഗംഭീരമായി ഒരുക്കിയിട്ട് ഇമ്മാതിരി വസ്തുക്കള്‍
ഓരോരുത്തരുടേയും കൈയിലും കാലിലും തലയിലും ഒക്കെ സീനിയര്‍ മാരുടെ മനോധര്‍മമനുസരിച്ച്
ഫിറ്റ് ചെയ്തു.

എനിക്ക് കിട്ടിയ സാധനം കാറ്റു പോയ ഒരു ഫുട്ബോള്‍ തൊപ്പി പോലെ തലയില്‍ വെക്കാന്‍. എന്നെ കിരീട ധാരണം ചെയ്തത് കഷ്ടിച്ച് എന്റെ നെഞ്ചൊപ്പം വരുന്ന ഒരുത്തന്‍. വിശ്വസുന്ദരിപട്ടം കിട്ടുമ്പൊ
സദസ്സിനു മുന്‍പില്‍ നമിക്കുന്നതുപോലെ ഞാനും ചെറുതായൊന്ന് നമിച്ച് കോടുത്തു. ബഹുമാനം
കൊണ്ടല്ല. അവന്‍ കൈ പൊക്കിയാലും കഷ്ടിച്ചേ എന്റെ തല വരെ എത്തൂ.

ഈ സാധനവും തലയില്‍ വച്ച് നില്‍കുന്ന എന്നേ കണ്ട് രണ്ടടി പിന്നിലേക്ക് മാറി നിന്ന് ഒരു ആക്കിയ ചിരി അവന്റെ ചുണ്ടില്‍ വിടരുന്നത് എന്റെ കണ്ണില്‍ പെട്ടു. മുട്ട് കാല് മടക്കി ആഞ്ഞ് ഒരു തൊഴി കൊടുത്താല് എന്നീസി ക്യാമ്പസും അതിനപ്പുറമുള്ള റോഡും കവറ് ചെയ്ത് ITI കോമ്പൌണ്ടിലേ ലാന്റ് ചെയ്യൂ. ശവം. ഇവനെയൊന്നും ചവിട്ടി നീളം വലിക്കാന്‍ ഇവിടെ ആളില്ലേ??

ഇത്തരം ചിന്തകള്‍ എന്റെ ഉള്ളില്‍ വളര്‍ന്ന് വന്നെങ്കിലും കണ്ട്രോള്‍ ചെയ്ത് ദയനീയ ഭാവം മുഖത്ത് മെയിന്റെയിന്‍ ചെയ്തു. കാരണം ഞങ്ങള്‍ ജൂനിയേഴ്സും അവര്‍ സീനീയേഴ്സുമാകുന്നു. അവര്‍കൊക്കെ
എന്തുമാവാം.

“കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ” എന്ന് പറയാനുള്ള
ഹ്രുദയ വിശാലത ഒന്നും എനിക്കില്ലായിരുന്നു.

അടുത്ത ഐറ്റം ഉത്സവത്തിന് ഭക്തരുടെ ഘോഷയാത്ര പോലെ പള്ളിപെരുന്നാളിന് വിശ്വാസികളുടെ
പ്രദക്ഷിണം പോലെ എന്നൊന്നും പറഞ്ഞാല്‍ പോരാ...കാവടിയാടുന്നതുപോലെ കുറേ കോലങ്ങള്‍
ക്യാന്റീനിലേക്ക് ജാഥയായി നീങ്ങുന്നു.

കഴിഞ്ഞ ആതന്‍സ് ഒളിമ്പിക്സില്‍ അഞ്ജുബോബി ജോര്‍ജ്ജ് ഇന്ത്യയുടെ പതാക നെഞ്ചോട് ചേര്‍ത്ത്
ഉയര്‍ത്തി പിടിച്ച് പോവുന്നതുപോലെ ലൈനിലുള്ള ഏറ്റവും മുന്‍പിലുള്ളവന്റെ കൈയില്‍ നല്ല
ഉയരമുള്ള ഒരു മരക്കൊമ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. പിന്നിലുള്ള ഓരോരുത്തരുടേയും
കൈയില്‍ പാണ്ടി ഫേവറേറ്റ് ഐറ്റംസ് പിടിച്ച്,

തിത്തങ്കിടതത്താ...തക്കിടതത്താ...
തിത്തങ്കിടതത്താ...തക്കിടതത്താ...ഹൊയ്...ഹോയ്...
തിത്തങ്കിടതത്താ...തക്കിടതത്താ...

