Thursday, July 23, 2009

എന്നീസി ചരിതം 5 (കൊച്ച് പുസ്തകവും കമ്പി ഫിഫ്റ്റീനും)

[മുന്‍ ചരിതങ്ങള്‍]

അന്നൊരു ബുധനാഴ്ചയായിരുന്നു. ക്യാന്റീനില്‍ മസാലദോശ കിട്ടുന്ന ദിവസം.

“ടാ ഫക്കര്‍...” മസാലദോശയും മനസില്‍ ധ്യാനിച്ച് ബ്രേക് ഫാസ്റ്റിന് പോവാന്‍ തുടങ്ങുമ്പോ ഒരു കാട്ട് മാക്കാന്‍ പുറകീന്ന് വിളിക്കുന്നു.

“നിന്റെ കാര്‍‌ന്നോരെ പോയി വിളിയെടാ ഡാഷ് മോനെ ഫക്കറെന്ന്....“ എന്ന് തിരിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ, ജൂനിയറായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ. നാശങ്ങള് രാവിലെ തന്നെ തുടങ്ങി.

“.....എ‍ന്തോ”

“കം ഹിയറെടാ“ ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക്....

“നീ മറ്റേ ബുക്ക് കണ്ടിട്ടുണ്ടോടാ?”

“മറ്റേ ബുക്കോ? മറ്റേ ഏത് ബുക്ക്? ഓ...ഓഹ്....അത്....രാവിലെ വെറും വയറ്റില്‍ കൊതിപ്പിക്കല്ലേ ചേട്ടായി“

“ഇല്ല”

ഇനി ഇവന്മാരുടെ കൈയില്‍ ഞാന്‍ കാണാത്ത ഐറ്റം വല്ലതുമുണ്ടെങ്കില്‍ അത് കാണിച്ച് തരാനാണെങ്കിലോ? ഏയ് ആയിരിക്കില്ല. വേണ്ട റിസ്ക് എടുക്കണ്ട. അല്ലെങ്കില്‍ തന്നെ പണിഷ്മെന്റ് തരാന്‍ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുവാണ്. അതിനിടയില്‍ വെറുതെ എന്തിനാ തല വച്ച് കൊടുക്കുന്നത്.

“സത്യം പറയെടാ അല്ലെങ്കില്‍ ഐ വില്‍ ഫക്ക് യുവര്‍ ഹാപ്പിനെസ്സ്”

“എന്തോന്ന്? സോറി ചേട്ടായി നിങ്ങള്‍ക്ക് ആള് മാറി പോയി, ഞാന്‍ ആ ടൈപ്പല്ല!” അന്ന് 377 പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നിട്ടും ഇവന്‍ ഇങ്ങനെ പബ്ലിക്കായി.... ച്ചേ...വ്രുത്തികെട്ടവന്‍....അന്ന് ഞാനറിഞ്ഞിരുന്നില്ല മലയാളികള്‍ക്ക് മ**ര് പോലെയാണ് സായിപ്പന്മാര്‍ക്ക് ഫ**ന്ന്. ഒരേ സമയം നൌണായും‍, വെര്‍‌ബായും, പ്രൊനൌണായും, അഡ്ജെക്റ്റീവായും ഒക്കെ ഉപയോഗിക്കാവുന്ന ഇങ്ക്ലീഷിലെ ഏക ഐറ്റം. ചില രൈമന്മാര് വാ തുറന്ന് എന്ത് പറഞ്ഞാലും അതിലൊരു കഫ്ഫുണ്ടായിരിക്കും!!!
അത് പോട്ടെ, അല്ല ഇവന്മാരെന്തിനാ രാവിലെ എന്റെ മെക്കിട്ട് കേറുന്നേ? എനിക്കൊന്നും മനസിലായില്ല.

“മൈ ബോള്‍സ് ടു യൂടാ, A8 ഇല്‍ ഉള്ള ബുക്ക് നീ കണ്ടിട്ടേയില്ല?”

“അയ്യേ ആ വ്രുത്തികെട്ട സാധനം എനിക്കെന്തിനാ? നിനക്കാവശ്യമില്ലെങ്കില്‍ ചെത്തി കണ്ടിച്ച് കളയെടേയ്...”

അല്ലിപ്പോ A8 ഇല്‍ ഉള്ള ബുക്കിന് എന്താ ഇത്ര പ്രെത്യേകത? അപ്പൊ ബുക്കിന് എന്തൊ പന്തികേടുണ്ട്. അല്ലെങ്കി ഇത്ര റെയിസ് ആവണ്ട കാര്യമില്ല. സത്യമായിട്ടും അങ്ങിനൊരു സംഭവമേ ഞാനറിഞിട്ടില്ല എന്നൊരെക്സ്പ്രെഷന്‍ ഇട്ടു. സത്യമായിട്ടും എനിക്കീ വിഷയത്തില്‍ പങ്കില്ല. എന്റെ ഇടത് കൈക്കു സ്വാധീനമില്ലായിരുന്നു. (കിങ്ങ്‌ഫിഷര്‍, ചെന്നൈ, മന്ത്രി, എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്നൊക്കെ പറയുന്നത് പോലെ)

തൊട്ടപ്രത്ത് A9 ഇല്‍ താമസിക്കുന്ന ഞാന്‍ അടുത്ത റൂമില്‍ ഇങ്ങനൊരു അനാശ്വാസ്യ പ്രവ്രുത്തി നടന്നിട്ട് ഞാനറിഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ സീനിയറദ്ധേഹത്തിന് വിഷമം. എന്റെ എക്സെപ്രെഷനില്‍ പുള്ളി വീണു. ബട്ട്... മത്തീടെ മണം കിട്ടിയാല്‍ പൂച്ച വിടുവോ?

പ്രായപൂര്‍ത്തി ആവാത്ത മധ്യവയസ്കയായ ഒരു കൊച്ചുപുസ്തകത്തെ ഒളിവില്‍ താമസിപ്പിച്ച് ഫസ്റ്റിയേഴ്സ് പീഡിപ്പിച്ച കഥ. എന്നെ കൊസ്റ്റ്യന്‍ ചെയ്തതിന്റെ തലേദിവസം അവിടെ നടന്ന സംഭവങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക്...

--X--

9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നീസി ക്യാമ്പസിലെ ഒരു രാത്രി. സര്‍വ്വം നിശബ്ദം. ശാന്തം. വല്ലപ്പോഴും ഹൊസൂര്‍ റോഡിലൂടെ പാഞ്ഞ് പോകുന്ന പാണ്ടിലോറികളുടെ ഇരമ്പല്‍ മാത്രം.

വോള്‍ട്ടേജ് കുറഞ്ഞ നിലാവില്‍, പിങ്കാരാ ബാറിന്റെ ഏസീ റൂമിലെ 40 വാട്ടിന്റെ ബള്‍ബിന്റെ വെളിച്ചത്തില്‍ എന്നിസി ക്യാമ്പസ്.

ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ മൂലക്കുള്ള ഹാലൊജന്‍ ലാമ്പിന്റെ കീഴില്‍ ഒരു സെക്യൂരിറ്റി ഗേള്‍സ് ഹോസ്റ്റലിലെ വെളിച്ചമുള്ള മുറിയുടെ ജനലിലേക്ക് കണ്ണും നട്ടിരിക്കുന്നു. (വല്ലതും തടഞ്ഞാലോ?) ക്യാന്റീനിലെ ശെല്‍‌വന്‍ സാമ്പാര്‍ വിളമ്പുന്ന ബക്കറ്റുമായി കുളിക്കാനായി നീങ്ങുന്നു, ‍കമ്പ്യൂട്ടര്‍ ലാബിന്റെ ടെറസില്‍ ഒരു കുരങ്ങച്ചനും കുരങ്ങത്തിയും കൂടെ കെട്ട്യോനും കെട്ട്യോളും കളിക്കുന്നു! ഗേള്‍‌സ് ഹോസ്റ്റലിനുള്ളില്‍ ഒരു പെങ്കൊച്ച് മാതമാറ്റിക്സ് ബുക്കിനകത്ത് വച്ച് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നു, ബോയ്സ് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ കൂടി ഒരു ജൂനിയര്‍ കാക്കി നിക്കറിനകതേക്ക് തള്ളികയറ്റിയ ബനിയനുമിട്ട് കൈയില്‍ ഏതോ സീനിയറിനുള്ള പാലും പഴവുമായി നീങ്ങുന്നു. പെട്ടന്ന് വെളിച്ചം കുറഞ്ഞ ഒരു മൂലക്കെത്തിയപ്പോള്‍ വട്ടം തിരിഞ്ഞ് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി രണ്ട് കവിള്‍ പാല് കുടിച്ച് അതില്‍ തുപ്പീട്ട് ടോയ്ലെറ്റ് ക്ലീനാക്കുന്ന ചൂലിന്റെ ഈര്‍ക്കിള്‍ എടുത്ത് നല്ലത് പോലെ മിക്സ് ചെയ്തു.