എന്നൊരു താളത്തില്‍

ഡമാരാ ഡമാരാ ഡം....
ഡമാരാ ഡമാരാ ഡം....

എന്നലറിക്കൊണ്ട് നീങ്ങുന്നു.

ഇത് കണ്ട് നില്‍ക്കുന്ന സീനീയേഴ്സിന് പരമാനന്ദം.

ഇങ്ങനെ ആടി തിമിര്‍ത്ത് ക്യാന്റീന് മുന്‍പിലെത്തിയപ്പൊ ഒരു പ്രതിജ്ഞ.ഈ ക്യാന്റീനിലെ ഭക്ഷണം അമ്രുത് പോലെയാണെന്നും ഒരു മണി അരിയൊ ഒരു തുള്ളി സാമ്പാറോ രസമോ ഞാന്‍ വേസ്റ്റ് ആക്കില്ലെന്ന് കൈയും നീട്ടി പറഞ്ഞു. ഹോ രക്ഷപെട്ടു, ഇവന്മാരുടെ വെറുപ്പിക്കലുണ്ടെങ്കിലും ഭക്ഷണം “മൌത്ത് വാട്ടറിങ്ങും” “യമ്മിയും” ആണെന്ന് ഞാന്‍ ഊഹിച്ചു.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പൊ കൊടുക്കുന്ന പ്രസാദം പോലെ
ഒരു ഉരുള ചോറ് രണ്ട് കൈയും നീട്ടി സ്വീകരിച്ച് വായിലിട്ടപ്പോ സകല പ്രതീക്ഷയും പോയി. പട്ടന്മാര്‍ നെറ്റിയുടെ ലെഫ്റ്റ് എന്റില്‍ നിന്നും റൈറ്റ് എന്റിലേക്ക് ഭസ്മം തേക്കുന്നതുപോലെ ഒരു പെണ്‍ സീനിയര്‍ എന്റെ നെറ്റിയില്‍ മോരുകറി വാരി തേച്ചതും വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തേക്കുന്നതുപോലെ എന്റെ നെറ്റിയില്‍ സാമ്പാറിന്റെ ഒരു കൂട്ട് കഷണവും തേച്ച് പിടിപ്പിച്ചതും വച്ച് കഴിച്ച അന്നത്തെ ഡിന്നര്‍ മൌത്ത് വാട്ടറിങ്ങും യമ്മിയും അല്ലായിരുന്നു.

ക്യന്റീനില് വന്ന അതേ രൂപത്തിലും കോലത്തിലും താളത്തിലും തിരിച്ച് ഫ്രഷേഴ്സ് സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തേണ്ട ഓടിറ്റോറിയത്തിലെത്തി. പുതുതായി ജോയിന്‍ ചെയ്ത ഓരോ വ്യക്തിയും
തങ്ങളുടെ പേര്, സ്ഥലം എന്നിവ പറഞ്ഞ് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാവുന്ന ഏതെങ്കിലും ഒരു
കലാപരിപാടിയും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

എന്റെ പേര് തോമസ് കുട്ടി, ഞാന്‍ കേരളത്തിലെ കണ്ണൂരില്‍ നിന്നും വരുന്നു. പേരില്‍ ഒരു
കുട്ടിയുള്ളതുകൊണ്ടായിരിക്കണം എന്നോട് ഒരു നഴ്സറി ഗാനം ആലപിക്കാന്‍ പറഞ്ഞു. “റ്റ്വിങ്കില്‍
റ്റ്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍” പാടി ഞാന്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കി.