“ഇവന്റെയൊന്നും തറവാട്ടീന്ന് അല്ലല്ലോ എനിക്ക് ചിലവിന് തരുന്നത്? അങ്ങിനെ സുഖിക്കണ്ട”

ഡിന്നര്‍ അടിച്ച് ഓഡിറ്റോറിയത്തിന്റെ വരാന്തയില്‍ ചെറുതായൊന്ന് മയങ്ങുകയായിരുന്ന ഒരു പട്ടി എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കുരച്ച്കൊണ്ടോടി. ദുശ്ശകുനം!

ചീവീടിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരൊച്ചയോടെ A8 ഇന്റെ മഞ്ഞ പെയിന്റടിച്ച വാതില്‍ തള്ളി തുറന്ന്‍ ജൂനിയര്‍ പാലും പഴവും സീനിയറിന് കോടുക്കുന്നു. അവന്‍ അത് രുചിയോടെ കഴിക്കുന്നു. എല്ലാം ഡെയിലി സംഭവിക്കാറുള്ളത് തന്നെ. പതിവിന് വിപരീതമായിട്ട് ഒന്നും അവിടെ സംഭവിക്കുന്നില്ല.

മണിയെട്ടായാല്‍ ക്യാമ്പസിലെ സകല കോഴികളും കൂട്ടില്‍ കയറും. 8 മുതല്‍ 10 വരെ സ്റ്റഡിയവറാണ്. ആ സമയത്ത് വാര്‍ഡന്റെ സമ്മതമില്ലാതെ അവിടെ ഒരു പട്ടി പോലും കുരക്കില്ല. സ്റ്റഡിയവര്‍ അക്ഷരാര്‍ഥത്തില്‍ സ്റ്റഡിയവര്‍ തന്നെയാണ്. പക്ഷെ പഠിക്കുന്ന വിഷയം ഫെമിനയിലും ഫിലിം ഫെയറിലും ഒക്കെ ഉള്ള മനസാസ്ത്രഞ്ഞനോട് ചോദിക്കേണ്ട ബയോളജിക്കലായ വിഷയങ്ങളും ക്രൈം ഫയലിലും മുത്തുച്ചിപ്പിയിലുമുള്ള ടിപ്സ് പിന്നെ ലേറ്റസ്റ്റ് റിലീസ് ആയ പടത്തിന്റെ കഥയും അവലോകനങ്ങളും. സിലബസിലുള്ളത് പഠിക്കാന്‍ സെമസ്റ്റര്‍ എക്സാമിന്റെ തലേ ദിവസം
ഉണ്ടല്ലോ?

ഇതൊക്കെ പഠിച്ച് ബോറടിക്കുമ്പോ ചില സീനിയര്‍ ചേട്ടായിമാര്‍ അപ്പൊഴത്തെ മനോധര്‍മം അനുസരിച്ച് ജൂനിയര്‍ പയ്യന്മാരെക്കൊണ്ട് ചെറിയ തമാ‍ശകള്‍ ചെയ്യിക്കും. ഇന്നത്തെ സ്പെഷ്യല്‍ - ആഗ്യപാട്ട്.

ആലേലൊ പൂലേലൊ ആലേ പൂലേലോ
അയ്യോ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം


ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും

ആലേലൊ പൂലേലൊ ആലേ പൂലേലോ

എന്റമ്മച്ചീ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പയ്യന്‍ പാട്ട് തകര്‍ക്കുകയാണ്. ഇത് കണ്ടിരുന്ന് ഹരം പിടിച്ച സീനിയര്‍ തന്റെ ഇരിപ്പിന്റെ പൊസിഷന്‍ ഒന്ന് ശരിയാക്കാന്‍ വേണ്ടി ബഹുനില കട്ടിലിന്റെ രണ്ടാം നിലയിലേക്ക് (ബര്‍ത്ത്) കയറി. മുകളിലേക്ക് ചാടി കയറുന്നതിനിടക്ക് അറിയാതെ ബെഡ്ഡിനടിയിലേക്ക് പോയ സീനിയറിന്റെ കയില്‍ എന്തൊ തടഞ്ഞു. തടഞ്ഞ സാധനം വലിച്ചെടുത്ത സീനിയര്‍ ഞെട്ടി. അല്ല സന്തോഷിച്ചു. മൂത്രമൊഴിക്കാന്‍ മുട്ടി നടന്ന പട്ടി മൈല്‍ കുറ്റി കണ്ട പോലെ സന്തോഷിച്ചു(!)

കൈയില്‍ തടഞ്ഞ സാധനം “വല്ല്യ“ ഒരു കൊച്ച് പുസ്തകം. അതും രാഷ്ട്രദീപിക സിനമയുടെ ലാസ്റ്റ് പേജിലും നാനയുടെ സെന്റര്‍ പേജിലും കാണുന്ന പോലെ ഉള്ള ഐറ്റമല്ല. ഒന്നാന്തരം “എ“ ക്ലാസ് ഇങ്ക്ലീഷ് സാധനം! കരക്ക് പിടിച്ചിട്ട മീനിനേപോലെ പിടയ്ക്കുന്ന മനസും വിറയ്ക്കുന്ന കൈകളും ജ്വലിക്കുന്ന വികാരങ്ങളുമായി താമസിക്കുന്ന 45 ആമ്പിള്ളേര്‍ക്ക് ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ വേണ്ടിയുള്ള ഏക പൊതുമുതലായിരുന്നു അത്. മറ്റേ കാര്യത്തില്‍ താല്പര്യം കൂടുതല്‍
ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനം കൂടുതലുള്ള മൂന്ന് ആത്മാക്കള്‍ നൂറ്റമ്പത് രൂപക്ക് മജെസ്റ്റിക്കില്‍ നിന്നും വാങ്ങിച്ചതാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അത്ര പോപുലര്‍ അല്ലാതിരുന്ന ആ കാലത്ത് ഈ ഒരു ബുക്ക് മാത്രമായിരുന്നു ഏക ആശ്രയം.

ഇത് കണ്ട് നിന്ന ആ ബെഡ്ഡിന്റെ ഓണര്‍ ജൂനിയര്‍ പയ്യന്റെ അടിവയറ്റിലൊരു ഇടിമിന്നലുണ്ടായി! കണ്ണില്‍ ഇരുട്ട് കയറുന്നു, തൊണ്ട വരളുന്നു. എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു. അടിയറവല്ലാതെ വേറെ രക്ഷയില്ല. അത്രേം നേരം തമാശയും പറഞ്ഞ് ജോളിയടിച്ചിരുന്ന സീനിയര്‍ പെട്ടന്ന് ഗംഗ നാഗവല്ലി ആകുന്നത് പോലെ രൂപാന്തരം പ്രാപിച്ചു.