അവിടെ അവതരിപ്പിക്കപെട്ട ചില രസകരമായ സംഭവങ്ങളിലേക്ക്:

“എന്തുവാടാ നിന്റെ ഹോബി?” അര്‍ണോള്‍ഡ് ഷ്വാര്‍സ്നേഗറിന്റെ അകന്ന ബന്ധത്തില്‍ പെട്ട
ഒരുത്തനോടുള്ള ചോദ്യം. “ബോഡി ബില്‍ഡിങ്ങ്“ എന്ന് പറഞ്ഞ എന്റെ ഒരു സഹപാഠിയെ യാതൊരു
ദാക്ഷിണ്യവുമില്ലാതെ നൂറ് പുഷ് അപ്സ് എടുപ്പിച്ചു. അതു വരെ ബില്‍ഡ് ചെയ്തെടുത്ത ബോഡിയുമായി
സ്റ്റേജില്‍ നിന്നും ഇറങ്ങി വരുമ്പൊ ഒരു കൈ താങ്ങിയില്ലെങ്കില്‍ ഇപ്പൊ വീണ് പോവുന്ന
അവസ്ഥയിലായിരുന്നു. ഏതൊരു ബോഡി ബില്‍ഡറും ഒരാഴ്ച കൊണ്ടെടുക്കുന്ന പുഷ് അപ്സ് എല്ലാം ഒറ്റ ദിവസം കൊണ്ടെടുത്താല്‍ ഏതവന്റെയാണെങ്കിലും അണ്ടകടാഹം കലങ്ങിപോകും.

വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ.

വേറൊരാളോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുന്നു. പക്ഷെ പുള്ളിക്ക് മലയാളം പാട്ട് മാത്രമേ അറിയൂ.
മലയാളം പാട്ട് പാടുന്നത് നിയമവിരുദ്ധമാണ്. അല്ലെങ്കില്‍ മലയാളം പാട്ട് ഇഗ്ലീഷിലേക്ക് തര്‍ജ്ജിമ
ചെയ്ത് പാടാവുന്നതാണ്. പക്ഷെ അതും വശമില്ല. അപ്പൊ ആരോ ദേശീയ ഗാനം സജസ്റ്റ് ചെയ്തു. അതും പുള്ളിക്കാരന് മലയാളത്തിലേ അറിയൂ എന്നായിരുന്നു മറുപടി. കേരളത്തിലെ പാഠ്യപുസ്തകങ്ങളില്‍
രണ്ടാം പേജില്‍ തന്നെ മലയാളത്തില്‍ അച്ചടിച്ച് വരുന്ന ദേശീയ ഗാനം ഒന്നാം ക്ലാസ്സ് മുതല്‍ കാണുന്ന
ഒരു കുട്ടിക്ക് ദേശീയഗാനം മലയാളത്തിലാണെന്ന് തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനില്ല.

ഓരോരുത്തരുടേയും ഇമ്മാതിരി പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞ് അടുത്ത പതിനഞ്ച് ദിവസതേക്കുള്ള
ചിട്ടകളും നിയമങ്ങളും ഒക്കെ പറഞ്ഞ് തന്ന് ഞങ്ങളെ ഉറങ്ങാന്‍ അനുവദിച്ചു. അങ്ങിനെ മൂന്ന്
വര്‍ഷത്തെ കോഴ്സിനു വന്ന NTTFലെ എന്റെ ആദ്യ ദിവസം ഇവിടെ അവസാനിക്കുന്നു.
(തുടരും)

ഞങ്ങളെ യാതൊരു കാരണങ്ങളുമില്ലാതെ ഉപദ്രവിച്ച അമേരിക്കന്‍ ഭടന്മാരുടെ പേരുകള്‍
താഴെപറയുന്നവയാണ്. ഇവരെ ജീവനോടെയൊ അല്ലാതെയൊ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള
പോലീസ് സ്റ്റേഷനിലോ മഡിവാള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 2000 ഓഗസ്റ്റ് 30
മുതല്‍ മുങ്ങി നടക്കുന്ന ഇവരെ പറ്റി എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് എന്റെ വക ഒരു ഫുള്‍.....
(ചിക്കന്‍ ബിരിയാണി.)

Rino Malvino, Annie Rose Rosario, Cyrix, Aarthi, Maverick, Nikhitha panchal, Mc Lecroy, Icecool, Abdul khadar jilana sathar betta baththar koya akthar, Rahaana parveen Rumo, Param Numeric, Aswin Malhothra, Harris Williamate, Terense, Thushar Driskol, Keerthi vishva, Vishnu Singhal, Mukul Anand, Shreyansh Patil, Rakesh Rathod, Kevin Arnold, Bevin, Adolf Hitler, Erricson, Skibs, Kaasko Yesko Dengko.
----------------------------------------------------------------------------------------------
നന്ദിയുടെ വാക്കുകള്‍:
എന്നെന്നും ഓര്‍ക്കാനും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും ഇടം നല്‍കുന്ന ഇത്തരം ഒരു പരിപാടി വളരെ
ഭംഗിയായി നടത്തിയതില്‍ ഓരൊ 98’ers നേയും സ്നേഹത്തോടെ ഓര്‍ക്കുന്നു. NTTF ലൈഫിലെ
ഏറ്റവും നല്ല ഓര്‍മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സീനീയേഴ്സിനോട് എന്റെ
വ്യക്തി പരമായ പേരിലും എന്റെ ബാച്ചിലെ ഓരോ വ്യക്തിയുടെ പേരിലും ഉള്ള ഹ്രുദ്യമായ നന്ദി ഞാന്‍
ഇവിടെ രേഖപെടുത്തുന്നു.
Rope In പേരുകള്‍ കളക്റ്റ് ചെയ്ത Sajith E K യോടും Sarath T S നോടും ഇത് ഇന്നലെ (11/03/07 ഞായറാഴ്ച) റ്റൈപ്പ് ചെയ്യുമ്പൊ എന്റെ ബ്രയിനെ “റ്റിക്കിള്‍” ചെയ്യാനുള്ള ദിനേശ് ബീഡിയും കട്ടന്‍ ചായയും ഭക്ഷണവും ബാക്കി സൌകര്യങ്ങളും ചെയ്തു തന്ന സുജിത്തിനോടും
ജിനോയ്ക്കും എന്റെ വക ഒരു താങ്ക്സ്.

8 comments:

TKS said...

ഇതൊക്കെ അനുഭവിക്കുമ്പോള്‍ ഇത്ര നല്ല ഫീലിങ്സ് ഒന്നും ആയിരുന്നില്ല കേട്ടൊ... പക്ഷെ “കുട്ടി“ പറഞ്ഞ പോലെ ... ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്ത് ചിരിക്കാം ... എന്തിനേറെ പറയുന്നു.. ദാ ഇപ്പൊ ഞാന്‍ എന്റെ ക്യൂബില്‍ ഇതു വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോയി... അതു കണ്ട എന്റെ മൂപ്പന്‍, എന്നെ ഇങനെ നോക്കിയിരിക്കുന്നുണ്ടെന്ന കാര്യം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്... ഒറ്റയ്ക്കിരുന്നു ചിരിക്കുന്ന ഇവന്റെ നട്ടും ബോള്‍ട്സും ഒക്കെ ലൂസ് ആയിരിക്കുവാണെന്നു മൂപ്പറ്ക്കു തൊന്നിയിരിക്കും..... ആ‍.. അതെന്തെങ്കിലും ആവട്ടെ... ഇതു കലക്കി കുട്ടി.. ബാക്കിയുള്ള ..അതായത് ഞങ്ങളുടെ മൂന്നു വര്‍ഷത്തെ അവിടത്തെ ജീവിതം ഒരിക്കലും മറക്കാത്ത രീതിയില്‍ ഓര്‍മ്മിച്ചു വെക്കാന്‍ വേണ്ടി അതു മുഴുവന്‍ ഇവിടെ അവതരിപ്പിക്കണം.... എല്ലാം ഇത്ര മനോഹരമായി എഴുതിയതിനു ഒരു Congrats..

Look forwards for NEC CHARITHAM 3, 4, 5 and on and on and ONNNNN....

TKS.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ചാത്തന്‍ ഒരു NEC ക്കാരന്റെ ചേട്ടനാണ്.