ഉച്ചിഷ്ടം കണ്ട ഈച്ചകളേപോലെ ബാക്കി സീനിയേഴ്സും ഇതിന്റെ പുറകേ തൂങ്ങി. ഒരുത്തന്‍ അത് പൊക്കി കൊണ്ട് പോയി അവരുടെ ഷെയേര്‍‌ഡ് കളക്ഷന്റെ സ്റ്റോക്ക് കൂട്ടി. വികലമായ ലൈംഗിക സങ്കല്പങ്ങള്‍ മനസില്‍ നിറക്കുന്ന ജൂനിയേഴ്സിന്റെ ഇത്തരം പ്രവ്രുത്തികള്‍ക്കെതിരെ കുറച്ചെങ്കിലും സദാചാരബോധം കാത്ത് സൂക്ഷിക്കുന്ന സീനിയേഴ്സിന് കണ്ണടക്കാന്‍ പറ്റുവോ? പിന്നെ അവിടെ ഒരു ഡിറ്റെയില്‍ഡ് അന്വേഷണത്തിന് തന്നെ ഉത്തരവിട്ടു. വിശദമായ ചോദ്യം ചെയ്യലിലും
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ദ്ര്യക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലും DNA ടെസ്റ്റിന്റെ അടിസ്ഥാനത്തിലും (ഷെര്‍ലക് ഹൊംസിന് സിഗരറ്റിന്റെ ചാരം വരെ തെളിവല്ലേ?) കേസിലെ മൂന്ന് മുഖ്യ പ്രതികളടക്കം മൊത്തം പതിനഞ്ച് പ്രതികള്‍ അറസ്റ്റിലായി. അവരാണ് പില്‍കാലത്ത് കമ്പി ഫിഫ്റ്റീന്‍(of NEC) എന്ന പേരിലറിയപ്പെട്ടത്.

ഒന്നാമതേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണീം എന്ന് പറഞ്ഞപോലാരുന്നു അവരുടെ അവസ്ഥ. നിലവിലുള്ള പണിഷ്മെന്റുകള്‍ ചെയ്തു തീര്‍ക്കാന്‍ ജൂനിയേഴ്സിന് ടൈമില്ല പോരാത്തതിന് എന്ത് കാരണം പറഞ്ഞ് പുതിയ പണിഷ്മെന്റ് കൊടുക്കും എന്നാലോചിച്ച് നടക്കുന്ന സീനിയേഴ്സും.

കിട്ടിയ അവസരം സീനിയര്‍ ചേട്ടായിമാര്‍ വേണ്ടത് പോലെ തന്നെ കൈകാര്യം ചെയ്തു. എന്ത് പണിഷ്മെന്റില്‍ തുടങ്ങണം എന്ന് അധികനേരം അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. ഒരു വെടുങ്കന്‍ സീനിയറിന്റെ തലയില്‍ ഒരൈഡിയ ഉദിച്ചു. അപ്പോ തന്നെ ഓര്‍ഡറും ഇട്ടു.

“വടിച്ചിട്ട് വരണം, ക്ലീന്‍ ഷേവ്“

കേട്ട പലരുടേയും ചങ്ക് തകര്‍ന്ന് പോയി. പലരും കാലങ്ങളായി ആറ്റ് നോറ്റ് വളര്‍ത്തിയെടുത്ത ആണത്വത്തിലാണ് കത്തി വയ്ചിരിക്കുന്നത്.

“പൂടസ്യ പുരുഷ ലക്ഷണം” എന്നാണല്ലോ കവിവാക്യം!

വളരെ കാലത്തെ സമ്പാദ്യമായിരുന്ന പല തരത്തിലുള്ള മീശകള്‍, 1 cm കനത്തിലുള്ളത്, വട്ടമെത്തിയത്, പഴുതാര മീശ, ഫ്രെഞ്ച് മീശ, തിക്ക് അന്റ്റ് തിന്‍, സ്ട്രയിറ്റ് ആന്റ് റൌണ്ട് അങ്ങിനെ പതിനഞ്ച് മീശകള്‍ പിറ്റേന്ന് രാവിലെ അപ്രത്യക്ഷമായി! കട്ടി മീശയുമായി വിലസിയിരുന്നവരുടെ മുഖം വടിച്ച് വെറും പന്നി തൊലി പോലെയായി. ദീപസ്തഭം മഹാശ്ചര്യം സ്റ്റൈല്‍. മീശ പോയതോടെ പല പകല്‍ മാന്യന്‍മാരുടേം ഇമേജ് പഞ്ഞി പോലെ കത്തി. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോ പെയ്യുന്നത് കല്ല് മഴ!

പിന്നിടുള്ള ദിവസങ്ങളില്‍ ഇവര്‍ ഉണ്ടയില്ലാത്ത തോക്കുമായി വെടി തീര്‍ന്ന ദിനേശന്മാരെ പോലെ
ഇതികര്‍‌ത്യവ്യഥ്യാമൂഡന്‍‌മാരായി (ഒന്നിനും ഒരു മൂഡ് ഇല്ലാത്തവരെപ്പോലെ) കാണപ്പെട്ടു. അത് പിന്നെ 10 ലിറ്റര്‍ പാല് കറന്നോണ്ടിരുന്ന പശു ഒരു ദിവസം പെട്ടന്നങ്ങ് ചത്ത് പോയാല്‍ ആരെങ്കിലും സഹിക്കുവോ?

അന്ന് മീശ പോയ ഒരുത്തനെ നോക്കി ഒരു സീനിയര്‍ ചേച്ചി അര്‍ഥം വെച്ചുള്ള നോട്ടവും ആക്കിയ ഒരു ചിരിയും ചിരിക്കുന്നത് കണ്ട് എനിക്ക് തന്നെ ഒരു വല്ലയ്മ തോന്നിപോയി. അത് കഴിഞ്ഞിട്ട് അവനോട് ഒരു ചോദ്യവും. “നീയും അക്കുട്ടത്തില്‍ ഉണ്ടായിരുന്നല്ലേന്ന്?” “ശ്ശോ കഷ്ടം!“

ഇതെല്ലാം സംഭവിച്ചതിന്റെ പിറ്റേന്നാണ് ഞാന്‍ ഇതൊക്കെ ആറിയുന്നത്. ഈ വാര്‍ത്തയെങ്ങാനും ഗേള്‍സ് ഹോസ്റ്റലില്‍ എത്തിയാല്‍? ഈ വ്രുത്തികെട്ടവന്മാരുടെ കൂടെ ഞാനുമുണ്ടെന്നവരാരെങ്കിലും അറിഞ്ഞാല്‍? എന്റെ ഇമേജ്, ഞാനുണ്ടാക്കിയെടുത്ത ഇമ്പ്രഷന്‍... “ഓ മൈ ഗോഡ്...” അതുകൊണ്ട് അവന്‍‌മാരെപോലുള്ള മ്ലേച്ചന്മാരുമായി ഒരു നിശ്ചിത ദൂരം പാലിച്ചു. അവരുടെ കൂടെ നിന്നും വഴി മാറി നടന്നു. വ്രുത്തികെട്ട ആഭാസന്മാര്!

എപിലോഗ്: ആ ബുക്ക് പൊക്കുന്നതിന്റെ തലേ ദിവസം കൂടെ ആ ബുക്കിലെ പോര്‍ഷന്‍സ് ഒക്കെ റിവിഷന്‍ ചെയ്ത് അവനോട് ഞാന്‍ പറഞ്ഞതാ ബുക്കിന്റെ ലൊക്കേഷന്‍ സേഫ് അല്ല, എനിക്ക് താ ഞാന്‍ വെച്ചോളാന്ന്. എവടെ അവന്‍ കേട്ടില്ല. പടം ഞാന്‍ കാണും പക്ഷെ പിടി കൊടുക്കില്ല. അതിലെ ചില ഐറ്റംസ് ഇപ്പൊഴും തലച്ചോറിന്റെ ഫോര്‍മാറ്റ് ആവാത്ത സെക്റ്ററില്‍ കിടപ്പുണ്ട്. ആഹ്... എന്തായാലും മീശയും മാനവും പോയില്ലല്ലോ, അത്രയും ഭാഗ്യം.

(കറിയൊന്നും ആയിട്ടില്ല, കടുക് പൊട്ടിക്കുന്നതേയുള്ളൂ)

8 comments:

navaneeth said...

`std: kuranju varanundo kiddee...

Sarath said...

"Kozhi janmangalay" enna pattalle johnikkuttan paadiyathu. aale le poole lo ano?

വഴിപോക്കന്‍ said...

ippam manassilayi... nee thallu kollumennu pedichittu mathramanu nadakathinu varathe nnu!!! :)


thakarthaliya
poratte

abhi said...