മാഷേ എഴുത്ത് നന്നായിട്ടുണ്ട്.
ഇങ്ങനെ ചറ പറാന്ന് എഴുതി വിട്ടേക്കരുത്..ഇത്തിരി ഗ്യാപ്പ് കൊടുക്കണം.

എന്ന് വച്ചാല്‍ മിനിമം ഒരാഴ്ച ഇടവേളയിട്ട് വേണം പോസ്റ്റിടാന്‍..

അതിനിടയ്ക്ക് എഴുതി വയ്ക്കുക. ഇടക്കിടെ എഴുതിയത് തിരുത്തുക. എല്ലാം കഴിഞ്ഞ് ഒരു കഥ റെഡിയായീന്ന് തോന്നുമ്പോള്‍ പോസ്റ്റുക.

ബ്ലോഗിന്റെ comments tab ല്‍ -Comment Notification Address --
pinmozhikal@gmail.com എന്ന് സെറ്റ് ചെയ്താല്‍ കുറെപേരൂടെ കാണും...

Rasheed Chalil said...

വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ....

കുട്ടീ ഇത് അലക്കന്‍... സൂപ്പറായിട്ടുണ്ട് ചുള്ളാ..

അപ്പു ആദ്യാക്ഷരി said...

കുട്ടി കഥ പറഞ്ഞരീതി ഇഷ്ടപ്പെട്ടെങ്കിലും ഈ കിരാതമായ “തോന്ന്യാസം” റാഗിംഗ് എനിക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒരു പരിഷ്ക്രിത (സ്പെല്ലിങ് മിസ്റ്റേക്ക്)സമൂഹത്തിന് ചേര്‍ന്നതാണോ ഇത്? പടിഞ്ഞാറന്‍ നാടുകളിലെ കലാ‍ലയങ്ങളില്‍ ഈ രീതി ഉണ്ടോ ആവോ!

വഴിപോക്കന്‍ said...

ചാത്തന്‍ പറഞ്ഞപോലെ ഗ്യാപ്പ് കൊടുക്കുന്നതു നല്ലതാണ്. സ്പെല്ലിംഗ് നന്നാവാനും അതു സഹായിക്കും.
പിന്നെ റോപ്പിന്‍ പേരുകള്‍ കുറേക്കൂടി നാടകീയമായി അവതരിപ്പിക്കാമായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു.

കഥയ്ക്കു മുകളില്‍ കുറെ നാള്‍ അടയിരിക്കുക. അതു താനെ വിരിയട്ടെ. അഴകുള്ള കഥക്കുഞ്ഞുങ്ങള്‍ പുറത്തു വരട്ടെ.

ആശംസകള്‍...

വഴിപോക്കന്‍ said...

പിന്നെ അപ്പുവിനെ ഇതു വെറുമൊരു റാഗിംഗ് അല്ലെന്നും മറ്റും പറഞ്ഞു മനസ്സിലാക്കൂ...

എന്നീസിക്കാര്‍ അല്ലാത്തവര്‍ കഥ മനസ്സിലാക്കുന്നതു വേറൊരു രീതിയിലാ‍ണെന്നു തോന്നുന്നു. കഥ പറയുമ്പോള്‍ എന്നീസിക്കാരനല്ലാത്ത ഒരാളോടു പറയുമ്പോലെ എഴുതൂ‍....

രാജ് said...

കൊള്ളാല്ലോ കുട്ടീ.

Anonymous said...

Thomas kutty chetta chettante nec jeevitham kazinju 7 varshamayittu nec athu pole thanneyanu.
fasion tv vanna kalathum catwalk cheyyan paranjappol cat pole walk cheytha kutty ente batchilum undu.
pinne ee seniors thudarnnu porunna reethikku kurachu mattam sambhavichittundu..
Pinne ippol madam vardanu pakaram hitlar gopi ivide vanu varikayanu vaya thurannal hello ennathinu pakaram F kootiya 4 aksharamulla oru vakku parayunna oru swathikananaddeham...
pinne ivide staffs motham poyappol avideyum ivideyum vadiyum kuthi nadanna kilavan mare pidichu control system padipikkan parayunnu. nadakkumbol polum controlillatha ivanmarenganeya nammale control padippikkunne???