ബുക്ക്‌ അടിച്ചു മാറ്റാന്‍ നോക്കിയിട്ട് കിട്ടാത്തപ്പോ ലൊകേഷന്‍ ഒറ്റി കൊടുത്തതല്ലേ ?!! സത്യം പറ :)
രസിച്ചു വായിച്ചു !

Anonymous said...

:-| :O

thoma .. ethu vaayichchapO...3000 chekkanmaarum 32 Mbps net connection um undaayirunna njangalude hostel il enthaayirunnirunnum enna njan alochichathu... adyamokke ladies hostel um mens hostel num oru server ayirunnu... karthaave.. ip msgr il koode varunna sambhavangal kandaal daivam sahikkillannu seniors paranju kettittundu.. :-|

Tomkid! said...
This comment has been removed by the author.
Tomkid! said...

നവു ചേട്ടായീ...ഇതില്‍ എഴുതിയിരിക്കുന്നതെല്ലാം എന്നീസിയില്‍ കേട്ട് പഴകിയ തെറികള്‍ മാത്രമാണ്. പിന്നെ

ഒന്ന് പൊലിപ്പിക്കാന്‍ കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. പിന്നെ സ്റ്റാന്‍ഡേര്‍ഡ് അതൊക്കെ വെറും പ്രഹസനമല്ലേ... :-)

ജോണിക്കുട്ടി പാടിയ പാട്ട് കോഴി ജന്മങ്ങല്‍ ആണെന്നറിയാം. പക്ഷെ അതിനൊരു നാടകീയത ഇല്ല.
വായിക്കുന്നോര്‍ക്കും ഒരു രസം വേണ്ടെ.

മിസ്റ്റര്‍ വഴിപോക്കന്‍...ഒന്നും ഞാന്‍ മറന്നിട്ടില്ല. മറക്കുന്ന രീതിയിലല്ലല്ലോ കിട്ടിയത്. :-)

വായിച്ചതിലും അത് രസിച്ചെന്നറിഞ്ഞറിഞ്ഞതിലും അത് കമന്റ് വഴി എഴുതി അറിയിച്ചതിലും അതിയായ സന്തോഷം...ഇനിയും സമയം കിട്ടുമ്പഴൊക്കെ ഈ വഴിക്കിറങ്ങ്,...:)

റ്റിന്റുകുട്ടിയേ....(“തിന്റു“ സ്പെല്ലിങ്ങ് മിസ്റ്റേക്കല്ലേ..)

ഐ പി മെസ്സേഞ്ചറില്‍ കൂടി വരുന്നത് ദൈവമല്ല കര്‍ത്താവ് പോലും സഹിക്കുകേല. സോ സൂക്ഷിക്കുക.

Sudhi|I|സുധീ said...

മാഷേ... നാട്ടില്‍ പോയോണ്ട് വരാനും കാണാനും വായിക്കാനും കമന്റാനും ലേറ്റ് ആയി...
ഇദ്ദാണ് സംഭവം.. ഹി ഹി.. നമ്മുടെ ഹോസ്റ്റലില്‍ ഇങ്ങനൊന്നും സംഭാവിചിട്ടേ ഇല്ല (സത്യം)..
ഈ പോസ്റ്റ്‌ വായിച്ചപ്പോ ,,, ഹോ.... ഒരു പത്തമ്പത് പോസ്റ്റിനുള്ള വകുപ്പ് കാണുന്നു :)
ആ ഓര്‍ക്കുട്ട് ലിങ്ക് കൊണ്ട് നോ യൂസ്... അതെടുത്ത് കള... വെറുതെ കൊതിപ്പിച്ചു... പിന്നെ നിങ്ങളടക്കം എല്ലാരും എന്റെ സീനിയേര്‍സ്‌ ആയി വരും... എല്ലാറ്റിനും വച്ചിട്ടുണ്ട്...
ഇതിനു കമന്റ്‌ എഴുതാന്‍ തുടങ്ങിയാ നിര്‍ത്താന്‍ പറ്റില്ലാ.... അതോണ്ട് ഇബിടെ നിര്ത്തുന്നു...